Sunday, March 16, 2025
മലയാളം

Fact Check

ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോകുമ്പോൾ ഉള്ളതിനേക്കാൾ 39 രൂപ അധികം തിരിച്ച് വരുമ്പോൾ കെഎസ്ആർടിസി ഈടാക്കുന്നു എന്ന പോസ്റ്റിന്റെ വാസ്തവം

banner_image

ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോകുമ്പോൾ ഉള്ളതിനേക്കാൾ 39 രൂപ അധികം കെഎസ്ആർടിസി ഈടാക്കുന്നു  എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. 

”ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോകുമ്പോൾ 141 രൂപ. തിരിച്ച് പമ്പയിൽ നിന്ന് ചെങ്ങന്നൂരുക്ക് 180 രൂപ KSRTC വാങ്ങുന്നു. 39 രൂപ അധികം. ഇതെന്താ പോകുമ്പോൾ 141 ആണല്ലോ കൊടുത്തത് എന്ന് ചോദിച്ചപ്പോൾ പറയുകയാണത്രേ അവരോട് പമ്പയിൽ നിന്ന് പോകുമ്പോൾ ഇങ്ങനെ വാങ്ങണം എന്ന നിർദ്ദേശം ഉണ്ടന്ന്,” എന്നാണ് പോസ്റ്റുകൾ അവകാശപ്പെടുന്നത്. ശബരിമലയിലെ മണ്ഡലകാലം ആരംഭിച്ചത് മുതലാണ് ഈ പ്രചരണം നടക്കുന്നത്. വൃശ്ചികം ഒന്നായ നവംബർ 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡലകാലം.

ഞങ്ങൾ കാണുമ്പോൾ Vinod Kalalaya Vinod എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 542 ഷെയറുകൾ ഉണ്ടായിരുന്നു.

 Vinod Kalalaya Vinod‘s Post

സനാതന ധർമ്മം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ  അതിന് 257 ഷെയറുകൾ ഉണ്ടായിരുന്നു.

സനാതന ധർമ്മം‘s Post 

Bijeesh Thomas എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 179 ഷെയറുകൾ ഉണ്ടായിരുന്നു.

Bijeesh Thomas‘s Post

Fact Check/Verification

ഞങ്ങൾ രണ്ട് ടിക്കറുകളും  പരിശോധിച്ചു. ആദ്യ ടിക്കറ്റ് കെ എസ്ആര്‍ടിസി ചെങ്ങന്നൂര്‍ ഡിപ്പോയിലേതാണ്. രണ്ടാമത്തത്  മറ്റൊന്ന് കോട്ടയം  ഡിപ്പോയിലേതും.  രണ്ടും ഫാസ്റ്റ് പാസഞ്ചര്‍(FP) സര്‍വീസുകളുടെ ടിക്കറ്റ്. ഒന്ന് ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് പോയ ടിക്കറ്റ്. മറ്റേത്,പമ്പയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പോയത്. പമ്പയിലേക്കുള്ള ടിക്കറ്റിംന്റെ ചാർജ്ജ്  സര്‍വീസില്‍ സെസ് ചാര്‍ജ് 11 രൂപ ഉള്‍പ്പെടെ 141 രൂപയാണ്. തിരിച്ചുള്ള ടിക്കറ്റിന് 180 രൂപയാണ് കാണിക്കുന്നത്. 

രണ്ടാമതായി ഞങ്ങൾ പരിശോധിച്ചത്,ടിക്കറ്റുകളിലെ തീയതിയാണ്.  16.11.2022 ആണ് ചെങ്ങന്നൂര്‍ നിന്ന് പമ്പയിലേക്ക്  ടിക്കറ്റ് എടുത്തിരിക്കുന്നത്. തിരിച്ച്, പമ്പ-ചെങ്ങന്നൂര്‍ ടിക്കറ്റ്  എടുത്തിരിക്കുന്നത്  17.11.2022 ആണ്. ശബരിലയിൽ മണ്ഡലകാലം ആരംഭിച്ചത് 17.11.2022 ആണ്. അതിനർത്ഥം ഒരു ടിക്കറ്റ് മണ്ഡലകാലം  തുടങ്ങും മുൻപും മറ്റൊന്ന് അതിന് ശേഷമവുമാണ്.

തുടർന്ന് ഞങ്ങൾ മണ്ഡലകാലത്ത് ശബരിമലയിലേക്ക് ടിക്കറ്റ് നിരക്കിൽ മാറ്റം ഉണ്ടോ എന്നറിയാൻ കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ മനോരമ ഓൺലൈൻ നവംബർ 16,2022  ന് കൊടുത്ത വാർത്ത കിട്ടി.

Screen shot of Manoramaonline

”പമ്പയിലേക്കു സർവീസ് നടത്തുന്ന എല്ലാ സർവീസുകളും തീർഥാടനം കഴിയുംവരെ  കെഎസ്ആർടിസി ശബരിമല സ്പെഷൽ ആക്കി. ഈ സർവീസുകളിൽ അധികനിരക്കും ഈടാക്കും,” എന്നാണ് മനോരമ ന്യൂസ് വാർത്ത പറയുന്നത്. ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്കുള്ള ചാർജ്ജ് 180 രൂപയാണ് എന്നും ആ റിപോർടിൽ വ്യക്തമാക്കുന്നുണ്ട്.

കൂടുതൽ തിരച്ചിലിൽ, നവംബർ 20, 2022 ന്  കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പേജിൽ കൊടുത്ത പോസ്റ്റ്  കിട്ടി.”വൃശ്ചികമാസം ഒന്നാം തിയ്യതിയായ നവംബർ 17 രാവിലെ മുതലാണ് ഈ വ്യാജവാർത്ത നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങിയത്. കഴിഞ്ഞ കുറേ വർഷങ്ങളായി ശബരിമല സീസണുകളിലെല്ലാം കെഎസ്ആർടിസിയെക്കുറിച്ച് സമാനമായ രീതിയിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു,”പോസ്റ്റ് പറയുന്നു.

”2022 മെയ് മാസത്തിലാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാർജ്ജ് വർദ്ധിപ്പിച്ചത്. അടിക്കടിയുള്ള ഡീസൽ വില വർദ്ധനവിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ അടക്കമുള്ളവയുടെ നിരക്കുകൾ പുനർ നിർണ്ണയിച്ചു കൊണ്ട് ഉത്തരവിറക്കിയത്. ഇതു പ്രകാരം മുഴുവൻ റൂട്ടുകളിലെയും നിരക്കുകൾ കെഎസ്ആർടിസിയും വർദ്ധിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ മത മതേതര വ്യത്യാസമില്ലാതെ പതിറ്റാണ്ടുകളായി 53 ഉത്സവ സീസണുകൾക്ക് ഓപ്പറേറ്റ് ചെയ്യുന്ന സ്പെഷ്യൽ സർവീസ് ബസ്സുകളിൽ 30% അനുവദിച്ചിട്ടുണ്ട്. ഈ ഷെഡ്യൂൾ കാലയളവിൽ മാത്രമാണ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്,” പോസ്റ്റ് പറയുന്നു.

”ശബരിമല മണ്ഡലപൂജ കാലത്ത് കെഎസ്ആർടിസി നടത്തുന്ന സ്‌പെഷ്യൽ സർവീസിന് മാത്രമല്ല ഈ വർദ്ധനവ്. ബീമാപള്ളി ഉറൂസ്, എടത്വാ പള്ളി പെരുന്നാൾ, മഞ്ഞണിക്കര പള്ളി പെരുന്നാൾ, മാരാമൺ കൺവെൻഷൻ, തൃശൂർ പൂരം, ഗുരുവായൂർ ഏകാദശി, ആലുവ ശിവരാത്രി, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവങ്ങൾക്ക് കെഎസ്ആർടിസി നടത്തുന്ന സ്പെഷ്യൽ സർവ്വീസുകൾക്ക് നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികം വാങ്ങി സർവ്വീസ് നടത്തുന്നുണ്ട്. എന്തിന് ആലപ്പുഴയിലെ പ്രശസ്തമായ നെഹ്റു ട്രോഫി വളളംകളിയോടനുബന്ധിച്ച് കെഎസ്ആർടിസി നടത്തുന്ന ഫെയർ/ ഫെസ്റ്റിവൽ സ്‌പെഷ്യൽ സർവീസിനും നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികമാണ് യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. പൊതു ആഘോഷങ്ങൾക്ക് വേണ്ടിയുള്ള സ്പെഷ്യൽ സർവ്വീസിലും 30 ശതമാനം ചാർജ്ജ് വർദ്ധനവ് നിലവിലുണ്ടെന്നർത്ഥം,” കെഎസ്ആർസിയുടെ പോസ്റ്റ് പറയുന്നു.

പോരെങ്കിൽ ഏപ്രിൽ 30, 2022 ൽ പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപനം അനുസരിച്ച്,2022 മേയ് 1 മുതൽ,ഉത്സവകാലങ്ങളില്‍ നിശ്ചിത നിരക്കിനേക്കാള്‍ 30% ചാര്‍ജ് ഈടാക്കാൻ കെഎസ്ആർടിസിയ്ക്ക് അനുമതി കൊടുത്തിട്ടുണ്ട്. മലയോര മേഖലാ റോഡുകളിൽ നിശ്ചിത നിരക്കിനേക്കാൾ 25% കൂടുതല്‍ പണം ഈടാക്കാനാക്കാനും കെഎസ്ആര്ടിസിയ്ക്ക് ഈ വിജ്ഞാപനം അനുമതി നൽകുന്നു. ഈ വിജ്ഞാപനം അനുസരിച്ച്, ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വിഭാഗത്തിലുള്ള 53 ദേവാലയങ്ങളിലെ ഉത്സവങ്ങൾക്ക്/പെരുനാളുകൾക്ക് സീസണ്‍ നിരക്ക് ബാധകമാണ്.

വായിക്കാം:എത്രയും വേഗം പണമടച്ചില്ലെങ്കിൽ  വൈദ്യൂതി വിച്ഛേദിക്കും എന്ന് കെഎസ്ഇബിയുടെ പേരിൽ പ്രചരിക്കുന്ന  സന്ദേശം വ്യാജം

Conclusion

പ്രചരിക്കുന്ന പോസ്റ്റിലെ ടിക്കറ്റുകളിൽ ഒന്ന് ഉത്സവ കാലത്തുള്ള സ്‌പെഷ്യല്‍ സർവിസ് റേറ്റും മറ്റേത്, സാധാരണ ദിവസത്തെ ടിക്കറ്റ് റേറ്റുമാണ്. മണ്ഡലകാലം ആരംഭിച്ച നവംബര്‍ 17 മുതല്‍ ശബരിമലയിലേക്കുള്ള സര്‍വീസിന് സ്‌പെഷ്യല്‍ ബസ് ചാര്‍ജ് ആണ് ഈടാക്കുന്നത്. ഉത്സവ സീസണിൽ ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് ടിക്കറ്റിന് അല്ലാത്ത ദിവസത്തേക്കാൾ കൂടുതൽ തുകയാവും. തിരിച്ചുള്ള യാത്രയിലും അതേ ചാർജ്ജ് തന്നെയാണ് ഈടാക്കുക.

Result:Missing Context

Sources

News report in Manoramaoneline on November 16,2022

Facebook Post by KSRTC on November 20,2022


Kerala Gazette Notification On April 30,2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.