Thursday, April 17, 2025
മലയാളം

Fact Check

Fact Check: ‘ഹിന്ദു വിരുദ്ധ പ്രസംഗം നടത്തിയതിന് സ്വാമി വിദ്യാനന്ദ് വിധേയിൽ നിന്നും  കരണത്തടിയേറ്റ  നെഹ്‌റു’: വാസ്തവം അറിയുക  

banner_image

Claim

ഹിന്ദു വിരുദ്ധ പ്രസംഗം നടത്തിയതിന് സ്വാമി വിദ്യാനന്ദ് വിധേയിൽ നിന്നും  കരണത്തടിയേറ്റ  നെഹ്‌റുവിനെ കാണികൾ തടയുന്നു.

Fact

ജനക്കൂട്ടത്തിലേക്ക് ഇറങ്ങുന്ന നെഹ്‌റുവിനെ സുരക്ഷാ ഉദ്യോഗസ്ഥൻ തടയുന്നു.

 ‘ഹിന്ദു വിരുദ്ധ പ്രസംഗം നടത്തിയ നെഹ്‌റുവിനെ സ്റ്റേജിൽ നിന്നും വലിച്ചിറക്കുന്ന രംഗം എന്ന പേരിൽ ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഒരു ഇംഗ്ലീഷ് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.

ജവഹർലാൽ നെഹ്‌റുവിനെ ഒരാൾ പുറകിൽ നിന്നും പിടിച്ചു വെക്കുന്ന ഫോട്ടോ ഉള്ള ഒരു പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടാണ് ഷെയർ ചെയ്യുന്നത്. 1962ൽ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ സ്വാമി വിദ്യാനന്ദ് വിധേ തല്ലിയതിന് ശേഷം കാണികൾ തടഞ്ഞുനിർത്തുന്നു. “ആര്യന്മാർ ഇന്ത്യയിൽ അഭയാർത്ഥികളായിരുന്നു” എന്ന് പറഞ്ഞതിനാണ് തല്ലിയത് എന്നും പോസ്റ്റ് പറയുന്നു.

“ആര്യന്മാർ ഇന്ത്യയിൽ അഭയാർത്ഥികളാണെന്ന് നെഹ്‌റു തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇത് കേട്ട് മുഖ്യാതിഥി കൂടിയായ സ്വാമി വേദിയിൽ കയറി നെഹ്‌റുവിനെ തല്ലി, മൈക്ക് വലിച്ചിട്ട് പറഞ്ഞു. ആര്യന്മാർ അഭയാർത്ഥികളായിരുന്നില്ല. അവർ എന്റെ പൂർവ്വികർ ആയിരുന്നു. അവർ ഭാരതത്തിലെ യഥാർത്ഥ നിവാസികളായിരുന്നു, എന്നാൽ നിങ്ങളുടെ (നെഹ്‌റുവിന്റെ പൂർവ്വികർ) അറേബ്യൻ വംശജരായിരുന്നു. നിങ്ങളുടെ സിരകളിൽ അറബ് രക്തം ഒഴുകുന്നു, അതിനാൽ നിങ്ങൾ യഥാർത്ഥത്തിൽ ഈ മഹത്തായ രാജ്യത്തിന്റെ യഥാർത്ഥ നിവാസികളല്ല. സർദാർ പട്ടേൽ നിങ്ങൾക്ക് പകരം പി.എം ആയിരുന്നെങ്കിൽ, ഞങ്ങൾ ഇത്രയും പരിതാപകരമായ അവസ്ഥയിലായിരിക്കില്ല,” എന്നും പോസ്റ്റിനൊപ്പമുള്ള ഇംഗ്ലീഷ് സ്‌ക്രീൻ ഷോട്ടിൽ കാണാം.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ഒരാൾ  മെസ്സേജ് ചെയ്തിരുന്നു

Message we got on whatsapp
Message we got on whatsapp

Fact Check/ Verification

വൈറൽ ഇമേജിന്റെ ആധികാരികത ഉറപ്പാക്കാൻ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, 1997 ജനുവരി 06 ന് സമർപ്പിച്ച  Associated Press വെബ്‌സൈറ്റിലും ഇതേ ചിത്രം കൊടുത്തിട്ടുണ്ടെന്ന് ന്യൂസ്‌ചെക്കർ കണ്ടെത്തി.

Photo published by AP
Photo published by AP

“1962 ജനുവരിയിൽ ഇന്ത്യയിലെ പട്‌നയിൽ നടന്ന കോൺഗ്രസ് പാർട്ടിയുടെ യോഗത്തിൽ കലാപകാരികളായ ജനക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങുന്ന ഇന്ത്യൻ പ്രധാനമന്ത്രി നെഹ്‌റുവിനെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പിടിച്ചു വെക്കുന്നു. പിന്നീട് ആ വർഷത്തിൽ ഇന്ത്യയ്‌ക്കെതിരായ കമ്മ്യൂണിസ്റ്റ് ചൈനയുടെ ആക്രമണം നെഹ്‌റുവിന്  പുതിയ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചു,” ചിത്രത്തിനൊപ്പമുള്ള വിവരണം പറയുന്നു.

“ഞങ്ങൾ  ഒരു കീവേഡ് സെർച്ച് നടത്തിയപ്പോൾ, ഗൂഗിൾ ന്യൂസ് ആർക്കൈവിൽ 1962 ജനുവരി 8നുള്ള Times Dailyയുടെ ആർക്കൈവ് ചെയ്ത ലേഖനം  ന്യൂസ്‌ചെക്കർ കണ്ടെത്തി. ക്രമസമാധാനം പുനസ്ഥാപിക്കാൻ വ്യക്തിപരമായ ശ്രമിച്ചു കൊണ്ട്  വെള്ളിയാഴ്ച, ഇന്ത്യയിലെ പട്‌നയിൽ അക്രമകാരികളായ ആൾക്കൂട്ടത്തിലേക്ക് ഇറങ്ങുന്നത് തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ തടഞ്ഞുനിർത്തി എന്ന അടിക്കുറിപ്പോടെയാണ് അതേ ചിത്രം പത്രത്തിൽ അച്ചടിച്ചിരിക്കുന്നത്. ഇന്ത്യയിലെ കർഷകരുടെ അക്രമാസക്തമായ  പ്രകടനം നെഹ്‌റുവിന്റെ കോൺഗ്രസ് പാർട്ടിയുടെ യോഗം അലങ്കോലമാക്കി. അക്രമത്തിൽ പരിക്കേറ്റ  24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,”വാർത്ത  പറയുന്നു.

Photo appearing in Times Daily
Photo appearing in Times Daily

സ്വാമി വിദ്യാനന്ദ് വിധേ എന്ന് ഗൂഗിളിൽ തിരഞ്ഞപ്പോൾ അദ്ദേഹം Ved-Sansthan എന്ന കമ്പനിയുടെ സ്ഥാപകനാണെന്ന് കണ്ടെത്തി. Ved-Sansthanന്റെ വെബ്‌സൈറ്റ് അനുസരിച്ച്, സ്വാമി വിദ്യാനന്ദ് വിധേ ഒരു ‘വേദ പണ്ഡിതനും’ യോഗയിൽ അതിഷ്‌ഠിതമായ ജീവിത ശൈലിയുടെ പ്രചാരകനുമായിരുന്നു. ഒരു പൊതുയോഗത്തിൽ വെച്ച് ജവഹർലാൽ നെഹ്‌റുവിനെ അദ്ദേഹം  തല്ലിയതിനെ കുറിച്ച് പരാമർശമോ തെളിവോ കണ്ടെത്താനായില്ല.

From Ved-Sansthan's Website
From Ved-Sansthan‘s Website

വായിക്കുക:Fact Check: സവർക്കറുടെ ചെറുമകന്റെ മുന്നറിയിപ്പിനെ തുടർന്ന് രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ചുള്ള ട്വീറ്റുകൾ ഇല്ലാതാക്കിയോ?

Conclusion

ന്യൂസ്‌ചെക്കർ നടത്തിയ അന്വേഷണത്തിൽ,1962 ജനുവരിയിൽ ഇന്ത്യയിലെ പട്‌നയിൽ നടന്ന കോൺഗ്രസ് പാർട്ടിയുടെ യോഗത്തിൽ കലാപകാരികളായ ജനക്കൂട്ടത്തിനിടയിലേക്ക് നീങ്ങുന്ന പ്രധാനമന്ത്രി നെഹ്‌റുവിനെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ  പിടിച്ചു വെക്കുന്ന ചിത്രമാണിത്. ഹിന്ദു വിരുദ്ധ പ്രസംഗം നടത്തിയതിന് നെഹ്‌റുവിനെ ജനക്കൂട്ടം തടയുന്നതല്ല ചിത്രത്തിലുള്ളത് എന്ന് ഞങ്ങളുടെ അന്വേഷണം വ്യക്തമാക്കി.

Result: False

Our Sources

Associated Press


Ved Sansthan


Google News Archive

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ  ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ വൈഭവ് ഭുജംഗ് ആണ്. അത് ഇവിടെ വായിക്കാം.


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,795

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.