“ഓൺലൈൻ ആപ്പുകൾ വഴി ഫുഡ് ഓർഡർ ചെയ്യുന്നവർ ജാഗ്രതപാലിക്കുക. അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോൾ ഒരിക്കലും നിങ്ങളുടെ യഥാർത്ഥ പേരുകൾ ഉപയോഗിക്കരുത്. എളുപ്പത്തിൽ മതം മനസ്സിലാക്കാൻ കഴിയാത്ത തരത്തിലുള്ള കോമൺ പേരുകൾ മാത്രം ഉപയോഗിച്ച് അക്കൗണ്ട് രജിസ്റ്റർ ചെയ്യുക.
കാരണം നിങ്ങൾ ഇത്തരം ഒരു ആപ്പ് വഴി ഹോട്ടൽ തിരഞ്ഞെടുത്ത് ഫുഡ് ഓർഡർ ചെയ്യുമ്പോൾ ആ ഓർഡർ എത്തുന്ന ഹോട്ടൽ റിസപ്ഷനിലെ മൊബൈലിൽ നിങ്ങളുടെ പേര് സഹിതമാണ് എത്തുക. ഒരു പക്ഷെ ആ ഹോട്ടൽ ഉടമയോ ഫുഡ് പാക്ക് ചെയ്യുന്ന വ്യക്തിയോ ഒരു മതഭ്രാന്തൻ ആണെങ്കിൽ അയാൾ നിങ്ങളുടെ പേരിൽ നിന്നും മതം ഉൾപ്പെടെ തിരിച്ചറിയുകയും, നിങ്ങൾക്ക് വരുന്ന ഫുഡിൽ തുപ്പൽ മുതൽ അപ്പി വരെ കലർത്തി വിടാനും അയാൾക്ക് സാധിക്കും.”
CASA എന്ന പേജിൽ നിന്നും 894 പേരുടെ റിയാക്ഷനുകളും 624 k വ്യൂസും ഉള്ള ഒരു പോസ്റ്റിലെ വരികൾ ആണിത്. 2 k ഷെയറുകളും ഈ പോസ്റ്റിനു ഉണ്ട്. സമൂഹ മാധ്യമങ്ങളിൽ മുസ്ലിംങ്ങൾ വിതരണത്തിനായി ഉണ്ടാക്കിവെച്ച ആഹാരത്തിൽ തുപ്പുന്നുവെന്ന പേരിൽ പലതരം വീഡിയോകൾ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പോസ്റ്റ് വന്നത് എന്നത് ഓർക്കേണ്ടതുണ്ട്.

ക്രിസ്തു മത വിശ്വാസപരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന ഒരു പേജാണ് CASA. മുൻപ് നാർക്കോട്ടിക്ക് ജിഹാദിനെ കുറിച്ചുള്ള പാലാ ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് അനുകൂലമായ നിലപാടുകളുടെ പേരിൽ ഈ പേജ് വിവാദം ഉണ്ടാക്കിയിട്ടുണ്ട്.
Fact Check/Verification
ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ വീഡിയോയെ കുറച്ച് കീഫ്രെയിമുകളാക്കി മാറ്റി. അതിനു ശേഷം ഞങ്ങൾ വീഡിയോ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ സ്പാനിഷിലുള്ള ഒരു വെബ്‌സൈറ്റിൽ നിന്നും ഒരു വാർത്ത കിട്ടി.

സംഭവം നടന്നത് ഓൺലൈൻ ആപ്പുകൾ വഴി ഫുഡ് ഓർഡർ സ്വീകരിക്കുന്ന സ്ഥാപനത്തിൽ അല്ല
Teimporta എന്ന വെബ്‌സൈറ്റിലെ വാർത്തയിലെ ഒരു ഭാഗം ഞങ്ങൾ ഗൂഗിൾ ട്രാൻസ്‌ലേറ്റ് ഉപയോഗിച്ച് വിവർത്തനം ചെയ്തു.
വിവർത്തനം ചെയ്ത ഭാഗം പറയുന്നത് ഇങ്ങനെയാണ്: “ഡെട്രോയിറ്റ് ടൈഗേഴ്‌സ് ബേസ്ബോൾ സ്റ്റേഡിയത്തിൽ നിന്ന് പകർത്തിയ ഒരു വീഡിയോ സാമൂഹ്യ മാധ്യമ നെറ്റ്‌വർക്കുകളിൽ പ്രകോപനം സൃഷ്ടിച്ചു. ആയിരക്കണക്കിന് ആരാധകർ ഈ സ്റ്റേഡിയത്തിൽ സ്ഥിരമായി കളികൾ കാണാൻ എത്തുന്നു. സ്റ്റേഡിയത്തിലെ ഫുഡ് സ്റ്റാൻഡിലെ വാഗ്ദാനം ചെഭക്ഷണവും പാനീയങ്ങളും കുടിക്കാനും കഴിക്കാനും അവർ സമയം കണ്ടെത്തുന്നു.”

തുടർന്ന് ഞങ്ങൾ detroits tiger baseball stadium spitting on pizza എന്ന് കീ വേർഡ് സേർച്ച് ചെയ്തു.Cbssports.Newsweek,ESPN തുടങ്ങി ധാരാളം ഇംഗ്ലീഷ് വെബ്‌സൈറ്റുകൾ ഈ വാർത്ത അമേരിക്കയിലെ ഡെട്രോയിറ്റ് ടൈഗേഴ്‌സ് ബേസ്ബോൾ സ്റ്റേഡിയത്തിൽ നിന്ന് പകർത്തിയ ഒരു വീഡിയോ എന്ന പേരിൽ പങ്ക് വെച്ചിട്ടുണ്ട്.

Quinelle “Nell” May എന്ന സഹപ്രവർത്തകയാണ് 20 വയസുള്ള Jaylon Kerley എന്ന സ്റ്റേഡിയത്തിലെ ഫുഡ് ജോയിന്റിലെ ജീവനക്കാരൻ പാക്ക് ചെയ്യുന്ന ആഹാരത്തിൽ തുപ്പുന്ന വീഡിയോ ഷെയർ ചെയ്തത്.
മതപരമായ ഒരു കാരണം കൊണ്ടാണ് ഭക്ഷണത്തിൽ തുപ്പുന്നത് എന്ന് ഒരു റിപ്പോർട്ടിലും പറയുന്നില്ല.
May Cbssportsനോട് പറഞ്ഞത്,”അയാൾക്ക് ഭ്രാന്തയായിരുന്നു. ഒരു മോശം ദിവസം ആയിരുന്നു. അയാൾ തന്റെ രോഷം പുറത്ത് വിടാൻ ചെയ്തതാണ്,” എന്നാണ്.

“പിസയിൽ തുപ്പുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് ഡിട്രോയിറ്റ് ടൈഗേഴ്‌സിന്റെ ഹോം സ്റ്റേഡിയത്തിലെ ഭക്ഷണ വിതരണ ജോലിയിൽ നിന്ന് പിരിച്ചുവിട്ട യുവാവ് കുറ്റം സമ്മതിച്ചു.നാലു മാസം വരെ ശിക്ഷകിട്ടാവുന്ന കുറ്റമാണ് അയാൾ ചെയ്തത്,”എന്ന്, ESPN റിപ്പോർട്ട് ചെയ്യുന്നു.

ഈ റിപ്പോർട്ടുകൾ പ്രകാരം 2018ൽ അമേരിക്കയിലെ ബേസ്ബോൾ ടീമായ ഡിട്രോയിറ്റ് ടൈഗേഴ്‌സിന്റെ ഹോം സ്റ്റേഡിയത്തിലാണ് സംഭവം നടന്നത്.
BlogwithJane എന്ന ഫേസ്ബുക്ക് പേജ് 2018 സെപ്റ്റംബർ 25 നു ഈ വീഡിയോ പങ്കിട്ടതായും അതിൽ ന്യൂസ് റിപ്പോർട്ടുകളിൽ പറയുന്നതിന് സമാനമായ വിവരങ്ങൾ രേഖപ്പെടുത്തിയതായും ഞങ്ങൾ കണ്ടെത്തി.

Conclusion
2018ലാണ് വീഡിയോയിൽ വിവരിക്കുന്ന സംഭവങ്ങൾ നടന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.ഓൺലൈൻ ആപ്പുകൾ വഴി ഫുഡ് ഓർഡർ സ്വീകരിക്കുന്ന സ്ഥാപനത്തിൽ അല്ല, ഡിട്രോയിറ്റ് ടൈഗേഴ്‌സിന്റെ ഹോം സ്റ്റേഡിയത്തിലാണ് സംഭവം നടന്നത്. പോരെങ്കിൽ സംഭവത്തിനു മത വിശ്വസാവുമായി ഒരു ബന്ധവുമില്ല.
Result: Misleading/Partly False
Our Sources
ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.