Thursday, March 20, 2025
മലയാളം

Fact Check

സൂര്യന്റെ ഒരു ഭാഗം പൊട്ടി വീണോ? വസ്തുത അറിയുക 

banner_image

സൂര്യന്റെ ഒരു ഭാഗം പൊട്ടി വീണുവെന്ന് നിരവധി മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തു.
“ഗവേഷകരെ ഞെട്ടിച്ച് സൂര്യനിൽ നിന്ന് പുതിയ വിവരങ്ങൾ പുറത്തു വരുന്നു. സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഒരു ഭാഗം വിഘടിച്ചെന്നും ഉത്തര ധ്രുവത്തിനു ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചെന്നുമാണ് ശാസ്ത്ര ലോകം പറയുന്നത്, മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.
“അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് ആണ് ഈ പ്രതിഭാസം പകർത്തിയത്. ബഹിരാകാശ ഗവേഷക ഡോ. തമിത സ്കോവ് ഇതിന്റെ ദൃശ്യങ്ങൾ പങ്കു വച്ചു. സൂര്യന്റെ വടക്കു ഭാഗത്താണ്  പ്രതിഭാസമുണ്ടായതെന്നാണ് പുറത്തു വരുന്ന വിവരം. വേർപ്പെട്ട ഭാഗം സൂര്യന്റെ ഉത്തര ധ്രുവത്തിനു ചുറ്റും കറങ്ങുകയാണെന്നും സ്കോവ് ട്വീറ്റ് ചെയ്തു,” റിപ്പോർട്ട് തുടരുന്നു.

Manorama Online പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റിന് ഞങ്ങൾ കാണും വരെ 285 ഷെയറുകൾ ഉണ്ടായിരുന്നു.

Manorama Online's Post
Manorama Online‘s Post

Manorama News TV പങ്ക് വെച്ച പോസ്റ്റിന് ഞങ്ങൾ കാണും വരെ 142 ഷെയറുകൾ ഉണ്ടായിരുന്നു.

Manorama News TV 's Post
Manorama News TV ‘s Post

24 News ചാനലിന്റെഫേസ്ബുക്ക് പേജിൽ പങ്ക് വെച്ച പോസ്റ്റിനു 52 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നു.

24 News's Post 
24 News’s Post 

Bhaskaran Nair Ajayan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 19 ഷെയറുകൾ ഞങ്ങൾ കാണും വരെ  ഉണ്ടായിരുന്നു.

Bhaskaran Nair Ajayan's Post
Bhaskaran Nair Ajayan’s Post 

Fact Check/Verification

 നാസയുടെ  ജെയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ്പ് ഈ പ്രതിഭാസം പകർത്തിയതായി എല്ലാ റിപ്പോർട്ടുകളും പറയുന്നതായി ന്യൂസ്‌ചെക്കർ മനസിലാക്കി. ബഹിരാകാശ കാലാവസ്ഥാ ഗവേഷക ഡോ തമിത സ്കോവ് ഈ പ്രതിഭാസം ട്വിറ്ററിൽ പങ്കിട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

@TamithaSkov’s Tweet

ജെയിംസ് വെബ് ടെലിസ്‌കോപ്പിന്റെ (JWST) ഔദ്യോഗിക വെബ്‌സൈറ്റ് ഞങ്ങൾ പരിശോധിച്ചു. ഇതിനെ കുറിച്ചുള്ള  ഒരു വാർത്താ റിപ്പോർട്ടോ, സൂര്യനുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസത്തെക്കുറിച്ചുള്ള ട്വീറ്റോ അവിടെ കണ്ടെത്തിയില്ല. ഇത് ഞങ്ങളിൽ സംശയം ഉയർത്തി.

Courtesy/webb.nasa.gov
Courtesy/webb.nasa.gov

എന്നിരുന്നാലും, ദൂരദർശിനിയുടെ സൺഷീൽഡിനെ കുറിച്ച് ഒരു കുറിപ്പ് വെബ്‌സൈറ്റിൽ കണ്ടു. “ദൂരദർശിനിയെ പ്രകാശത്തിന്റെയും താപത്തിന്റെയും ബാഹ്യ സ്രോതസ്സുകളിൽ നിന്നും (സൂര്യൻ, ഭൂമി, ചന്ദ്രൻ തുടങ്ങിയവ) നിരീക്ഷണാലയം പുറപ്പെടുവിക്കുന്ന താപത്തിൽ നിന്നും സംരക്ഷിക്കുന്നതിന് വെബിന് 5-പാളികളുള്ള, ടെന്നീസ് കോർട്ടിന്റെ വലുപ്പമുള്ള സൺഷീൽഡ് ഉണ്ട്. അത് തണൽ നൽകുന്ന ഒരു പാരസോൾ പോലെ പ്രവർത്തിക്കുന്നു.”ഇത് ദൂരദർശിനിയെ സൂര്യനിൽ നിന്ന് അകറ്റി നിർത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും അത് നേരിട്ട് ചിത്രീകരിക്കാനല്ലെന്നും സൂചിപ്പിക്കുന്നു. ഇത്  വൈറൽ പ്രതിഭാസം ദൂരദർശിനി പിടിച്ചെടുത്തുവെന്ന വാദത്തിന് വിരുദ്ധമാണ്.

തുടർന്ന് ഞങ്ങൾ സ്കോവിന്റെ 2023 ഫെബ്രുവരി 10 ലെ ബ്ലോഗ് പോസ്റ്റ് നോക്കി. തന്റെ  കണ്ടെത്തൽ എന്തായിരുന്നുവെന്ന്  വ്യക്തമാക്കുന്ന ഈ പോസ്റ്റ്  “വസ്തുതകളെ വളച്ചൊടിച്ച ” മാധ്യമ റിപ്പോർട്ടുകളെ വിമർശിക്കുകയും  ചെയ്തിട്ടുണ്ട്.

TamithaSkov’s Youtube channel

 “A Solar Polar Vortex & the X-Factor Returns” എന്ന തലക്കെട്ടിലുള്ള അവരുടെ യുട്യൂബ് വീഡിയോയുടെ വിവരണമനുസരിച്ച്, “ഈ ആഴ്ച നമ്മുടെ സൂര്യൻ അതിമനോഹരമായ ഒരു ധ്രുവ ചുഴലിക്കാറ്റ് കാരണം വൈറലാകുന്നു. സോളാർ ടെലിസ്‌കോപ്പുകൾ  ഇപ്പോഴും അടയാളപ്പെടുത്തിയിട്ടില്ലാത്ത സൂര്യന്റെ അവസാന മേഖലയെ കുറിച്ചുള്ള ചില നിഗൂഢ ചലനാത്മകത വെളിപ്പെടുത്തുന്നു. (അതായത് സോളാർ ഓർബിറ്റർ അതിന്റെ ദൗത്യത്തിൽ ഉയർന്ന അക്ഷാംശങ്ങളിലേക്ക് കയറാൻ തുടങ്ങുന്നത് വരെ.) ഈ വോർട്ടെക്‌സ് ഇപ്പോൾ പല മാധ്യമങ്ങളിലും “സൂര്യന്റെ ഒരു കഷണം പൊട്ടുന്നു” എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ അത് വിശ്വസിക്കരുത്. തികച്ചും സാധാരണവും എന്നാൽ വിസ്‌മയകരവുമായ സോളാർ ബാലെയുടെ ഭാഗമാണ് ഇപ്പോൾ നടന്നത്.”


മറ്റൊരു കീവേഡ് സെർച്ച്, 2023 ഫെബ്രുവരി 11-ലെ Forbesന്റെ  വിശദീകരണ ലേഖനത്തിലേക്ക് ഞങ്ങളെ നയിച്ചു. സൂര്യന്റെ ഭാഗങ്ങൾ പൊട്ടുന്നു എന്ന റിപ്പോർട്ടുകൾ നിരാകരിച്ചു കൊണ്ട് ഈ ലേഖനം പറയുന്നു, “ഭാഗ്യവശാൽ, അവയൊന്നും ശരിയല്ല-സൂര്യന്റെ ഒരു ഭാഗവും വേർപെപെട്ടിട്ടില്ല. JWST ഒരിക്കലും സൂര്യന് നേരെ തിരഞ്ഞിരിക്കുന്നുമില്ല. അത് കൊണ്ട് തന്നെ  ജ്യോതിശാസ്ത്രജ്ഞർക്ക് ഈ കാര്യത്തെ കുറിച്ച് ആശങ്കകളില്ല.”

റിപ്പോർട്ട് അനുസരിച്ച്, ഒരു സാധാരണ “ഫിലമെന്റ്” – പൂർണ്ണ സൂര്യഗ്രഹണത്തിന്റെ സമ്പൂർണ്ണ ഘട്ടത്തിൽ നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുന്നത പ്ലാസ്മ എന്ന വൈദ്യുത ചാർജ്ജ് ചെയ്ത വാതകത്തിന്റെ ഒരു ലൂപ്പ്- സൂര്യനിൽ നിന്ന് പുറത്തേക്ക് വന്ന് അസാധാരണമായ എന്തോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു.

“ഫെബ്രുവരി 2-ന് ഒരു ഫിലമെന്റ് സൂര്യനിൽ നിന്നും  വേർപ്പെട്ടു (അല്ലെങ്കിൽ നിർഭാഗ്യവശാൽ സ്കോവ് വിവരിച്ചതുപോലെ “പൊട്ടിപ്പോയി”) തുടർന്ന് സൂര്യന്റെ ഉത്തരധ്രുവത്തിന് മുകളിൽ അത് ചുറ്റിക്കറങ്ങി” എന്ന് ലേഖനം പറയുന്നു. ഫിലമെന്റ് വേർപ്പെടുന്നത്  ദൈനംദിന സംഭവയ്ക്കുന്നതാണ്.  എന്നാൽ ഈ ഫിലമെന്റ് പിന്നീട് സൂര്യന്റെ ധ്രുവപ്രദേശത്ത് ചുറ്റിക്കറങ്ങി. അത് കൊണ്ട് അതൊരു അപൂർവ സംഭവമായി മാറി,” ലേഖനം തുടർന്ന് പറഞ്ഞു.

കൊളറാഡോയിലെ ബൗൾഡറിലെ നാഷണൽ സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റിസർച്ചിലെ സോളാർ ഫിസിസ്റ്റും ഡപ്യൂട്ടി ഡയറക്ടറുമായ സ്കോട്ട് മക്കിന്റോഷ് Space.com-നോട്  ഇങ്ങനെ പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു, “ഓരോ 11 വർഷത്തിലും ഒരേ 55º അക്ഷാംശത്തിൽ- ഒരു സൗരചക്രത്തിന്റെ ദൈർഘ്യം –  ഇങ്ങനെ ഒരു ഫിലമെന്റ്  സംഭവിക്കുന്നു. പക്ഷേ  ഗവേഷകർക്ക് അതിന്റെ കാരണമെന്താണെന്ന് ഉറപ്പില്ല.
കൂടാതെ, JWST ശാശ്വതമായി സൂര്യനിൽ നിന്ന് അകലെയായയാണ് സ്ഥിതി ചെയ്യുന്നത് എന്ന്  റിപ്പോർട്ട് ആവർത്തിക്കുന്നു. “ഏതെങ്കിലും സൂര്യരശ്മികൾ  അതിന്റെ  ഒപ്‌റ്റിക്‌സിന് അടുത്ത് എത്തുകയോ  അല്ലെങ്കിൽ അതിന്റെ ഒപ്‌റ്റിക്‌സിനെ ചെറുതായി ചൂടാക്കുകയോ ചെയ്യുന്നത്  തടയാൻ JWSTന്  ഭീമാകാരവും സങ്കീർണ്ണവുമായ ഒരു സൺഷീൽഡ് ഉണ്ട്.  JWST സൂര്യനിലേക്ക് തിരിച്ചു വെച്ചാൽ അതിന്റെ ഒപ്‌റ്റിക്‌സ് പൂർണ്ണമായും നശിക്കും,” റിപ്പോർട്ട് പറയുന്നു. അതേസമയം സൂര്യന്റെ ധ്രുവീയ അവയവത്തിലുണ്ടായ  സംഭവം 2010 മുതൽ സൂര്യനെ നിരീക്ഷിക്കുന്ന നാസയുടെ സോളാർ ഡൈനാമിക്‌സ് ഒബ്‌സർവേറ്ററി പിടിച്ചെടുത്തിട്ടുണ്ട് എന്നും റിപ്പോർട്ട് പറയുന്നു.

വായിക്കാം: രാജസ്ഥാൻ ബഡ്ജറ്റിനെ കുറിച്ച് പ്രചരിക്കുന്ന പോസ്റ്റുകളുടെ സത്യാവസ്ഥ അറിയുക

Conclusion

ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ സൂര്യന്റെ ഒരു ഭാഗം തകർന്നിട്ടില്ല. സമീപകാലത്ത് നടന്ന  പ്രതിഭാസം അപൂർവവും എന്നാൽ കാലികവുമായ ഒരു സൗരപ്രവർത്തനമായിരുന്നു.

Result: Missing Context


Sources


Blog post by Tamitha Skov, February 10, 2023

Forbes report, February 11, 2023

Space.com report, February 5, 2023

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ തമിഴ് ടീമിലെ വിജയലക്ഷ്മി ബാലസുബ്രമണ്യൻ ആണ്. അത് ഇവിടെ വായിക്കാം.)


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,500

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.