Wednesday, April 16, 2025

Fact Check

Fact Check: റേഷൻ കടകളിൽ പ്ലാസ്റ്റിക്ക് അരി വിതരണം ചെയ്യുന്നുണ്ടോ?

Written By Sabloo Thomas
Dec 4, 2023
banner_image

Claim:റേഷൻ കടകളിൽ പ്ലാസ്റ്റിക്ക് അരി വിതരണം ചെയ്യുന്നു.

Fact:വീഡിയോയിൽ ഉള്ളത് ഫോർട്ടിഫൈഡ് അരിയാണ്.

റേഷൻ കടയിൽനിന്നു ലഭിച്ച അരിയിൽ പ്ലാസ്റ്റിക്ക് ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു പാത്രത്തിൽ കുറച്ച് അരിമണികളെടുത്ത് ചൂടാക്കുമ്പോൾ ഈ അരിമണികൾ തമ്മിൽ ഒട്ടിപ്പിടിച്ച് പാട പോലെയാവുന്നു. ശേഷം ഇവയെ ഉരുളയാക്കുന്നു. പിന്നീട് ഇവ ഒരു കമ്പിയിൽ കോർത്ത് തീയിൽ കരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

 Request for a fact check we got in  our tipline

ഇവിടെ വായിക്കുക: Fact Check: സംസ്ഥാനത്ത് കിണറു കരം  ഏർപ്പെടുത്തിയോ?

Fact Check/Verification

ഞങ്ങൾ ഒരു കീ വേർഡിന്റെ സഹായത്തോടെ ഗൂഗിളിൽ തിരഞ്ഞപ്പോൾ ഓഗസ്റ്റ് 11,2023ലെ ദി ഹിന്ദു വാർത്ത കിട്ടി. ആന്ധ്രയിലെ വിജയവാഡയിൽ നിന്നുള്ള വാർത്ത പറയുന്നത് ഇങ്ങനെയാണ്- “സെപ്റ്റംബർ മുതൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഫോർട്ടിഫൈഡ് അരി വിതരണം ചെയ്യുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി കരുമുറി വെങ്കിട നാഗേശ്വര റാവു അറിയിച്ചു.”

പൊതുവിതരണ സമ്പ്രദായം (പിഡിഎസ്), ഉച്ചഭക്ഷണം (എംഡിഎം), സംയോജിത ശിശുവികസന സേവന പദ്ധതി (ഐസിഡിഎസ്) എന്നിപദ്ധതികളിൽ എല്ലാം സർക്കാർ ഫോർട്ടിഫൈഡ് അരി വിതരണം ചെയ്യുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഫോർട്ടിഫൈഡ് അരിയാണ് ആരോഗ്യകരമെന്നും ഇതിനെ ‘പ്ലാസ്റ്റിക് അരി’ എന്ന് തെറ്റിദ്ധരിക്കരുതെന്നും മന്ത്രി വിശദീകരിച്ചു. “ധാന്യത്തിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും ചേർക്കുന്നു, ഇത് അതിന്റെ പോഷകമൂല്യം വർദ്ധിപ്പിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ ബി 12, വിറ്റാമിൻ ബി 1, ഇരുമ്പ്, സിങ്ക്, ഫോളിക് ആസിഡ് തുടങ്ങിയ അവശ്യ ഘടകങ്ങൾ ബലപ്പെടുത്തൽ പ്രക്രിയയിൽ ചേർക്കുന്നു,” അദ്ദേഹം പറഞ്ഞു.

സാധാരണ അരിയുമായി 1:100 അനുപാതത്തിൽ ഫോർട്ടിഫൈഡ് റൈസ് കേർണലുകൾ (എഫ്ആർകെ) കലർത്തിയാണ് ഫോർട്ടിഫിക്കേഷൻ പ്രക്രിയ നടതുന്നത് എന്നും  അദ്ദേഹം പറഞ്ഞു. “ഈ അരി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും പ്രത്യേകമായി പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു,” ഹിന്ദുവിന്റെ റിപ്പോർട്ട് പറയുന്നു.

News report by the Hindu 

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് ഫോർട്ടിഫൈഡ് അരിയുടെ ഉത്പാദനം. കേരളത്തിൽ ഈ വർഷം ഏപ്രിൽ മുതൽ എല്ലാ റേഷൻ കടകളും വഴി വിതരണം ചെയ്യുന്നത് ഈ ഫോർട്ടിഫൈഡ് അരിയാണ്.

പൊതുവിതരണ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് അരിയെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങൾ ഒഴിവാക്കണമെന്ന ജില്ലാ സപ്ലൈ ഓഫീസറുടെ പ്രസ്താവന അടങ്ങുന്ന  കേരള സർക്കാരിന്റെ പബ്ലിക് റിലേഷൻ വകുപ്പിന്റെ 2023, ജൂലൈ 22ലെ പ്രസ്താവനയും ഞങ്ങൾ കണ്ടു. 

“അരിപ്പൊടി, പ്രിമിക്‌സ് എന്നിവ സംയോജിപ്പിച്ച് തയാറാക്കുന്ന ഫോർട്ടിഫൈഡ് റൈസ് കെർണൽ, 100.1 എന്ന അനുപാതത്തിൽ കലർത്തിയാണ് സമ്പുഷ്ടീകരിച്ച അരിയാക്കി മാറ്റുന്നത്. ഇതിൽ അയൺ, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവ അടങ്ങിയിരിക്കുന്നു. അയൺ വിളർച്ച തടയുന്നതിനും, ഫോളിക് ആസിഡ് രക്ത രൂപീകരണത്തിനും, വിറ്റാമിൻ ബി 12 നാഡീവ്യവസ്ഥയുടെ സാധാരണ പ്രവർത്തനത്തിനും സഹായിക്കുന്നു. പോഷകാഹാര കുറവിനെ ഒരു പരിധിവരെ ചെറുക്കാൻ ഇതിലൂടെ കഴിയും,” പിആർഡിയുടെ പ്രസ്താവന പറയുന്നു.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് ധാന്യങ്ങൾ സമ്പുഷ്ടീകരിച്ചിരിക്കുന്നതിനാൽ ഫോർട്ടിഫൈഡ് അരി പ്ലാസ്റ്റിക്ക് ആണെന്നുള്ള വ്യാജപ്രചാരണങ്ങൾ കാർഡുടമകൾ തള്ളിക്കളയണമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചതായും പത്ര കുറിപ്പ് പറയുന്നു.

Press release by PRD, Kerala 

ഇതിൽ നിന്നെല്ലാം ഫോർട്ടിഫൈഡ് അരിയാണ് റേഷൻ കടകളിൽ നിന്നും വിതരണം ചെയ്യുന്നത് എന്നും അതിനെയാണ് പ്ലാസ്റ്റിക്ക് അരിയായി തെറ്റിദ്ധരിക്കുന്നത് എന്നും വ്യക്തമായി. തുടർന്ന് വീഡിയോയിൽ കാണുന്നത് പോലെ ഫോർട്ടിഫൈഡ് അരി എന്ത് കൊണ്ട് തിളപ്പിക്കുമ്പോൾ കട്ടിയാവുന്നത് എന്ന് ഞങ്ങൾ അന്വേഷിച്ചു.

തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രഫഫസർ രതീഷ് കൃഷ്ണനെ വിളിച്ചു. അദ്ദേഹം പറഞ്ഞത്, “ഫോളിക് ആസിഡിന് ഒരു ക്രിസ്റ്റലൈസിംഗ് സ്വഭാവമുണ്ട്. അത് കൊണ്ടാണ് അത് ചേർത്ത അരി ചൂടാക്കുമ്പോൾ പാട പോലെയാവുന്നത്. വാസ്തവത്തിൽ അത് ഫോളിക്ക് ആസിഡ് ചേർത്തിട്ടുണ്ട് എന്നതിന് തെളിവാണ്,” അദ്ദേഹം പറഞ്ഞു.

“പ്ലാസ്റ്റിക്ക് എന്നത് തന്നെ പല തരത്തിലുള്ള പോളിമറുകളെ സൂചിപ്പിക്കുന്നു. പ്ലാസ്റ്റിക്ക് അരി എന്നത് ഒരു മിസ്‌നൊമർ ആണ്. അരിയുടെ വിലയേക്കാൾ എത്രയോ അധികമാവും പ്ലാസ്റ്റിക്ക് അരി നിർമ്മിക്കാൻ,” അദ്ദേഹം കൂടി ചേർത്തു.

ഇവിടെ വായിക്കുക:Fact Check: രമ്യ ഹരിദാസിന്റെ എംപി ഫണ്ടിലെ ₹7 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച ചങ്ങാടം മുങ്ങിയോ?

Conclusion

റേഷൻ കടകളിൽ വിതരണം ചെയ്യുന്നത് ഫോർട്ടിഫൈഡ് അരിയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. അതിനെയാണ് പ്ലാസ്റ്റിക്ക് അരിയെന്ന പേരിൽ പ്രചരിപ്പിക്കുന്നത്.

Result: False 

ഇവിടെ വായിക്കുക: Fact Check: നവകേരള സദസിനെ ബൃന്ദ കാരാട്ട്‌ വിമർശിച്ചോ?

Sources
News report by the Hindu on August 11, 2023
Press Release by PIB on March, 6, 2018
Press release by PRD, Kerala on July 22, 2023
Telephone Conversation with Retheesh Krishnan, Assistant Professor, Government College for Women, Thiruvananthapuram


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,795

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.