Sunday, March 16, 2025
മലയാളം

Fact Check

ദീപാവലി ദിനത്തിൽ പരസ്പരം മധുരം കൈമാറുന്ന ഇന്ത്യാ പാക്കിസ്ഥാൻ പട്ടാളക്കാർ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ പഴയതാണ്

banner_image

ദീപാവലി ദിനത്തിൽ പരസ്പരം മധുരം കൈമാറുന്ന ഇന്ത്യാ പാക്കിസ്ഥാൻ പട്ടാളക്കാർ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. 

Chalakudy voice എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ പരിശോധിച്ചപ്പോൾ 86 ഷെയറുകൾ കണ്ടു.

Chalakudy voice’s post

Archived link of Chalakudy voice’s post

Shanal Ayanki എന്ന ഐഡിയിൽ നിന്നുള്ള  പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 195 ഷെയറുകൾ ഉണ്ടായിരുന്നു.

Shanal Ayanki’s post 

Archived link of Shanal Ayanki’s post

 Factcheck / Verification

ഇന്തോ-പാക് അതിർത്തിയിൽ ദീപാവലി ആഘോഷിച്ച് ഇരു രാജ്യങ്ങളിലെയും സൈനികർ മധുരപലഹാരങ്ങൾ നൽകിയെന്ന് ഗൂഗിളിൽ കീ വേർഡ്  സേർച്ച്  ചെയ്തപ്പോൾ നവംബർ 4ന്  NDTVയും ANI യും നൽകിയ വാർത്തകളുടെ വീഡിയോ കിട്ടി.

ANI’s Tweet

ഈ വർഷം നവംബർ 4-നുദീപാവലി ദിനത്തിൽ തിത്വാലിലെ  LOC-ൽ ഇരുരാജ്യങ്ങളുടെയും  മധുര പലഹാരങ്ങൾ  കൈമാറുന്നതാണ്  വീഡിയോയിൽ ഉള്ള ദൃശ്യങ്ങൾ എന്ന്  ഇവയ്ക്ക് ഒപ്പമുള്ള വിവരണങ്ങൾ പറയുന്നു. എന്നാൽ ഇപ്പോൾ ഷെയർ ചെയ്യപ്പെടുന്ന വീഡിയോയിൽ ഉള്ളത് ഈ വാർത്തകളിലെ  ദൃശ്യങ്ങൾ അല്ല.

തുടർന്ന് വൈറലായ വീഡിയോയുടെ ഒരു കീ ഫ്രെയിം  ഗൂഗിളിൽ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, 2015 ജനുവരി 26 ന്  Headlines Today യുട്യൂബിൽ പോസ്റ്റ് ചെയ്ത സമാനമായ ഒരു വീഡിയോ കണ്ടെത്തി.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെ സൈനികരും കമാൻ പാലത്തിൽ വെച്ച് പരസ്പരം  മധുരം സമ്മാനമായി നൽകുന്നുവെന്നാണ് അതിനൊപ്പം ഉള്ള  വിവരണം പറയുന്നത്.

Headline Todat’s Youtube Video

2015 ജനുവരി 26 ന് indianexpressANI, rediff എന്നീ മാധ്യമങ്ങളും  പോസ്റ്റ് ചെയ്ത ട്വീറ്റുകളും സമാനമായ വിവരണമാണ് നൽകിയിരിക്കുന്നത്.

News given by Rediff in 2015

വായിക്കാം:അശോകവനത്തിൽ സീതാദേവി ഇരുന്ന പാറ ശ്രീലങ്കൻ വിമാനത്തിൽ അയോദ്ധ്യയിലേക്ക് എത്തിക്കുന്ന വീഡിയോ അല്ല

Conclusion

ദീപാവലി ദിനത്തിൽ ഇന്ത്യ-പാക് അതിർത്തിയിൽ  പരസ്പരം മധുരം കൈമാറുന്ന ഇന്ത്യാ പാക്കിസ്ഥാൻ പട്ടാളക്കാരുടേത് എന്ന പേരിൽ   പ്രചരിക്കുന്ന വീഡിയോ  2015ലേതാണ്. 2015 ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഉറി സെക്ടറിലെ കമാൻ പാലത്തിൽ വെച്ച്, ഇരു രാജ്യങ്ങളിലെയും സൈനികർ  പരസ്പരം മധുര പലഹാരങ്ങൾ  നൽകിയിരുന്നു.അന്ന്  എടുത്തതാണ് വൈറലായ വീഡിയോ.

Result: Missing Context

Our Source

ANI


rediff


Headlines Today


indianexpress


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.


image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.