Thursday, March 20, 2025
മലയാളം

Fact Check

ഓടിപ്പോയ 14 വയസ്സുകാരിയായ  ചിത്ര, സുധ മൂർത്തിയായി എന്ന  അവകാശവാദത്തിന്റെ വസ്തുത അറിയുക 

Written By Sabloo Thomas
Nov 8, 2022
banner_image

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ വൈഭവ്‌ ഭുജംഗ് ആണ്. അത് ഇവിടെ വായിക്കാം.)

Claim

ഇൻഫോസിസ് ചെയർപേഴ്സൺ സുധ മൂർത്തിയുടെ ജീവിതകഥ എന്ന പേരിൽ  ഫേസ്ബുക്കിൽ ഒരു പോസ്റ്റ്  വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു .”ഉഷ ഭട്ടാചാര്യ എന്ന ഒരു അപരിചിതയായ സ്ത്രീ, ചിത്ര എന്ന് പേരുള്ള വീട്ടിൽ നിന്നും ഒളിച്ചോടിയ 14 വയസ്സുകാരിയായ പെൺകുട്ടിയ്ക്ക് മുംബൈ മുതൽ ബാംഗ്ലൂർ വരെ ടിക്കറ്റു എടുത്തു കൊടുത്തു. അവരെ ഒരു എൻജിഒയുടെ സംരക്ഷണയിൽ വിട്ടു കൊടുത്തു. ഇൻഫോസിസ് ചെയർപേഴ്സൺ സുധ മൂർത്തിയും ഇൻഫോസിസിന്റെ സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയുമായി ആ കൊച്ചു പെൺകുട്ടി വളർന്നു,” എന്നാണ് ആ പോസ്റ്റ് പറയുന്നത്.

Lijo Jose’s Post

Fact

ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ Bombay to Bangalore എന്ന ആ കഥ  The Speaking Tree  എന്ന ടൈംസ് ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണമായ ബ്ലോഗിൽ കഥ  കണ്ടു. വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് ആരോഗ്യവും ആത്മീയതയും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്നത് കൊണ്ട് ധാരാളം വായനക്കാരുള്ള ഒരു സൈറ്റാണ്.

2016 ഡിസംബർ 17-ന് നടത്തിയ ബ്ലോഗ് എൻട്രി പ്രകാരം, കഥ എഴുതിയത്,”സാധാരണക്കാരുടെ കഥ അസാധാരണ മികവോടെ പറയുന്ന ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ  സുധാ മൂർത്തിയാണ്.” പൂർണ്ണമായും ഫസ്റ്റ് പേഴ്സൺ ആഖ്യാന രീതിയിൽ  എഴുതിയിരിക്കുന്ന ഈ കഥ ഒളിച്ചോടി പോവുന്ന മറ്റൊരു  പെൺകുട്ടിയോട് പറയുന്ന രീതിയിലാണ്  എഴുതിയിരിക്കുന്നത്. ബ്ലോഗിൽ ഒരിടത്തും കഥയിലെ ചിത്ര, സുധ മൂർത്തിയാണ് എന്ന് പറഞ്ഞിട്ടില്ല.ബ്ലോഗിലെ വിവരാണത്തിൽ നിന്നും ഇപ്പോൾ വൈറലാവുന്ന കഥയുടെ അന്ത്യത്തിന് ചില വ്യത്യാസങ്ങൾ ഉണ്ട്. അത് കൊണ്ട് കൂടുതൽ അന്വേഷണം നടത്താൻ ഞങ്ങൾ തീരുമാനിച്ചു. അപ്പോൾ 2012 ഓഗസ്റ്റ് 28-ന് മറ്റൊരു ബ്ലോഗിൽ അപ്‌ലോഡ് ചെയ്‌ത അതേ  കഥ  ന്യൂസ്‌ചെക്കർ കണ്ടെത്തി.

ബ്ലോഗ് എൻട്രി ഇങ്ങനെ പറയുന്നു  “കഥ എഴുതിയ എഴുത്തുകാരിയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ  സുധാ മൂർത്തി, സാധാരണക്കാരുടെ കഥ അസാധാരണ മികവോടെ പറയാൻ  കഴിവുള്ള ആളാണ്. ” ഈ ബ്ലോഗിൽ പറയുന്നത് Bombay to Bangalore എന്ന ഈ  കഥ അവരുടെ പുതിയ സമാഹാരമായ the Day I Stopped Drinking Milk’ൽ, ഉള്ളതാണെന്നാണ്. സ്പീക്കിംഗ് ട്രീ വെബ്‌സൈറ്റിലെ അതെ അവസാനമാണ് ഇവിടെയും കാണുന്നത്. ഈ കഥയുടെയും സമാഹാരത്തിലെ  മറ്റ്  കഥകളുടെയും റിവ്യു Goodreadsൽ ഞങ്ങൾ കണ്ടെത്തി.

review appearing in  Goodreads

റിവ്യൂ പറയുന്നത്  ആദ്യം ഈ കഥ ഒരു ഒറ്റ കഥയായി പ്രസിദ്ധീകരിച്ചതാണ് എന്നാണ്. പുസ്തകത്തിലെ കഥകൾ ആത്മകഥാപരമല്ലെന്നും മറ്റുള്ളവരുടെ അനുഭവത്തിൽ നിന്നുള്ളതാണ് എന്നും റിവ്യൂ പറയുന്നു. ഞങ്ങൾ  ആ പുസ്തകത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. The Day I Stopped Drinking Milk ആമുഖത്തിൽ ഇങ്ങനെ പറയുന്നു’: “മറ്റുള്ളവർ എന്നോട് പറഞ്ഞ അനുഭവങ്ങൾ എഴുതുന്നത് ധാർമികമായി  ശരിയാണോ എന്നൊരു ചോദ്യം ഉണ്ട്. എല്ലാവരും ആവശ്യപ്പെട്ടത് പേരുകൾ മാറ്റി അനുഭവം മാത്രം മറ്റുള്ളവർക്ക് ഒരു കേസ് സ്റ്റഡി എന്ന രീതിയിൽ എഴുതാനാണ്.” ആമുഖം പറയുന്നത് സുധ മൂർത്തി അവരുടെ കഥയല്ല മറ്റുള്ളവരുടെ അനുഭവമാണ് എഴുതിയത് എന്നാണ്.

ബിയർ ബൈസെപ്സ് എന്ന ജനപ്രിയ യൂട്യൂബ് ചാനലിൽ  സുധാമൂർത്തിയുടെ കുട്ടികാലത്തെ കുറിച്ചുള്ള ഒരു  ഒരു വീഡിയോ ഞങ്ങൾ കണ്ടെത്തി.

Courtesy: YouTube channel BeerBicep

അതിൽ തന്റെ വളർച്ചയ്ക്ക് നൽകിയ സഹായത്തിന് ടീച്ചർമാർക്കും മാതാപിതാക്കൾക്കും  സുധ മൂർത്തി ബൈസെപ്സ് വീഡിയോയിൽ നന്ദി പറയുന്നുണ്ട് .ബാംഗ്ലൂരിലെ എഞ്ചിനീയറിംഗ് പഠനത്തെ കുറിച്ച് മൂർത്തി പറയുന്നുണ്ട്. എന്നാൽ മുംബൈയിൽ  താമസിച്ചതിനെ കുറിച്ചോ ഡൽഹിയിൽ പോയതിനെ കുറിച്ചോ ഒന്നും തന്നെ  വീഡിയോയിൽ പറയാത്തത് കൊണ്ട് ഇപ്പോൾ പ്രചരിക്കുന്നത്  സുധ മൂർത്തിയുടെ അനുഭവമല്ല എന്ന് വ്യക്തം. സുധ മൂർത്തിയുമായി ബന്ധപ്പെട്ടാൻ ഞങ്ങൾ ശ്രമിച്ചു. അവരുടെ മറുപടി കിട്ടിയാൽ ഈ ലേഖനം അപ്‌ഡേറ്റ് ചെയ്യും.

Result: False

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,500

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.