ബാംഗ്ളൂരിലെ ഒരു ആശുപത്രിയിൽ കോവിഡ് ബാധിച്ച രോഗികളെ തല്ലി കൊല്ലുന്നു എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.അടിയന്തരചികിത്സ ആവശ്യമുള്ള കോവിഡ് രോഗികൾക്ക് പോലും ചികിത്സയ്ക്ക് ആവശ്യമായ ഓക്സിജനും മറ്റും കിട്ടാതെ ഭയാശങ്കകളോടെ കഴിയുന്ന കാലത്താണ് ബാംഗ്ലൂരിലെ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ കോവിഡ് രോഗികളെ കൊലപ്പെടുത്തുന്ന ദൃശ്യമാണ് എന്ന് പറഞ്ഞു ഈ ദൃശ്യം പ്രചരിക്കുന്നത് . ഹോസ്പിറ്റൽ കിടക്കയിലുള്ള രോഗികൾ ആക്രമിക്കപ്പെടുന്ന രണ്ട് വ്യത്യസ്ത ദൃശ്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്.കോവിഡ് മാനദണ്ഡങ്ങൾ സർക്കാർ കടുപ്പിക്കുകയും ജനങ്ങൾ ആകെ ഭീതിയിൽ കഴിയുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലാണ് ഈ ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്.വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ൽ നിന്ന് 50 ലേക്ക് ചുരുക്കി. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ സ്വകാര്യ ചടങ്ങുകൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രം പങ്കെടുക്കാം.ആരാധനാലയങ്ങളിലെ ഒത്തുചേരല്‍ രണ്ട് മീറ്ററിൽ സാമൂഹിക ദൂരത്തില്‍, പരമാവധി 50 പേർക്കായിപരിമിതപ്പെടുത്തി. റമസാൻ ചടങ്ങുകളിൽ പള്ളികളിൽ പരമാവധി 50 പേർ മാത്രമേ പങ്കെടുക്കാവൂ. ചെറിയ പളളികളാണെങ്കിൽ എണ്ണം ഇതിലും ചുരുക്കണം. നമസ്കരിക്കാൻ പോകുന്നവർ പായ സ്വന്തമായി കൊണ്ടു പോകണം. ദേഹശുദ്ധി വരുത്താൻ ടാങ്കിലെ വെള്ളം ഉപയോഗിക്കരുത്. പകരം പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും നൽകുന്നത് ഒഴിവാക്കണം.
സിനിമാ ഹാളുകൾ, മാളുകൾ, ജിംനേഷ്യം, ക്ലബ്ബുകൾ, കായിക സമുച്ചയങ്ങൾ, നീന്തൽക്കുളങ്ങള്‍, വിനോദ പാർക്കുകൾ, ബാറുകൾ എന്നിവ ഇനിയൊരു തീരുമാനം ഉണ്ടാവുന്നതുവരെ അടച്ചിടണം .ശനി, ഞായർ ദിവസങ്ങളില്‍ അവശ്യ-അടിയന്തര സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ . എല്ലാ സർക്കാർ/അര്‍ദ്ധ സർക്കാർ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി ദിനമായി തുടരും.
ഷോപ്പുകളും റസ്റ്ററന്റുകളും രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം. വീടുകളിലേക്കുള്ള ഡെലിവറി 9 മണി വരെ തുടരാം. എല്ലാ ഷോപ്പുകളും റസ്റ്ററന്റുകളും ഉപഭോക്താക്കളുമായുള്ള ഇടപെടല്‍,ഇന്‍ഹൗസ് ഡൈനിങ് എന്നിവ പരമാവധി കുറയ്ക്കണം. ഉപയോക്താക്കൾക്ക് കടകളില്‍ മിനിമം സമയം മാത്രം ചിലവാക്കണം. ടേക്ക്അവേകളും ഹോം ഡെലിവറികളും കൂടുതൽ പ്രോത്സാഹിപ്പിക്കണം എന്നൊക്കെയുള്ള നിയന്ത്രണങ്ങൾ കൊണ്ട് വന്നത് ഈ അടിയന്തിര സാഹചര്യം മുന്നിൽ കണ്ടാണ് അത് കൊണ്ട് വളരെ ഗൗരവത്തോടെ വേണം ഇതിനെ സമീപിക്കാൻ.
ഇത്തരം ഒരു സാഹചര്യത്തിലാണ് 1 .8 k റീയാക്ഷനുകളും 30k ഷെയറുകളുമുള്ള, ഏപ്രിൽ 27 നു ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോ പരിശോധിക്കുന്നത്.യൂനുസ് സലിം എന്ന പ്രൊഫൈലിൽ നിന്നാണ് ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Fact Check/Verification
ഈ വീഡിയോയിലെ ദൃശ്യം റിവേഴ്‌സ് സെർച്ച് ചെയ്തപ്പോൾ മൈക്രോസോഫ്റ്റ് ബിംഗിൽ നിന്നും മഹാനായക എന്ന ഇൻസ്റ്റാഗ്രാം പേജിന്റെ ലിങ്ക് കിട്ടി.

ആ പേജ് സെർച്ച് ചെയ്തപ്പോൾ ആ പേജ് മുറിഞ്ഞു പോവുകയോ നീക്കം ചെയ്തിരിക്കുകയോ ആണ് എന്ന ഉത്തരമാണ് കിട്ടിയത്.

തുടർന്നു ഈ വീഡിയോയെ കുറിച്ച് കീവേഡ് സെർച്ചിൽ കർണാടക ഡി ജിപിയുടെ ട്വിറ്റർ പേജിലേക്ക് എത്തി.

അവിടെ നിന്നും ലഭിച്ച ലിങ്ക് വഴിയാണ് കർണാടക പോലീസിന്റെ ഫാക്ട് ചെക്ക് പേജിലേക്ക് എത്തിയത്.

ന്യൂസ് ഫസ്റ്റ് കന്നഡ ന്യൂസ് ചാനൽ സംപ്രേഷണം ചെയ്ത ഒരു വീഡിയോ ക്ലിപ്പാണിത്. പണത്തിനായി കോവിഡ് രോഗികളെഒരു ആശുപത്രിയിൽ കൊന്നതായി ഈ വീഡിയോ ആരോപിക്കുന്നു. ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഈ സംഭവം കർണാടക സംസ്ഥാനത്താണ് നടന്നതെന്നാണ് വീഡിയോ അവകാശപ്പെടുന്നത് . ഇതിനു പിന്നിലുള്ള വസ്തുത പരിശോധിച്ചപ്പോൾ , വീഡിയോ പൂർണ്ണമായും വ്യാജമാണെന്ന് കണ്ടെത്തി.മഹാനായക_കന്നഡയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ ഉത്ഭവിച്ചത്. പേജ് ഇതിനകം തന്നെ ഈ വീഡിയോ നീക്കം ചെയ്തു. അക്കൗണ്ട് അഡ്‌മിൻ ക്ഷമ ചോദിക്കുകയും ദുരുദ്ദേശത്തോടെ ഒരാൾ എഡിറ്റുചെയ്യുകയും ചെയ്‌ത ഈ വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഈ വീഡിയോ രണ്ടു ക്ലിപ്പുകൾ എഡിറ്റ് ചെയ്തു ചേർത്തതാണ് എന്നാണ് കർണാടക പോലീസ് ഫാക്ട് ചെക്കിൽ കണ്ടെത്തിയത്.ആദ്യത്തെ ക്ലിപ്പിൽ ആശുപത്രി കിടക്കയിൽ ഒരാളെ കൊല്ലുന്ന ദൃശ്യമാണ് ഉള്ളത്. രോഗി കോവിഡ് ബാധിതനല്ല. കർണാടക സംസ്ഥാനത്ത് നിന്നുള്ളതുമല്ല. 2020 മെയ് 19 ന് ബംഗ്ലാദേശിൽ നിന്നുള്ള ഒരു സംഭവവുമായി ബന്ധപ്പെട്ട ഒരു പഴയ വീഡിയോയായിരുന്നു ഇത്.
വിഷാദരോഗം ബാധിച്ച ഒരു രോഗിയെ നിയന്ത്രിക്കുന്നതിനായി പട്യാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ ബലം പ്രയോഗിക്കുന്നതാണ് രണ്ടാമത്തെ ദൃശ്യത്തിലുള്ളത്.പഞ്ചാബിലെ പട്യാലയിലെആശുപത്രി ജീവനക്കാരൻ വിഷാദ രോഗിയെ തല്ലി ചതയ്ക്കുന്ന സംഭവം ട്രിബ്യുൺ പത്രം അക്കാലത്ത് തന്നെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സംഭവം ശ്രദ്ധയിൽ വന്നപ്പോൾ പ്രാദേശിക പോലീസ് നടപടി സ്വീകരിച്ചിരുന്നു.
എന്നാൽ ഫേസ്ബുക്കിൽ ഷെയർ ചെയ്ത ക്ലിപ്പിൽ അതിൽ ഒരു വീഡിയോ മാത്രമാണ് ഉള്ളത്. മഹാനായക_കന്നഡയുടെ പേജിൽ നിന്നുള്ള ആദ്യ ക്ലിപ് ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടില്ല. വിഷാദരോഗം ബാധിച്ച ഒരു രോഗിയെ നിയന്ത്രിക്കുന്നതിനായി പട്യാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ ബലം പ്രയോഗിക്കുന്ന രണ്ടാമത്തെ ക്ലിപ് മാത്രമാണ് പേജിൽ ഷെയർ ചെയ്തിട്ടുള്ളത്.

Conclusion
മനഃപൂർവം തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒരു വീഡിയോ ആണിത്. കർണാടക പൊലീസ് ഈ വീഡിയോയുടെ ഉറവിടം കണ്ടെത്തിയിട്ടുണ്ട്. ന്യൂസ് ഫസ്റ്റ് കന്നഡ ന്യൂസ് ചാനൽ സംപ്രേഷണം ചെയ്ത ഒരു വീഡിയോ ക്ലിപ്പാണിത്. മഹായനക_കന്നഡയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ ഉത്ഭവിച്ചത് എന്ന് ഇമേജ് റിവേഴ്‌സ് സെർച്ച് ചെയ്തപ്പോൾ മൈക്രോസോഫ്റ്റ് ബിംഗിൽ നിന്നും അറിയാൻ കഴിഞ്ഞു. പേജ് ഇതിനകം തന്നെ ഈ വീഡിയോ നീക്കം ചെയ്തു എന്ന് കർണാടക പോലീസ് പറയുന്നു. ആ പേജ് സെർച്ച് ചെയ്തപ്പോൾ ആ പേജ് മുറിഞ്ഞു പോവുകയോ നീക്കം ചെയ്തിരിക്കുകയോ ആണ് എന്ന ഉത്തരമാണ് കിട്ടിയത്.
Result: Missing Context
Our Sources
Karnataka State Police: https://factcheck.ksp.gov.in/video-of-the-killing-of-a-covid-patient-claimed-to-be-in-karnataka-hospital-true-facts-about-this-video/
Twitter: https://twitter.com/DgpKarnataka/status/1387094625974767617
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.