Claim
പൂണിത്തുറ സിപിഎം ലോക്കല്‍ കമ്മിറ്റി യോഗത്തിൽ സംഘര്‍ഷമുണ്ടായപ്പോൾ എം സ്വരാജ് ഇറങ്ങിയോടി.
Fact
സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് മീഡിയ വണ്‍ വ്യക്തമാക്കി.
“എറണാകുളത്ത് സിപിഎം പൂണിത്തുറ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ കൂട്ടത്തല്ല്, കസേര കൊണ്ടടിച്ച് പ്രവര്‍ത്തകര്‍ എം സ്വരാജ് ഓടി രക്ഷപ്പെട്ടു,” എന്ന് എഴുതിയ മീഡിയവണിന്റെ സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
കൊച്ചിയിലെ പൂണിത്തുറയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ പാര്‍ട്ടി അംഗങ്ങള്‍ തമ്മിലടിച്ച സംഭവം വാർത്തയായ സാഹചര്യത്തിലാണ് പ്രചരണം. ആ സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം സ്വരാജ് ഇറങ്ങി ഓടി എന്നാണ് വാർത്ത പറയുന്നത്.

ഇവിടെ വായിക്കുക: Fact Check: ചെന്നൈയിലെ പ്രളയത്തിന്റെ വീഡിയോ അല്ലിത്
Factcheck/ Verification
ഞങ്ങൾ ഒരു കീവേർഡ് സേർച്ച് നടത്തി. അപ്പോൾ മനോരമ ന്യൂസിന്റെ യൂട്യൂബ് ചാനലിൽ നിന്നും ഡിസംബർ 5, 2024ലെ ഒരു വാർത്ത കിട്ടി. പൂണിത്തുറയില്‍ സിപിഎം ലോക്കല്‍ സമ്മേളനത്തിനിടയിൽ സംഘര്‍ഷം ഉണ്ടായി എന്നാണ് വാർത്ത. സിഐടിയു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൂണിത്തുറ ലോക്കല്‍ കമ്മറ്റി ഓഫീസില്‍ നടന്ന യോഗത്തിലാണ് സംഘർഷം ഉണ്ടായത്. സിപിഎം സംസ്ഥാനകമ്മറ്റിയംഗം സിഎം ദിനേശ് മണി പങ്കെടുത്ത യോഗത്തിലാണ് തമ്മിലടി നടന്നതെന്നാണ് വാര്‍ത്ത പറയുന്നു. ഈ വാർത്തയിൽ എം സ്വരാജ് യോഗത്തിൽ പങ്കെടുത്തതായി പറയുന്നില്ല.

തുടർന്ന് തിരച്ചിലിൽ, മീഡിയവൺ ഇതിനെ കുറിച്ച് കൊടുത്ത ഡിസംബർ 5, 2024ലെ വാർത്തയും കിട്ടി. “എറണാകുളത്ത് സിപിഎം പൂണിത്തുറ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ കൂട്ടത്തല്ല്,” എന്ന് വാർത്തയിൽ ഉണ്ട്. എന്നാൽ എം സ്വരാജ് ഓടി രക്ഷപ്പെട്ടു എന്ന ഭാഗം വാർത്തയിൽ കണ്ടില്ല.

വാര്‍ത്താ സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് വ്യക്തമാക്കി മീഡിയാ വൺ തന്നെ ഡിസംബർ 6,2024ൽ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടതായും ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Conclusion
പൂണിത്തുറ സിപിഎം ലോക്കല്‍ കമ്മിറ്റി യോഗത്തിൽ സംഘര്‍ഷമുണ്ടായപ്പോൾ എം സ്വരാജ് ഇറങ്ങിയോടി എന്ന സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Result: Altered media
ഇവിടെ വായിക്കുക: Fact Check: കാളയെ തല്ലി കൊല്ലുന്ന വീഡിയോ ബംഗ്ലാദേശിൽ നിന്നല്ല
Sources
YouTube Video by Manorama News on December 5, 2024
YouTube video by Mediaone on December 5, 2924
Facebook Post by Mediaone on December 6, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.