Claim: പെട്രോൾ വില ശ്രീലങ്കയിലും നേപ്പാളിലും ഇന്ത്യയെക്കാൾ കുറവ്.
Fact: ഈ രണ്ടു രാജ്യങ്ങളെക്കാൾ പെട്രോൾ വില ഇന്ത്യയിൽ കുറവാണ്.
പെട്രോൾ വില ഇന്ത്യയെക്കാൾ ശ്രീലങ്കയിലും നേപ്പാളിലും കുറവാണ് എന്നൊരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “പെട്രോളിന് രാവണൻ്റെ ലങ്കയിൽ 51, സീതയുടെ നേപ്പാളിൽ 53, ശ്രീരാമന്റെ ഇന്ത്യയിൽ 110,” എന്നാണ് പോസ്റ്റ്.
Arun Chandrasailam എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 3.6 k ഷെയറുകൾ ഉണ്ട്.

Congress Live എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 531 ഷെയറുകൾ ഉണ്ടായിരുന്നു.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: ഒഴിഞ്ഞ സദസിനെ നോക്കി ബിജെപി നേതാവ് സംസാരിക്കുന്ന ഫോട്ടോ പഴയത്
Fact Check/ Verification
ഞങ്ങൾ പോസ്റ്റിൽ പറഞിരിക്കുന്ന അവകാശവാദങ്ങൾ സത്യമാണോ എന്നറിയാൻ മൂന്ന് രാജ്യങ്ങളിലെ പെട്രോൾ വില എത്രയെന്ന് ഗൂഗിളിൽ സേർച്ച് ചെയ്തു.
അപ്പോൾ ജനുവരി 31,2024ലെ കാഠ്മണ്ഡു പോസ്റ്റിലെ വാർത്ത കണ്ടു. “നേപ്പാൾ ഓയിൽ കോർപ്പറേഷൻ ബുധനാഴ്ച അർദ്ധരാത്രി മുതൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള കുത്തക കമ്പനി, പെട്രോളിന് ലിറ്ററിന് ₹4യും ഡീസൽ/മണ്ണെണ്ണ ലിറ്ററിന് ₹2യും എൽപി ഗ്യാസ് സിലിണ്ടറിന് ₹15യും കൂട്ടി,” വാർത്ത പറയുന്നു.
“കാഠ്മണ്ഡു, പൊഖാറ, ദിപായൽ എന്നിവിടങ്ങളിൽ ഉപഭോക്താക്കൾ പെട്രോൾ ലിറ്ററിന് ₹170 നൽകണം. സുർഖേത്, ഡാങ് എന്നിവിടങ്ങളിൽ ഒരു ലിറ്റർ പെട്രോളിന് ₹169 ചരാലി, ബിരത്‌നഗർ, ജനക്പൂർ, അംലെഖ്‌ഗഞ്ച്, ഭൽവാരി, നേപ്പാൾഗഞ്ച്, ധംഗധി, ബിർഗഞ്ച് എന്നിവിടങ്ങളിൽ ₹167.50യും നൽകണം,” വാർത്ത തുടരുന്നു.

കാഠ്മണ്ഡു ടുഡേ എന്ന വെബ്‌സൈറ്റും പറയുന്നത് ഫെബ്രുവരി 1, 2024ൽ നേപ്പാളിൽ പെട്രോളിന് വില കൂടി എന്നാണ്.
“നേപ്പാൾ ഓയിൽ കോർപ്പറേഷൻ ബുധനാഴ്ച അർദ്ധരാത്രി മുതൽ ഇന്ധന ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷൻ പെട്രോളിന് ലിറ്ററിന് ₹4യും ഡീസൽ/മണ്ണെണ്ണ ലിറ്ററിന് ₹2 യും എൽപി ഗ്യാസ് സിലിണ്ടറിന് ₹15യും വർധിപ്പിച്ചു. കാഠ്മണ്ഡു, പൊഖാറ, ദിപായൽ എന്നിവിടങ്ങളിൽ പെട്രോൾ വില ഇപ്പോൾ ലിറ്ററിന് ₹170 ആകും,” കാഠ്മണ്ഡു ടുഡേയുടെ വാർത്ത പറയുന്നു.
“സുർഖേത്, ഡാങ് എന്നിവിടങ്ങളിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ ₹169 യും ചരാലി, ബിരത്‌നഗർ, ജനക്പൂർ, അംലെഖ്‌ഗഞ്ച്, ഭൽവാരി, നേപ്പാൾഗഞ്ച്, ധൻഗുന്‌ഗാധി, ബിർഗുംഗാധി എന്നിവിടങ്ങളിൽ ₹167.50 ആണ്,” വാർത്ത കൂടി ചേർക്കുന്നു.

LAUGFS Petroleum എന്ന ശ്രീലങ്കയിലെ പെട്രോൾ കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നത് പെട്രോൾ ഒക്ടെയ്ൻ 92 ന് ₹ 371.00യും, പെട്രോൾ ഒക്ടെയ്ൻ 95 ന്, ₹456.00യും, നിലവിൽ വിലയുണ്ട് എന്നാണ്.

സിലോൺ പെട്രോളിയം കോർപറേഷന്റെ വെബ്‌സൈറ്റ് പ്രകാരവും അത് തന്നെയാണ് ശ്രീലങ്കയിലെ പെട്രോൾ വില.

ക്രഡിറ്റ് മന്ത്രി വെബ്‌സൈറ്റ് പ്രകാരം, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ വില ഇതാണ്: സെൻട്രൽ ഡൽഹി-പെട്രോൾ (₹/ലി.)- 96.72, ചെന്നൈ- പെട്രോൾ (₹/ലി.), 103.07, ഹൈദരാബാദ്-പെട്രോൾ (₹/ലി.)- 109.83, മുംബൈ- പെട്രോൾ (₹/ലി.)-106.31.

ഗുഡ് റിട്ടേൺസ് വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച് ഫെബ്രുവരി 1,2024ൽ കേരളത്തിലെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് ₹ 109 .45 ആണ്. എറണാകുളത്ത് ഇത് ₹ 107.72 ആണ്.

ഇവിടെ വായിക്കുക: Fact Check: സൗദി അറേബ്യയില്‍ മദ്യഷോപ്പ് തുറക്കുന്നത് നയതന്ത്ര പ്രതിനിധികൾക്ക് മാത്രമായി
Conclusion
ശ്രീലങ്കയിലും നേപ്പാളിലും പെട്രോൾ വില ഇന്ത്യയിലേതിനെക്കാൾ കൂടുതലാണ് എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായത്.
Result: False
ഇവിടെ വായിക്കുക: Fact Check: സർദാർ പട്ടേലിൻ്റെ പ്രതിമ പിഴുതെറിയുന്നത് ബിജെപിക്കാരല്ല
Sources
Report in Kathmandu Post on January 31, 2024
Report in Kathmandu Today on February 1, 2024
LAUGFS Petroleum website
Ceylon Petroleum Corporation website
Credit Manthri website
Good Returns website
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.