താലിബാന്‍റെ വാഹനത്തിന്‍റെത് എന്ന് അവകാശപ്പെടുന്ന ഒരു ഫോട്ടോ ഉപയോഗിച്ച് സമുഹ മാധ്യമങ്ങളില്‍ ഒരു പ്രചരണം നടക്കുന്നുണ്ട്. താലിബാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളിൽ കാണുന്ന അടയാളം കേരളത്തിലെ പോലീസ് വാഹനങ്ങളില്‍ കാണാം എന്ന രീതിയിൽ താലിബാന്‍ തീവ്രവാദികളുടെ വാഹനം എന്ന പേരിൽ ഷെയർ ചെയ്യുന്ന ഒരു ഫോട്ടോയും കേരളത്തിലെ ഒരു പോലീസ് വാഹനത്തിന്റെ ഫോട്ടോയും ചേർന്ന ഒരു കൊളാഷ് ഉപയോഗിച്ചാണ് പ്രചരണം.
അത്തരം പോസ്റ്റുകളിൽ ഇങ്ങനെയാണ് വിവരണം.: “മുകളിലേത് താലിബാന്‍ പോലീസ്. താഴത്തേത് കേരളാ പോലീസ്” കുടാതെ ചില പോസ്റ്റുകളിൽ അടികുറിപ്പായി “കേരള പോലീസിലെ പച്ച വെളിച്ചം തെളിയുന്നു,” എന്ന വിവരണവും ചേർത്തിട്ടുണ്ട്.
Baiju Krishnadas എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 179 ഷെയറുകൾ ഉണ്ടായിരുന്നു.

Bhagath kumar എന്ന ഐഡിയിൽ നിന്നും 154 പേർ ഞങ്ങൾ കാണും വരെ ഈ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്.

BJP വണ്ടാഴി പഞ്ചായത്ത് എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് 58 പേർ ഷെയർ ചെയ്തതായി ഞങ്ങളുടെ പരിശോധനയിൽ തെളിഞ്ഞു.

Fact Check/Verification
താലിബാന്‍റെ വാഹനത്തിന്‍റെത് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം ഞങ്ങൾ റിവേഴ്‌സ് ഇമേജില്‍ സെര്‍ച്ച് ചെയ്തു. അപ്പോൾ ഇതിന്റെ ഒറിജിനൽ ചിത്രം ഓഗസ്റ്റ് 12 2021ൽ Cbc.Ca എന്ന വെബ്സടൈറ്റിൽ നിന്നും കിട്ടി.

താലിബാന്‍റെ വാഹനത്തിന്‍റെ ഈ ചിത്രം എഡിറ്റ് ചെയ്തതാണ് ഇപ്പോൾ പ്രചരണം നടക്കുന്നത്. ചിത്രത്തിൽ കൊടുത്തിരിക്കുന്ന അടിക്കുറിപ്പ് പറയുന്നത്, അസ്സോസിയ്റ്റ്ഡ് പ്രസ്സിന് വേണ്ടി ഫോട്ടോഗ്രാഫര്‍ മൊഹമ്മദ് അസിഫ് ഖാൻ എടുത്തതാണ് ഈ ചിത്രം എന്നാണ്. ഫാറാ നഗരത്തില്‍ പട്രോളിംഗ് നടത്തുന്ന താലിബാൻ സംഘത്തിന്റെ ചിത്രം എന്നാണ് അതിലെ വിവരണം പറയുന്നത്.ടൈംസ് ഓഫ് ഇന്ത്യയും ഓഗസ്റ്റ് 11 2021ൽ ഈ ചിത്രം കൊടുത്തിട്ടുണ്ട്.

വൈറല്‍ ചിത്രത്തെ ഞങ്ങൾ യഥാര്‍ത്ഥ ചിത്രവുമായി നമ്മള്‍ തരാതമ്യം ചെയ്തു. അപ്പോൾ വൈറല്‍ ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് ബോധ്യമായി.


Conclusion
താലിബാന്‍റെ വാഹനത്തിന്‍റെത് എന്ന പേരിൽ പ്രചരിക്കുന്ന പടത്തിന്റെ ഒറിജിനലിൽ കേരളാ പോലീസ് വാഹനത്തിന്റെ പ്രചരിക്കുന്ന പടത്തിൽ കാണുന്ന അടയാളമില്ല. അതിനാൽ ,വൈറൽ ചിത്രത്തിൽ. അത് എഡിറ്റ് ചെയ്തു ചേർത്തതാണ് എന്ന് ഞങ്ങളുടെ പരിശോധനയിൽ ബോധ്യമായി.
Result: Altered Photo
Sources
Photo appearing in CBC website on August 12,2021
Photo appearing in Times of India on August 11,2021
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.