മഹാത്മ ഗാന്ധിയുടെ മരണത്തെ കുറിച്ച് വിവാദ പരാമർശമുള്ള ചോദ്യപേപ്പർ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.” മഹാത്മ ഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ,”എന്നൊരു ചോദ്യം ഗുജറാത്തിലെ സുഫലംശാല വികാസ് സങ്കുൽ നടത്തുന്ന സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുടെ ഇന്റേണൽ മൂല്യനിർണ്ണയ പരീക്ഷയിൽ ഉന്നയിച്ചുവെന്നാണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ന്യൂസ്‌പേപ്പർ ക്ലിപ്പിങ്ങ് കാണുന്നത്, എന്നാൽ അതിൽ ഏത് കാലത്തേതാണ് ഈ ചോദ്യ പേപ്പർ എന്ന് വ്യക്തമാക്കുന്നില്ല.
Insight On Islam എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റുകൾ ഞങ്ങൾ കാണുമ്പോൾ അതിന് 37 ഷെയറുകൾ ഉണ്ടായിരുന്നു.

Progressive Minds എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 34 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണും വരെ Manoj V Kodungallur എന്ന ഐഡിയിൽ നിന്നും 18 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

മഞ്ജു സുനിൽ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 14 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നു.

മഞ്ജു സുനിൽ ‘s Post
Fact Check/Verification
വിവിധ കീ വേർഡുകൾ ഉപയോഗിച്ച് ഗൂഗിളിൽ സേർച്ച് ചെയ്തപ്പോൾ, 2019 ൽ ഗുജറാത്തിൽ നിന്നും റിപ്പോർട്ട് ചെയ്ത സമാന വാർത്തകൾ അടങ്ങിയ റിപോർട്ടുകൾ കണ്ടെത്തി. ഒക്ടോബർ 13 ,2019 ൽ ഈ വാർത്ത ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. മഹാത്മ ഗാന്ധിയുടെ മരണത്തെ കുറിച്ച് വിവാദ പരാമർശമുള്ള ചോദ്യം ഗുജറാത്തിലെ സുഫലംശാല വികാസ് സങ്കുൽ നടത്തുന്ന സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുടെ ഇന്റേണൽ മൂല്യനിർണ്ണയ പരീക്ഷയിൽ കുറിച്ച് ഉന്നയിച്ചുവെന്നാണ് പിടിഐയെ ഉദ്ധരിച്ചു കൊണ്ടുള്ള ഈ വാർത്തയിൽ പറയുന്നത്. ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്ന ന്യൂസ്‌പേപ്പർ ക്ലിപ്പിങ്ങും പറയുന്നത് വിവാദമായ ചോദ്യം ഉന്നയിച്ചത് സുഫലംശാല വികാസ് സങ്കുൽ നടത്തുന്ന സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുടെ ഇന്റേണൽ മൂല്യനിർണ്ണയ പരീക്ഷയിൽ എന്ന് തന്നെയാണ്.

“ഈ ചോദ്യങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്, ഞങ്ങൾ ഒരു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം നടപടിയെടുക്കുമെന്നും ഗാന്ധിനഗർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഭാരത് വധേ പറഞ്ഞുവെന്നും,” ഹിന്ദു റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതേ കാര്യം ഇപ്പോൾ വൈറലായിരിക്കുന്ന ന്യൂസ്‌പേപ്പർ ക്ലിപ്പിങ്ങിലും ഉണ്ട്.
ഒക്ടോബർ 14,2019 ലെ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് പ്രകാരം, “ശനിയാഴ്ച നടന്ന 9, 12 ക്ലാസുകളിലെ ഇന്റേണൽ പരീക്ഷകളിലെ വിവാദമായ രണ്ട് ചോദ്യങ്ങളുടെ പേരിൽ ഗാന്ധിനഗറിലെ മാൻസ താലൂക്കിലെ സുഫലം ശാല വികാസ് സങ്കുൽ സ്‌കൂളുകളുടെ പരീക്ഷാ കമ്മിറ്റിക്കെതിരെ ഗുജറാത്ത് സർക്കാർ നടപടി തുടങ്ങി എന്ന് പറയുന്നു.

ഒക്ടോബർ 13 ,2019 ലെ മാധ്യമവും അവരുടെ വെബ്‌സെറ്റിൽ വാർത്ത കൊടുത്തിട്ടുണ്ട്. “ഗാന്ധിജിയെ കുറിച്ചുള്ള ചോദ്യം അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ഗാന്ധിനഗർ ജില്ല വിദ്യാഭ്യാസ ഓഫിസർ ഭരത് വദേർ പറഞ്ഞു.ചോദ്യം തയാറാക്കിയത് സ്കൂൾ അധികൃതരാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് ഇക്കാര്യത്തിൽ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു,” മാധ്യമം റിപ്പോർട്ട് പറയുന്നു.

വായിക്കാം:.പട്ടത്തിനോടൊപ്പം പറന്നു പോയ കുട്ടിയുടെ വീഡിയോ അഹമ്മദാബാദിൽ നിന്നുള്ളതല്ല
Conclusion
മഹാത്മ ഗാന്ധിയുടെ മരണത്തെ കുറിച്ച് വിവാദ പരാമർശമുള്ള ചോദ്യം ഗുജറാത്തിലെ സുഫലംശാല വികാസ് സങ്കുൽ നടത്തുന്ന സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുടെ ഇന്റേണൽ മൂല്യനിർണ്ണയ പരീക്ഷയിൽ ഉന്നയിച്ചുവെന്നത് ശരിയാണ്. എന്നാൽ സംഭവം നടന്നത് 2019ലാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Result: Missing Context
Sources
News report by The Hindu on October 13,2019
News report by The Indian Express on October 14,2019
News report by Madhyamam on October 13,2019
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.