Claim
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.)
ജമ്മു കാശ്മീരിൽ സൈന്യത്തിന്റെ തലയ്ക്ക് നേരെ കല്ലേറ് നടത്തുന്ന ആളെ സൈന്യം വെടിവെക്കുന്ന വീഡിയോ എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് വൈറലാവുന്നു.

Fact
ന്യൂസ്‌ചെക്കർ വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ ഗൂഗിൾ റിവേഴ്‌സ് ഇമേജ് തിരച്ചിൽ നടത്തി. അപ്പോൾ 2022 ഓഗസ്റ്റ് 12-ന് ഇസ്രായേൽ ആസ്ഥാനമായുള്ള വെബ്‌സൈറ്റ് ‘bhol.co.il’ ഒരു റിപ്പോർട്ട് കണ്ടെത്തി. റിപ്പോർട്ടിൽ വൈറലായ വീഡിയോ ഉണ്ടായിരുന്നു. സംഭവം നടന്നത് ബൊളീവിയയിലാണ് എന്ന് റിപ്പോർട്ട് പറയുന്നു. ജമ്മു കാശ്മീരിൽ നടന്നത് എന്ന പേരിൽ പ്രചരിക്കുന്നത് ഈ റിപ്പോർട്ടിലെ ദൃശ്യങ്ങൾ തന്നെയാണ്.
2022 ഓഗസ്റ്റ് 8-ന് ബൊളീവിയയിലെ കൊക്ക കർഷകർ നടത്തുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള Teletica.com റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി. സ്പാനിഷ് ഭാഷയിൽ ഉള്ള തലക്കെട്ടിന്റെ ഏകദേശ വിവർത്തനം ഇങ്ങനെയാണ്: “ബൊളീവിയ: പ്രതിഷേധക്കാരൻ ഡൈനാമൈറ്റിനെ സിഗരറ്റായി തെറ്റിദ്ധരിക്കുന്നു. അത് അവന്റെ കൈയിൽ പൊട്ടിത്തെറിക്കുന്നു”. യൂണിഫോം ധരിച്ച ആളുകൾക്ക് നേരെ എറിയാൻ തയ്യാറെടുക്കുന്ന ഡൈനാമിറ്റ് വടി പൊട്ടിത്തെറിച്ചതിനെ തുടർന്ന് കൊക്ക കർഷകരിലൊരാൾ അതീവ ഗുരുതരാവസ്ഥയിലായതായി ബൊളീവിയൻ ആഭ്യന്തര ഉപമന്ത്രി ഇസ്മായേൽ ടെല്ലസ് പറഞ്ഞതായി റിപ്പോർട്ട് പറയുന്നു.

ലേഖനം തുടർന്ന് പറയുന്നു, “ഇടത് കൈത്തണ്ട ഛേദിക്കപ്പെടുകയും വയറിലുണ്ടായ ആഘാതവും നിമിത്തം കർഷകൻ ഗുരുതരമായ അവസ്ഥയിലാണ്” എന്ന് സംസ്ഥാന ഓംബുഡ്‌സ്മാൻ നാദിയ ക്രൂസ് ട്വിറ്ററിൽ പറഞ്ഞു.
ബൊളീവിയൻ ടെലിവിഷൻ ശൃംഖലയായ യൂണിറ്റെൽ ബൊളീവിയ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഡെയ്‌ലിമോഷനിൽ അപ്‌ലോഡ് ചെയ്ത വീഡിയോയുടെ അടിക്കുറിപ്പ്, “ഡൈനാമൈറ്റ് കൈകാര്യം ചെയ്ത് പരിക്കേറ്റ കൊക്ക കർഷകൻ ഗുരുതരാവസ്ഥയിൽ”എന്നാണ്.

കൂടാതെ, ബൊളീവിയൻ ന്യൂസ് ഔട്ട്‌ലെറ്റ് ലാ റാസോൺ ഡിജിറ്റലിന്റെ ട്വീറ്റിൽ വീഡിയോയിലെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്നു. “#LaPaz ന്റെ FELCC യുടെ ഡിപ്പാർട്ട്‌മെന്റൽ കമാൻഡർ, റൊളാൻഡോ റോജാസ്, ഫയർഫൈറ്റേഴ്‌സ് യൂണിറ്റ് അംഗങ്ങൾ എന്നിവർ Adepcoca സമാന്തര വിപണിയിലെ സംഘർഷത്തിൽ കൊക്ക കർഷകർ ഡൈനാമൈറ്റ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. ഫോട്ടോകൾ: APG,” എന്നാണ് ട്വീറ്റ് പറയുന്നത്.സംഭവത്തെക്കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും വായിക്കാം.
ജമ്മു കാശ്മീരിൽ കല്ലെറിഞ്ഞ ആളെ സൈന്യം വെടിവെച്ചു കൊന്നതായി കാണിക്കുന്ന വൈറൽ പോസ്റ്റ് തെറ്റാണെന്ന് ഇതിൽ നിന്നും മനസിലാവും. യഥാർത്ഥത്തിൽ ബൊളീവിയയിൽ നിന്നുള്ളതാണ് പ്രചരിക്കുന്ന വീഡിയോ.
Result: False
Sources
Report By bhol.co.il, Dated August 12, 2022
Report By Teletica.com, Dated August 8, 2022
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.