Saturday, March 15, 2025
മലയാളം

Fact Check

നേപ്പാൾ വിമാനാപകടത്തിന്റെത്  എന്ന പേരിൽ പങ്കിടുന്നത് പഴയ ചിത്രങ്ങൾ

Written By Sabloo Thomas
Jan 16, 2023
banner_image

നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് എഴുപതിലധികം പേരുമായി പറന്ന യെതി എയർലൈൻസ് വിമാനം ഞായറാഴ്ച രാവിലെ തകർന്ന് 68 പേർ മരിച്ചു. താമസിയാതെ, നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമാനം തകർന്നതിന്  ശേഷമുള്ള കാഴ്ച എന്ന  അവകാശവാദത്തോടെ ചില  ചിത്രങ്ങൾ  പങ്കിട്ടു. വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ഒരു ഫോട്ടോയിൽ ഒരു പട്ടാളക്കാരൻ വിമാനത്തിന്റെ തകർന്ന ചിറക്  പരിശോധിക്കുന്നത്  കാണിക്കുന്നു. കൈരളി ന്യൂസ്  അവരുടെ  ഫേസ്ബുക്ക് പേജിൽ കൊടുത്ത വിമാനാപകടത്തെക്കുറിച്ചുള്ള ന്യൂസ്‌കാർഡിൽ ഉപയോഗിച്ചത് ഈ ഒരു പടമാണ്.

കൈരളി ന്യൂസ് ‘s Post

നേപ്പാളിൽ അടുത്തിടെയുണ്ടായ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരു വിമാനത്തിന്റെ അവശിഷ്ടങ്ങൾ കാണിക്കുന്ന മറ്റൊരു ചിത്രവും ധാരാളം പങ്ക് വെക്കപ്പെട്ടുന്നുണ്ട്. Mathrubhumi News അവരുടെ ഫേസ്ബുക്കിൽ പങ്ക് വെച്ച ചിത്രങ്ങളിൽ ഒന്ന് ഇതാണ്. 

Mathrubhumi News‘s Post


ഹരി വി ഗുപ്ത എന്ന ഐഡി World Malayali Circle™️ എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്ത പോസ്റ്റിനൊപ്പവും ഈ ചിത്രം ഉണ്ടായിരുന്നു. അത് കൂടാതെ മറ്റൊരു ചിത്രവും പോസ്ടിനോപ്പം ഉണ്ടായിരുന്നു. ആ പോസ്റ്റിന് ഞങ്ങൾ കാണും വരെ  8 ഷെയറുകൾ ഉണ്ടായിരുന്നു.

ഹരി വി ഗുപ്ത ‘s Post

Fact Check/Verification

ഈ ചിത്രങ്ങളെക്കുറിച്ചുള്ള വസ്തുതകൾ കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചു.

Image 1

Image courtesy: Twitter @Sarangsspeaks

നേപ്പാൾ വിമാനാപകടത്തിന്റെ എന്ന പേരിൽ വൈറലായ ഫോട്ടോയിൽ ഞങ്ങൾ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. ഫോട്ടോ റോയിട്ടേഴ്‌സ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി.

 “ഒരു നേപ്പാൾ പോലീസ് ഉദ്യോഗസ്ഥൻ സ്വകാര്യ സ്ഥാപനമായ സീത എയറിന്റെ ഉടമസ്ഥതയിലുള്ള ഡോർണിയർ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്ക് മുന്നിൽ നിൽക്കുന്നു,”ഇതാണ് ഫോട്ടോയുടെ കാപ്‌ഷൻ.

‘കാഠ്മണ്ഡുവിലെ സൈറ്റ് സെപ്റ്റംബർ 28, 2012,നേപ്പാൾ: വിമാനാപകടത്തിൽ 19 പേർ മരിച്ചു’ എന്ന തലക്കെട്ടിൽ 2012 സെപ്റ്റംബർ 28-നുള്ള vijesti.meന്റെ  റിപ്പോർട്ടിലേക്കും തിരച്ചിൽ ഞങ്ങളെ നയിച്ചു. വൈറലായ ഫോട്ടോ ഉൾകൊള്ളുന്ന റിപ്പോർട്ട് ഇങ്ങനെ പറയുന്നു, “ഏഴ് ബ്രിട്ടീഷുകാരും ചൈന പൗരന്മാരായ  അഞ്ച് പേരും ഉൾപ്പെടെ പത്തൊമ്പത് പേർ നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിനു സമീപം ചെറിയ വിമാനം തകർന്ന് ഇന്ന് പുലർച്ചെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.”

Screengrab from vijesti.me website

Alamyയിൽ ഈ പടത്തിന്റെ ഒരല്പം സൂം ചെയ്ത പതിപ്പ് കൊടുത്തിട്ടുണ്ട്. അതിന്റെ കാപ്‌ഷൻ ഇങ്ങനെയാണ്,””സ്വകാര്യ സ്ഥാപനമായ സീത എയറിന്റെ ഉടമസ്ഥതയിലുള്ള ഡോർണിയർ വിമാനത്തിന്റെ അവശിഷ്ടങ്ങൾ 2012 സെപ്തംബർ 28 ന് കാഠ്മണ്ഡുവിലെ ക്രാഷ് സൈറ്റിൽ  നിന്നും കണ്ടെത്തി. വെള്ളിയാഴ്ച നേപ്പാളി തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഒരു ചെറിയ വിമാനം തകർന്നുവീണ് ഏഴ് ബ്രിട്ടീഷുകാരും അഞ്ച് ചൈനീസ് യാത്രക്കാരും ഉൾപ്പെടെ 19 പേർ മരിച്ചു, ഒരു എയർലൈൻ ഉദ്യോഗസ്ഥൻ പറഞ്ഞു.”

Image 2

Image Courtesy: Twitter @Vygrofficial

നേപ്പാൾ വിമാനാപകടത്തിന്റെ എന്ന പേരിൽ വൈറലായ രണ്ടാം ഫോട്ടോ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, 2022 മെയ് 30-ന്  The Kathmandu Postന്റെ ‘കാണാതെ പോയ താര എയർ വിമാനം തകർന്നുവീണു, 14 മൃതദേഹങ്ങൾ കണ്ടെടുത്തു’ എന്ന തലക്കെട്ടിൽ ഉള്ള  ഒരു റിപ്പോർട്ട് ലഭിച്ചു.

വൈറൽ ഫോട്ടോ ഉൾകൊള്ളുന്ന റിപ്പോർട്ട് വിശദീകരിക്കുന്നു, “താര എയറിന്റെ ക്രാഷ് സൈറ്റിൽ നിന്ന് 14 മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. മറ്റുള്ളവരുടെ മൃതദേഹങ്ങൾക്കായി അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുകയാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഞായറാഴ്ച രാവിലെ തകർന്ന യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങൾ, വിമാനം കാണാതായി ഏകദേശം 20 മണിക്കൂറിനു ശേഷം, 14,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വടക്കുപടിഞ്ഞാറൻ നേപ്പാളിലെ മുസ്താങ് ജില്ലയിലെ തസാങ്ങിലെ സനോ സ്വേർ ഭിറിൽ നിന്നും നേപ്പാൾ സൈന്യം കണ്ടെത്തി. താരയുടെ ഇരട്ട ഒട്ടർ വിമാനം, മൂന്ന് ജീവനക്കാരുൾപ്പെടെ 22 പേരുമായി ഒരു മലയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.”

Screengrab from The Kathmandu Post website

നേപ്പാളിലെ താര എയർലൈൻസ് വിമാനാപകടത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചുള്ള 2022 മെയ് 30-ലെ Money Controlന്റെ  റിപ്പോർട്ടിലും ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.

Image 3

Image Courtesy: Twitter @journotushar

 TinEye,യിൽ നേപ്പാൾ വിമാനാപകടത്തിന്റെ എന്ന പേരിൽ വൈറലായ മൂന്നാം ഫോട്ടോ പരിശോധിച്ചപ്പോൾ, ‘നേപ്പാളിലെ കാഠ്മണ്ഡു വിമാനത്താവളത്തിൽ വിമാനാപകടത്തിൽ 49 പേർ മരിച്ചു’ എന്ന തലക്കെട്ടിൽ, 2018 മാർച്ച് 12-ന്  CNNന്റെ ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. അതിൽ വൈറലായ ഫോട്ടോ ഉൾപ്പെടെ 14 ചിത്രങ്ങളുണ്ടായിരുന്നു. നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവൻ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെറ്റായ ദിശയിലേക്ക് നീങ്ങി തകർന്ന് തീപിടിച്ച് 49 പേർ കൊല്ലപ്പെട്ടു. സ്വകാര്യ ഉടമസ്ഥതയിലുള്ള യുഎസ്-ബംഗ്ല എയർലൈൻസിന്റെ ബിഎസ് 211 ഫ്ലൈറ്റ് എന്ന സ്വകാര്യ വിമാനം  ബംഗ്ലാദേശിലെ ധാക്കയിൽ നിന്ന് വരികയായിരുന്നുവെന്ന്,” പോലീസ് വക്താവ് മനോജ് ന്യൂപാനെ പറഞ്ഞു.


2018 മാർച്ച് 12-ലെDaily Mail റിപ്പോർട്ടും നേപ്പാളിലെ യുഎസ്-ബംഗ്ലാ എയർലൈൻസിനെ കുറിച്ച് വിശദീകരിക്കുന്നതിനിടയിൽ വൈറലായ ചിത്രവും ഉണ്ടായിരുന്നു.

Screengrab from Daily Mail website

ഇതിൽ നിന്നെല്ലാം ഫോട്ടോകൾ പ്രചരിക്കുന്ന ഫോട്ടോകൾ ഒന്നും തന്നെ  നേപ്പാൾ വിമാനാപകടത്തിന്റെതല്ല എന്ന് ബോധ്യമായി.

Conclusion

നേപ്പാളിൽ നിന്നുള്ള വിമാനാവശിഷ്ടങ്ങളുടെ പഴയ ചിത്രങ്ങൾ അടുത്ത ദിവസം നടന്ന നേപ്പാൾ വിമാനാപകടത്തിന്റെ എന്ന പേരിൽ പ്രചരിപ്പിക്കുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിന് മനസിലായി.

(ഈ അവകാശവാദം  ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ വസുധ ബെറിആണ്. അത് ഇവിടെ വായിക്കാം)

Result: Partly False

Sources
Photos By Reuters
Report By vijesti.me, Dated September 28, 2012
Report By CNN, Dated March 12, 2018
Report By Daily Mail, Dated March 12, 2018
Report By The Kathmandu Post, Dated May 30, 2022
Report By Money Control, Dated May 30, 2022


 ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.