Wednesday, April 23, 2025
മലയാളം

Fact Check

ഖത്തർ ഫിഫ ലോകകപ്പ്: മദ്യപാനവും ഉച്ചത്തിലുള്ള സംഗീതവും ഉപേക്ഷിക്കാൻ സംഘാടക സമിതി ആരാധകരോട് ആവശ്യപ്പെട്ടോ? വസ്തുത അറിയുക

Written By Sabloo Thomas
Oct 12, 2022
banner_image

(ഈ വസ്തുത പരിശോധന ആദ്യം ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ കെ എം കുശൽ ആണ്. അത് ഇവിടെ വായിക്കുക.)

2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് സംഘാടക സമിതി പുറത്തിറക്കിയതെന്ന് അവകാശപ്പെടുന്ന ഒരു  ഇൻഫോഗ്രാഫിക് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മദ്യപാനം, ഉച്ചത്തിലുള്ള സംഗീതം, ശബ്ദങ്ങൾ എന്നിവയൊക്കെ ഉപേക്ഷിക്കാൻ  ആരാധകരെ ഉപദേശിച്ചുകൊണ്ടുള്ളതാണ് ഈ  ഇൻഫോഗ്രാഫിക്. “ഖത്തറികളുടെ  മതത്തെയും സംസ്കാരത്തെയും ബഹുമാനിക്കാൻ” ആരാധകരോട് അതിൽ ആവ്യശ്യപ്പെടുന്നു. നവംബർ 20 ന് ആരംഭിക്കുന്ന 2022 ഫിഫ ലോകകപ്പിന് മുന്നോടിയായി ഖത്തർ ഫുട്ബോൾ ആരാധകർക്കായി നിശ്ചയിച്ചിട്ടുള്ള നിയമങ്ങളാണെന്ന് അവകാശപ്പെട്ടു കൊണ്ട് നിരവധി ഉപയോക്താക്കൾ ഇൻഫോഗ്രാഫിക് പങ്കിട്ടു.
“ആറാം നൂറ്റാണ്ടിലെ വേൾഡ് കപ്പിലേക്ക് ഏവർക്കും സ്വാഗതം,” ”ഇടക്ക് വാങ്ക് വിളി ഉണ്ടാകും.
അപ്പോ കളി നിർത്തണം”, ”കളികാണാൻ തലയുണ്ടായാൽ ഭാഗ്യം”എന്നു തുടങ്ങി വ്യത്യസ്ത വിവരണങ്ങളോടെയാണ്  ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്.


Troll Malayalam Video -TMV എന്ന പേജിൽ നിന്നുള്ള ഈ പോസ്റ്റ് ഞങ്ങൾ കാണും വരെ 173 ഷെയറുകൾ ഉണ്ടായിരുന്നു.

Troll Malayalam Video -TMV‘s Post

ഞങ്ങൾ കാണും വരെ Sasi Trolls എന്ന പേജിൽ നിന്നുള്ള പോസ്റ്റിന് 10  ഷെയറുകൾ ഉണ്ടായിരുന്നു.

Sasi Trolls‘s Post

Raghavan Maniyara എന്ന പ്രൊഫൈലിൽ നിന്നും 5 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നുവെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Raghavan Maniyara‘s Post

Ullas Kumar എന്ന ഐഡിയിൽ നിന്നും ഇതേ പോസ്റ്റ് 3 ഷെയർ ചെയ്തതായി ഞങ്ങളുടെ പരിശോധനയിൽ തെളിഞ്ഞു.

Ullas Kumar‘s Post

Fact check

ന്യൂസ്‌ചെക്കർ ആദ്യം ഫിഫ ലോകകപ്പ് സംഘാടക സമിതി പുറത്തിറക്കിയതെന്ന് അവകാശപ്പെടുന്ന ഇൻഫോഗ്രാഫിക് നോക്കി. ലോകകപ്പിനെക്കുറിച്ച് പരാമർശമില്ലെന്ന് കണ്ടെത്തി. ഇത് ഔദ്യോഗിക ഉത്തരവാണോ അതോ വരാനിരിക്കുന്ന ലോകകപ്പുമായി ബന്ധപ്പെട്ടതാണോ എന്ന സംശയം ഉണ്ടായി. ടൂർണമെന്റിന്റെ വെബ്‌സൈറ്റിൽ നിന്ന് നിയമങ്ങളുടെ ഔദ്യോഗിക ലിസ്റ്റ് കണ്ടെത്താനായില്ല, എന്നിരുന്നാലും, “2022 ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക നിയമങ്ങൾ” എന്ന്  ഞങ്ങൾ കീവേഡ് തിരയൽ നടത്തിയപ്പോൾ, അൽ അറേബ്യയിൽ നിന്നുള്ള ഒരു  വാർത്താ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു.
റിപ്പോർട്ടിൽ  കോവിഡ് -19 നിയമങ്ങളുടെ പട്ടിക കൊടുത്തിട്ടുണ്ട്. 2022 ലെ ഫിഫ വേൾഡ് കപ്പ് ഖത്തറിൽ ഒരു മത്സരം കാണാൻ ആഗ്രഹിക്കുന്ന ആർക്കും രാജ്യത്ത് പ്രവേശിക്കുന്നതിന് വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും  ഒരു കോവിഡ് -19 നെഗറ്റീവ് ടെസ്റ്റ് ആവശ്യമായി വരും.

“ഖത്തറിലെ സാമൂഹിക നിയമങ്ങൾ പ്രകാരം, 21 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും  ഖത്തറിൽ ലൈസൻസോടെ വിൽക്കുന്ന മദ്യം  കഴിക്കുന്നതിന്  നിയമപരമായി തടസമില്ല. ആരാധകർക്ക് “ലൈസൻസ് ഉള്ള ബാറുകളിലോ റെസ്റ്റോറന്റുകളിലോ” മദ്യം വാങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കാമെന്നും ലേഖനത്തിൽ പറയുന്നു. “ലോക കപ്പിന്റെ കാലയളവിൽ  ലൈസൻസോടെ വിൽക്കുന്ന മദ്യം  വാങ്ങുന്നതിനുള്ള   നിയന്ത്രണങ്ങളിൽ ചില ഇളവുകൾ സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് സ്റ്റേഡിയങ്ങളിലെയും ഫാൻ സോണുകളിൽ വൈകുന്നേരം 6.30 ന് ശേഷവും  മത്സരങ്ങൾക്ക് മുമ്പും ശേഷവും ബിയർ ആരാധകർക്ക് ലഭ്യമാക്കും. ”റിപ്പോർട്ട് പറയുന്നു.

ഖത്തറിൽ സിഗരറ്റ് വലിക്കുന്നത് നിയമവിധേയമാണെങ്കിലും മ്യൂസിയങ്ങൾ, സ്‌പോർട്‌സ് ക്ലബ്ബുകൾ, ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ പൊതു ഇടങ്ങളിലും സിഗരറ്റ് വലിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നു. നിയമലംഘകരിൽ നിന്നും  പിഴ ചുമത്തും. തോൾ ഭാഗം  മറച്ചുകൊണ്ടുള്ള  “വിനയത്തോടെ” വസ്ത്രം ധരിക്കാൻ ആരാധകരോട് ഉപദേശിച്ചിട്ടുണ്ടെന്ന് ഖത്തർ ടൂറിസം അതോറിറ്റിയെ ഉദ്ധരിച്ച്  റിപ്പോർട്ട് പറയുന്നു.

ഖത്തറിന്റെ ഫിഫ ലോകകപ്പ് 2022 സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസിയുടെ  ഔദ്യോഗിക അക്കൗണ്ടിൽ നിന്നുള്ള ഒരു ട്വീറ്റിലേക്ക് കൂടുതൽ ഗവേഷണം ഞങ്ങളെ നയിച്ചു. ആ ട്വീറ്റ്  ഈ ഇൻഫോഗ്രാഫിക് പൂർണമായും തളികളയുന്നു. ടൂർണമെന്റ് സംഘാടകരും ഫിഫയും “പ്രചരിക്കുന്ന ധാരാളം വിവരങ്ങളെ ഖണ്ഡിക്കുന്ന വിപുലമായ ഫാൻ ഗൈഡ് ഉടൻ പുറത്തിറക്കുമെന്ന് ഫിഫ ലോകകപ്പ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസിയുടെ പ്രസ്താവനയിൽ പറയുന്നു. “ഖത്തർ സന്ദർശിക്കാനും 2022 ലെ ഫിഫ ലോകകപ്പ് ആസ്വദിക്കാനും എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്ന് ടൂർണമെന്റ് സംഘാടകർ ആദ്യം മുതൽ വ്യക്തമാക്കിയിരുന്നു,” പ്രസ്താവന പറയുന്നു.

വൈറൽ ഇൻഫോഗ്രാഫിക്കിന്റെ സൂക്ഷ്മമായ വിശകലനത്തിൽ , മുകളിൽ ഇടത് മൂലയിൽ “Reflect Your Respect” എന്ന ടാഗ്‌ലൈനോടുകൂടിയ ഒരു ലോഗോ ഞങ്ങൾ കണ്ടെത്തി. ഇത് ഒരു സൂചനയായി ഉപയോഗിച്ചുകൊണ്ട് ഞങ്ങൾ മറ്റൊരു കീവേഡ് സെർച്ച് നടത്തി. ‘“Reflect Your Respect” എന്ന ഹാൻഡിലിലെ ഒരു ട്വീറ്റിലേക്ക് അത് ഞങ്ങളെ  നയിച്ചു. ആ ട്വീറ്റിലാണ്  ഒക്ടോബർ 1-ന് ഈ  ഇൻഫോഗ്രാഫിക് ആദ്യം പങ്കിട്ടത്. “ഖത്തറി ഐഡന്റിറ്റിയെ പിന്തുണയ്ക്കുന്ന ഇസ്ലാമിക മൂല്യങ്ങളുടെ ഏകീകരണത്തിന് ഞങ്ങൾ സംഭാവന നൽകുന്നു ” എന്നാണ്  ഹാൻഡിലിന്റെ ബയോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

2014 മെയ് 20-ൽ പ്രസിദ്ധീകരിച്ച  “Local modesty campaign ‘reflect your respect’ to relaunch in Qatar ‘” എന്ന  ഖത്തറി പൗരന്മാരുടെ ഗ്രൂപ്പിനെക്കുറിച്ചുള്ള ഒരു വാർത്താ റിപ്പോർട്ട് ഞങ്ങൾക്ക്  തുടർന്നു ലഭിച്ചു.

ഖത്തറിൽ പൊതുസ്ഥലങ്ങളിൽ മാന്യമായി വസ്ത്രം ധരിക്കാൻ പുരുഷന്മാരെയും സ്ത്രീകളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗ്രാസ്റൂട്ട് കാമ്പയിൻ അടുത്ത മാസം പുതിയ പേരിൽ പുനരാരംഭിക്കുമെന്ന് കാമ്പെയ്‌നിന്റെ സംഘാടകർ ദോഹ ന്യൂസിനോട് പറഞ്ഞതായാണ് ആ റിപ്പോർട്ട് പറയുന്നത്.

 ഖത്തറി സംസ്‌കാരത്തെ “ബഹുമാനിക്കാൻ” വിദേശികളെ ഓർമ്മിപ്പിക്കുന്നതിനായി ഒരു സിറ്റിസൺസ് ഗ്രൂപ്പാണ് വൈറൽ ഇൻഫോഗ്രാഫിക് പുറത്തിറക്കിയതെന്നും ഇത്  ഖത്തർ സന്ദർശിക്കുന്ന ലോകകപ്പ് ആരാധകർക്ക് ഖത്തർ സർക്കാരോ യോ ഫിഫയോ നൽകിയ ഔദ്യോഗിക ഉപദേശമല്ലെന്നും ഇതിൽ നിന്നും മനസിലായി.

വായിക്കാം:ഭാരത് ജോഡോ യാത്രയ്ക്ക് കർണാടകത്തിൽ ആളില്ല എന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക

Conclusion

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ്  സംഘാടക സമിതി പുറത്തിറക്കിയതെന്ന് അവകാശവാദത്തോടെ  ഇപ്പോൾ വൈറലായ പോസ്റ്റിലെ ഇൻഫോഗ്രാഫിക്,ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിനിടെ ആരാധകർ പിന്തുടരേണ്ട “നിയമങ്ങളുടെ” വൈറലായ പോസ്റ്റർ ടൂർണമെന്റിന്റെ സംഘാടകരോ ഖത്തർ സർക്കാരോ പുറത്തിറക്കിയ ഔദ്യോഗിക പോസ്റ്റർ അല്ല. ഒരു സിറ്റിസൺസ് ഗ്രൂപ്പാണ് ഈ ഇൻഫോഗ്രാഫിക് പുറത്തിറക്കിയത്.

Result: False

Source

Tweet by official account for Qatar’s FIFA World Cup 2022, October 6, 2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

 

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.