Claim
മനുഷ്യൻ ഇറച്ചി തുണ്ടുകളാകുന്ന വീഡിയോ എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “കാണാത്തവർ കണ്ടോളൂ. ലോകത്തിലെ ഏറ്റവും വലിയ മജീഷ്യൻ മൈൻഡ് ഫ്രീക്ക്. അന്താരാഷട്ര മാജിക് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാജിക്ക്,” എന്നാണ് വീഡിയോയോടൊപ്പമുള്ള വിവരണം. ഒരു മനുഷ്യൻ കറങ്ങി ചാടുന്നതും അയാൾ ഇറച്ചി കഷ്ണങ്ങളായി മുറിഞ്ഞു വീഴുന്നതുമാണ് വീഡിയോയിൽ.
വാട്ട്സ്ആപ്പ് മെസ്സേജ് വഴിയാണ് പ്രചരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക:Fact Check: ഫിലിപ്പീൻസിൽ നിന്നുള്ള കൊടുങ്കാറ്റിന്റെ വീഡിയോ: വാസ്തവം എന്ത്?
Fact
ഞങ്ങൾ വീഡിയോ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ jiembasands എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫെബ്രുവരി 18,2020ൽ പ്രസീദ്ധീകരിച്ച ഈ വീഡിയോ കിട്ടി. അത്ലറ്റ് എന്ന അയാളുടെ പ്രൊഫൈലിൽ പറയുന്നത്. ഇത്തരം വിവിധ തരം അഭ്യാസ പ്രകടങ്ങൾ അദ്ദേഹത്തിന്റെ പ്രൊഫൈലിൽ കാണാം.

@shutterauthority എന്ന ഒരു ഇൻസ്റ്റാഗ്രാം ഐഡിയ്ക്ക് ദൃശ്യങ്ങളിൽ ഗ്രാഫിക്‌സ് ചെയ്തു തന്നതിന് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണത്തിൽ iembasands നന്ദി രേഖപ്പെടുത്തുന്നുണ്ട് . വിഎഫ്എക്സ് ആർട്ടിസ്റ്റ്, ഫിലിം മേക്കർ, യൂട്യൂബർ എന്നാണ് shutterauthorityയുടെ പ്രൊഫൈലിൽ പറഞ്ഞിരിക്കുന്നത്.

മാഷബിൾ.കോം എന്ന വെബ്‌സൈറ്റിൽ ഈ വീഡിയോയെ കുറിച്ച് ഫെബ്രുവരി 18,2020ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം കണ്ടു. വിഎഫ്‌എക്‌സ് ആർട്ടിസ്റ്റ് രാഘവ് അനിൽ കുമാർ നടത്തുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടായ ഷട്ടർ അതോറിറ്റിയും സ്റ്റണ്ട് യൂട്യൂബർ ജീംബ സാൻഡ്‌സും തമ്മിലുള്ള സഹകരണത്തിൽ ഉണ്ടായ വീഡിയോ ആണിത് എന്ന് ലേഖനം പറയുന്നു. വീഡിയോ വിഎഫ്എക്‌സിൽ ഉണ്ടാക്കിയതാണ് എന്നും ലേഖനം പറയുന്നു. ഇതിൽ നിന്നും മാജിക്ക് ഉപയോഗിച്ച് ഒരാൾ സ്വയം ഇറച്ചി കഷ്ണങ്ങളായി മുറിയുന്നതല്ല വീഡിയോയിൽ ഉള്ളതെന്ന് മനസ്സിലായി. മറിച്ച് ഗ്രാഫിക്സ് ഉപയോഗിച്ച് സൃഷ്‌ടിച്ചതാണ് ഈ രംഗം.

Result: Altered Media
ഇവിടെ വായിക്കുക:Fact Check: രാജ്ഞിയെ ആർഎസ്എസുകാർ സല്യൂട്ട് ചെയ്യുന്ന എഡിറ്റഡാണ്
Sources
Instagram video by jiembasands on February 18, 2020
Article in mashable.com on February 21, 2020
Instagram profile of shutterauthority
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.