Claim
ഇന്ത്യ പോസ്റ്റ് സർവ്വേ വഴി ₹ 80,000 സബ്‌സിഡി ലഭിക്കുമെന്ന ഒരു സമൂഹ മാധ്യമ പോസ്റ്റ്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: പാകിസ്താനിലെ കുട്ടികളല്ല അസാധുവാക്കിയ നോട്ടുകൾ വെച്ച് കളിക്കുന്നത്
Fact
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ പിഐബിയുടെ ഏപ്രിൽ 23,2022 ലെ ഒരു പത്രക്കുറിപ്പ് കിട്ടി.സർവേകളുടെ അടിസ്ഥാനത്തിൽ സബ്‌സിഡികൾ, ബോണസ് അല്ലെങ്കിൽ സമ്മാനങ്ങൾ എന്നിവ പ്രഖ്യാപിക്കുന്ന പ്രവർത്തനങ്ങൾ ഇന്ത്യാ പോസ്റ്റ് നടത്തുന്നില്ലെന്ന് രാജ്യത്തെ പൗരന്മാരെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ആ പത്രക്കുറിപ്പ് പറയുന്നു.

ഏപ്രിൽ 21,2022 ലെ ഒരു പോസ്റ്റിൽ ഇന്ത്യ പോസ്റ്റും സർവേകളുടെ അടിസ്ഥാനത്തിൽ സബ്‌സിഡികൾ, ബോണസ് അല്ലെങ്കിൽ സമ്മാനങ്ങൾ എന്നിവ പ്രഖ്യാപിക്കുന്ന പ്രവർത്തനങ്ങൾ ഇന്ത്യാ പോസ്റ്റ് നടത്തുന്നില്ലെന്ന് അറിയിക്കുന്നു.

ഞങ്ങൾ സ്‌കാം ഡിറ്റക്‌റ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പോസ്റ്റിനൊപ്പമുള്ള ലിങ്ക് പരിശോധിച്ചു. സ്‌കാം ഡിറ്റക്‌റ്ററിൻ്റെ അൽഗോരിതം ഈ ബിസിനസ്സിന് ഇനിപ്പറയുന്ന റാങ്ക് നൽകുന്നു: 11.7/100.
ഫിഷിംഗ്, സ്പാമിംഗ്, സംശയാസ്പദമായതിൽ രേഖപ്പെടുത്തിയിരിക്കുന്ന മറ്റ് ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉയർന്ന അപകടസാധ്യതയുള്ള പ്രവർത്തനം അൽഗോരിതം ഈ വെബ്‌സൈറ്റിൽ കണ്ടെത്തി. ഈ വെബ്‌സൈറ്റിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു,” സ്‌കാം ഡിറ്റക്‌റ്റർ കൂട്ടിച്ചേർത്തു.

ഇന്ത്യ പോസ്റ്റ് സർവ്വേ വഴി ₹ 80,000 സബ്‌സിഡി ലഭിക്കുമെന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ് എന്ന് ഇതിൽ നിന്നും വ്യക്തമാണ്.
Result: False
ഇവിടെ വായിക്കുക: Fact Check: ബിരിയാണിയിൽ ഇറച്ചി കഷ്ണം കുറഞ്ഞത്തിനുണ്ടായ അടിയാണോയിത്?
Sources
Scam Detector review
X Post by India Post on April 21,2022
Press release by PIB on April 23,2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
.