കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നഗ്ന സന്യാസിമാരുടെ മുന്നിൽ കൈകൂപ്പി ഇരിക്കുന്ന ചിത്രത്തോടൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് വൈറലാവുന്നുണ്ട്.
“ഇത്രയും നികൃഷ്ടമായ അനാചാരങ്ങൾ ഇന്നും ഒരു പരിഷ്കൃതസമൂഹത്തിൽ അരങ്ങേറുമ്പോഴും എന്തുകൊണ്ട് നമ്മുടെ പുരോഗമനവാദികൾ അനങ്ങുന്നില്ല. പണ്ടൊക്കെ യുക്തിവാദികൾ എന്നൊരു കൂട്ടരെയെങ്കിലും അവിടെയും ഇവിടെയും കാണാമായിരുന്നു. കവർസ്റ്റോറിക്കാരും പറയാതെ വയ്യാത്തവരും വായ തുറക്കാത്തതെന്തുകൊണ്ട്,” എന്നാണ് പോസ്റ്റിലെ വാചകം.
സുരേന്ദ്രൻ ബിജെപിയുടെ തന്നെ കേന്ദ്ര നേതാവായ ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിക്കുന്നുവെന്ന തരത്തിലാണ് പോസ്റ്റ്.
ഞങ്ങൾ പരിശോധിച്ചപ്പോൾ Sunil Arappatt എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റിനു 87 ഷെയറുകൾ കണ്ടു.

Sasikala Puthuvelil എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 14 ഷെയറുകൾ ഞങ്ങൾ കണ്ടു.

Manoj Manickan എന്ന ഐഡി പങ്കിട്ട പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 68 ഷെയറുകളാണ് കണ്ടത്.

Ravi Jiyon എന്ന ഐഡി പങ്കിട്ട പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 34 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification
ഞങ്ങൾ പോസ്റ്റിൽ പ്രചരിക്കുന്ന വാക്കുകൾ ഉപയോഗിച്ച് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജ് സെർച്ച് ചെയ്തു. അപ്പോൾ പ്രചാരത്തിലുള്ള സ്ക്രീൻഷോട്ടിൽ കാണുന്ന അതേ വാക്കുകൾ ഉപയോഗിക്കുന്ന മറ്റൊരു പോസ്റ്റ് കണ്ടു. എന്നാൽ ഈ പോസ്റ്റിനോപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ നഗ്ന സന്യാസിമാരുടെ മുന്നിൽ കൈകൂപ്പി ഇരിക്കുന്ന പടമല്ല കൊടുത്തിരിക്കുന്നത്.
ഇസ്ലാം മത പുരോഹിതൻ മന്ത്രം ചൊല്ലി ഭക്ഷണത്തിൽ ആചാരപ്രകാരം ഓതുന്ന വീഡിയോയാണ് സുരേന്ദ്രൻ പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ ആചാരത്തെയാണ് സുരേന്ദ്രൻ പോസ്റ്റിൽ വിമർശിക്കുന്നത്.

തുടർന്ന് സുരേന്ദ്രന്റെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടിലെ ഫോട്ടോ ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു.

അപ്പോൾ ജബൽപൂരിലെ ദയോദയ തീർത്ഥത്തിൽ ജൈന മതത്തിന്റെ ആചാര്യൻ വിദ്യാസാഗർ ജി മഹാരാജിനെ അമിത് ഷാ സന്ദർശിക്കുന്ന 2021 സെപ്തംബർ 18ലെ ഫോട്ടോ കിട്ടി. അമിത് ഷാ തന്നെ ട്വീറ്റ് ചെയ്തതാണ് ആ പടം.
ഈ ഫോട്ടോ സുരേന്ദ്രന്റെ പോസ്റ്റിലെ വരികളോടൊപ്പം എഡിറ്റ് ചെയ്തു ചേർത്താണ് ഇപ്പോഴത്തെ പ്രചാരണം നടക്കുന്നത്.
കെ സുരേന്ദ്രന്റെ ഫേസ്ബുക്കിന്റെ സ്ക്രീൻഷോട്ട് എന്ന പേരിൽ ഉള്ള പ്രചാരണം വ്യാജമാണ് എന്ന് സുരേന്ദ്രന്റെ സെക്രട്ടറി വിപിനും ഞങ്ങളോട് പറഞ്ഞു.
Conclusion
ഇസ്ലാം മത പുരോഹിതൻ മന്ത്രം ചൊല്ലി ഭക്ഷണത്തിൽ ആചാരപ്രകാരം ഓതുന്ന വീഡിയോയുള്ള സുരേന്ദ്രന്റെ പോസ്റ്റ് എഡിറ്റ് ചെയ്ത് അമിത് ഷാ ജൈന മതത്തിന്റെ ആചാര്യൻ വിദ്യാസാഗർ ജി മഹാരാജിനെ സന്ദർശിച്ച ചിത്രം കുട്ടിച്ചേർത്തതാണ് പ്രചാരത്തിലുള്ള പോസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Result: False
Our Sources
Telephone Conversation with K Surendran’s Secretary
ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.