Friday, April 11, 2025

Fact Check

Fact Check:പ്രധാനമന്ത്രി നരേന്ദ്ര മോദി 26-ാം വയസ്സിൽ യോഗ ചെയ്യുന്ന വീഡിയോ അല്ലിത് 

banner_image

Claim

പ്രധാനമന്ത്രി നരേന്ദ്ര മോദി  26-ാം വയസ്സിൽ യോഗ ചെയ്യുന്ന വീഡിയോ.

Fact

വീഡിയോയിൽ കാണുന്നത് യോഗാചാര്യൻ  ബി കെഎസ്  അയ്യങ്കാറാണ്. 

പ്രധാനമന്ത്രി  നരേന്ദ്ര മോദി ജി  26-ാം വയസ്സിൽ യോഗ ചെയ്യുന്ന അപൂർവ്വ വീഡിയോ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Vijayan K K എന്ന ആൾ റീൽസ് ആയി ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ കാണുമ്പോൾ,10.4 k ലൈക്കുകളും,1.3 k ഷെയറുകളും ഉണ്ടായിരുന്നു.

Vijayan K K's Post
Vijayan K K‘s Post

മറ്റ് ചില പോസ്റ്റുകളും ഫേസ്ബുക്കിൽ ഈ വിഷയത്തിൽ കണ്ടു. അത് ഇവിടെയും ഇവിടെയും വായിക്കാം.

Fact Check/Verification

ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ കീ ഫ്രെമുകളായി വിഭജിച്ചു. തുടർന്ന് ഒരു കീ ഫ്രയിം  റിവേഴ്‌സ് ഇമേജില്‍ സേർച്ച് ചെയ്തു. അപ്പോൾ 2009 ജൂൺ 12-ന് ടോം മാർട്ടിൻ എന്ന YouTube ചാനലിൽ, “കൃഷ്ണമാചാര്യ & ബികെഎസ് അയ്യങ്കാർ എന്നിവരുടെ 1938-ലെ യോഗസൂത്രങ്ങളോടെ, ആറാം  ഭാഗം 1” എന്ന തലക്കെട്ടോടെ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ കിട്ടി. വൈറൽ ക്ലിപ്പിലെ അതേ ഓഡിയോ തന്നെ അതിലും  കേൾക്കാം.

Youtube video by Tom Martin
Youtube video by Tom Martin

കൂടുതൽ തിരച്ചിലിൽ മറ്റൊരു വിഡിയോയും കിട്ടി. YouTubeൽ McPetruk മേയ് 12,2006 ൽ അപ്ലോഡ് ചെയ്ത വീഡിയോയുടെ വിവരണം  ഇങ്ങനെയായിരുന്നു, “ഡിവിഡി വാങ്ങാൻ dan@balihealer.com. 1938-ൽ McPetruk നിർമ്മിച്ച BKS അയ്യങ്കാർ അസ്താംഗ വിന്യാസ യോഗ ചെയ്യുന്നതാണ്  ഇതിലുള്ളത്.”

McPetruk's Youtube video
McPetruk‘s Youtube video

മാത്രമല്ല,യോഗാചാര്യനായിരുന്ന അയ്യങ്കാറിന്റെ മരണം റിപ്പോർട്ട് ചെയ്ത ഓഗസ്റ്റ് 20,2014ന് ബിബിസി നൽകിയിരിക്കുന്നതും ഇതേ വീഡിയോയാണ്. അയ്യങ്കാർ 1930-കളിൽ’ എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ് പറയുന്നത്.

BBC's video
BBC’s video


Fact Check:കൊച്ചി ലുലുമാൾ പിവിആർ ഫിലിം സിറ്റിയിൽ പുഴ മുതൽ പുഴ വരെ കാണാൻ വന്നവരുടെ തിരക്കല്ല വൈറൽ ഫോട്ടോയിൽ ഉള്ളത്

Conclusion

പ്രധാനമന്ത്രി നരേന്ദ്ര മോദി 26-ാം വയസ്സിൽ യോഗ ചെയ്യുന്ന വീഡിയോ അല്ലിത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി. യോഗാചാര്യനായിരുന്ന ബികെഎസ് അയ്യങ്കാറാണ് 1930കളിൽ നിർമിച്ച വിഡിയോയിൽ ഉള്ളത് എന്നും മനസ്സിലായി.

Result: False

Sources


Youtube video of MCPetruk from May 12, 2006

Youtube video of Tom Martin from June 13, 2009

 Newsreport from BBC on August 20, 2014


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,713

Fact checks done

FOLLOW US
imageimageimageimageimageimageimage