Claim
പ്രധാനമന്ത്രി നരേന്ദ്ര മോദി രാമോജി ഫിലിം സിറ്റിയിൽ നടത്തിയ ഫോട്ടോ ഷൂട്ടിന്റേത് എന്ന പേരിൽ ഒരു ഫോട്ടോ വൈറലാവുന്നുണ്ട്.
“രണ്ടു തൊഴിലാളികളോട് സംസാരിക്കണമെങ്കിൽ ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിൽ കൺസ്ട്രക്ഷൻ സൈറ്റ് ഉണ്ടാക്കി സേവാഭാരതി നാടക ട്രൂപ്പിൽ നിന്ന് നടിമാരെ വേഷം കെട്ടിച്ചു കൊണ്ടു നിർത്തേണ്ട ഗതികെട്ട അവസ്ഥയിലാണ് പ്രധാനമണ്ടൻ,” എന്നാണ് ഫോട്ടോയുടെ അടിക്കുറിപ്പ്.
വാട്ട്സ്ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും പ്രചരണം നടക്കുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: ഹിന്ദു മുന്നണി പ്രവർത്തകർ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി പടം 2020ലേത്
Fact
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു അപ്പോൾ എൻഡിടിവി 2023 സെപ്റ്റംബർ 17ന് കൊടുത്ത റിപ്പോർട്ടിൽ ഈ ഫോട്ടോ കണ്ടു.
വിശ്വകർമ ജയന്തിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ദ്വാരകയിലെ ഇന്ത്യാ ഇന്‍റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സ്‌പോ സെന്‍ററിൽ (യശോഭൂമി) നടന്ന കരകൗശല മേള സന്ദര്‍ശിച്ച വേളയിൽ കരകൗശല വിദഗ്ധരെ കണ്ട് ആശയവിനിമയം നടത്തുന്ന ഫോട്ടോ ആണിത്.

2023 സെപ്റ്റംബർ 17 ന് ന്യൂസ് 18 ഹിന്ദിയും ഇതേ വിവരണങ്ങൾക്കൊപ്പം ഈ വാർത്ത കൊടുത്തിട്ടുണ്ട്. ഇതിൽ നിന്നും വാട്ട്സ്ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും ഈ ഫോട്ടോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണ് എന്ന് മനസ്സിലായി.

Result: False
ഇവിടെ വായിക്കുക:Fact Check: കെപിഎ മജീദ് ബിജെപി നേതാവ് കെ സുരേന്ദ്രനെ സന്ദർശിച്ചുവോ?
Sources
News report by NDTV on September 17, 2023
News report by News 18 Hindi on September 17,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.