Claim: സർദാർ പട്ടേലിൻ്റെ പ്രതിമ പിഴുതെറിയുന്ന ബിജെപിക്കാർ എന്ന അവകാശവാദത്തോടെ ഒരു വീഡിയോ. ശ്രീരാമന് വേണ്ടി മറ്റ് ഹിന്ദു ദൈവങ്ങളുടെ പ്രതിമയും മാറ്റുന്നുവെന്ന പേരിലും ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്.
Fact: പട്ടേലിൻ്റെ പ്രതിമ പിഴുതെറിയുന്നത് ഭീം ആർമി പ്രവർത്തകരാണ്.
സർദാർ പട്ടേലിൻ്റെ പ്രതിമ പിഴുതെറിയുന്ന ബിജെപിക്കാർ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ശ്രീരാമന് വേണ്ടി മറ്റ് ഹിന്ദു ദൈവങ്ങളുടെ പ്രതിമയും മാറ്റുന്നുവെന്ന പേരിലും ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. Jineesh Lal എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 3.2 k ഷെയറുകൾ ഉണ്ടായിരുന്നു.

“സർദാർ പട്ടേലിൻ്റെ പ്രതിമക്ക് പിന്നിൽ ശ്രീരാമചന്ദ്രൻ്റെ കട്ടൗട്ട് വച്ച ശേഷം കട്ടൗട്ടിനെ മറയ്ക്കുന്ന സർദാർ പട്ടേലിൻ്റെ പ്രതിമ വാഹനം ഉപയോഗിച്ച് പിഴുതെറിഞ്ഞ് അരിശം തീരാതെ പ്രതിമയെ പ്രഹരിച്ച് കൈതരിപ്പ് തീർക്കുന്ന ജി ഭക്തർ. ഊപ്പി പോലീസ് ആണോ എന്നറിയില്ല വന്ന് പ്രോത്സാഹനം നൽകുന്നത്,” എന്നാണ് വിവരണം.
Rubeena Rubi എന്ന ഐഡിയിലെ റീൽസിന് 56 ഷെയറുകൾ ഉണ്ടായിരുന്നു.

“കുടിയേറി പാർക്കുന്ന പള്ളിപ്പറമ്പിൽ രാമൻ അല്ലാത്ത വേറെ ഒരു ദൈവങ്ങളും ഇന്ത്യയിൽ വേണ്ട എന്ന് സങ്കികൾ ഒർജിനൽ ഹിന്ദു സഹോദരി സഹോദരന്മാർ ആരാധിക്കുന്ന ദൈവങ്ങളെ ജീപ്പ് ഉപയോഗിച്ചു തല്ലി പൊളിക്കുന്നു,” എന്നാണ് പോസ്റ്റിന്റെ വിവരണം.
ഇവിടെ വായിക്കുക: Fact Check: സൗദി അറേബ്യയില്‍ മദ്യഷോപ്പ് തുറക്കുന്നത് നയതന്ത്ര പ്രതിനിധികൾക്ക് മാത്രമായി
Fact Check/ Verification
വൈറൽ വീഡിയോയുടെ പ്രധാന ഫ്രെയിമുകൾ ഞങ്ങൾ ഇൻവിഡ് ടൂൾ ഉപയോഗിച്ച് വിഭജിച്ചു. ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്‌തു. അപ്പോൾ ഇതിലെ ഒരു കീ ഫ്രയിം സ്റ്റിലായി ഉപയോഗിച്ച ജനുവരി 24,2024ലെ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഒരു വാർത്ത കിട്ടി.
“വ്യാഴാഴ്ച രാവിലെ മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ മുൻ ഉപപ്രധാനമന്ത്രി സർദാർ വല്ലഭായ് പട്ടേലിൻ്റെ പ്രതിമ ചിലർ തകർത്തതിനെ തുടർന്ന് രണ്ട് സമുദായങ്ങളിലെ അംഗങ്ങൾ പരസ്പരം ഏറ്റുമുട്ടുകയും കല്ലെറിയുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു,” ഇന്ത്യൻ എക്സ്പ്രസ്സിന്റെ വാർത്ത പറയുന്നു.
“ബുധനാഴ്‌ച എതിരാളികളായ പട്ടീദാർ ഗ്രൂപ്പ് സ്ഥാപിച്ച പട്ടേലിൻ്റെ പൂർണകായ പ്രതിമ ഏതാനും പേർ ട്രാക്ടറുകൾ ഉപയോഗിച്ച് നശിപ്പിച്ചതാണ് സംഭവം. ഡോ. ഭീം റാവു അംബേദ്കറുടെ പ്രതിമ സ്ഥാപിക്കാൻ പ്രതികൾക്ക് താൽപ്പര്യമുണ്ടെന്നും പ്രാദേശിക പഞ്ചായത്ത് ഇത് ചർച്ച ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു,” വാർത്ത തുടരുന്നു.

ഇതിലെ ഒരു കീ ഫ്രയിം സ്റ്റിലായി ഉപയോഗിച്ചിട്ടുള്ള ജനുവരി 25 ,2024ലെ ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒരു വാർത്തയും ഞങ്ങൾക്ക് കിട്ടി.
ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേലിൻ്റെ പ്രതിമ മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ ഒരു ഗ്രാമത്തിൽ തകർത്ത നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചുവെന്ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പറയുന്നു.
“മക്‌ഡോൺ ഗ്രാമത്തിലെ പാട്ടിദാർ സമുദായാംഗങ്ങൾ ബുധനാഴ്ച രാത്രിയാണ് പ്രതിമ സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു. അവർ കുറച്ചുകാലമായി പട്ടേൽ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുന്നുണ്ട്. എന്നാൽ, ഒരു വിഭാഗം പട്ടികജാതി (എസ്‌സി) സമുദായ അംഗങ്ങളും ഭീം ആർമിയിലെ പ്രവർത്തകരും വ്യാഴാഴ്ച രാവിലെ പ്രതിമ തകർത്തുവെന്ന് ആരോപിക്കപ്പെടുന്നു. ഉജ്ജയിൻ അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) നിതേഷ് ഭാർഗവ പറഞ്ഞു,” ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
“സർദാർ പട്ടേൽ പ്രതിമ വേണമെന്ന് പാട്ടിദാർ സമുദായം ആവശ്യപ്പെടുമ്പോൾ, മറുവശത്ത് ബി ആർ അംബേദ്കറുടെ പ്രതിമ പൊതുചത്വരത്തിൽ സ്ഥാപിക്കണമെന്നായിരുന്നു ഭീം ആർമിയുടെ ആവശ്യം,” വാർത്ത തുടരുന്നു.

ഇതിലെ ഒരു കീ ഫ്രയിം സ്റ്റിലായി ഉപയോഗിച്ചിട്ടുള്ള ജനുവരി 25 ,2024ലെ ഫിനാൻഷ്യൽ എക്സ്പ്രസ്സിന്റെ ഒരു വാർത്തയും ഞങ്ങൾക്ക് കിട്ടി. സമാനമായ വിവരണമാണ് വാർത്തയിൽ ഉള്ളത്.
ഇവിടെ വായിക്കുക: Fact Check: യേശു ക്രിസ്തുവിന്റെ പ്രതിമ തകർക്കുന്ന വീഡിയോ 2022ലേത്
Conclusion
ഞങ്ങളുടെ അന്വേഷണത്തിൽ, ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലുള്ളത് ഭീം ആർമിയുടെ പ്രവർത്തകർ പട്ടേലിൻ്റെ പ്രതിമ പിഴുതെറിയുന്ന ദൃശ്യമാണ് എന്ന് തെളിഞ്ഞു. വൈറൽ വൈരത്തിൽ പോസ്റ്റിൽ അവകാശപ്പെടുന്നത് പോലെ ബിജെപിക്കാരല്ല വീഡിയോയിൽ ഉള്ളത് എന്ന് ഇതിൽ നിന്നും വ്യക്തം.
Result: False
Sources
Report by Indian Express on January 26, 2024
Report by Hindustan Times on January 25, 2024
Report by Financial Express on January 25, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.