Saturday, April 26, 2025
മലയാളം

Fact Check

UNSC അധ്യക്ഷനാവുന്നത് വോട്ടെടുപ്പിലൂടെ അല്ല

banner_image

UNSC യിൽ അധ്യക്ഷനാവുക  എന്നത് വലിയ കാര്യമല്ല. എന്നാൽ 192 മെമ്പർ ഉള്ള സ്ഥലത്ത് 184 വോട്ട് ലഭിക്കുക എന്നത് ചിന്തിക്കേണ്ട വിഷയം എന്ന പേരിൽ ഒരു സന്ദേശം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. അതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവ് എന്നാണ് പോസ്റ്റ് പറയുന്നത്.

ഒരു പാകിസ്ഥാനക്കാരൻ പറയുന്നതായി അവകാശപ്പെട്ടുള്ള വീഡിയോയ്‌ക്കൊപ്പമാണ് പ്രചാരണം. 

ബിബിൻ ബിജു പൂക്കുന്നേൽ എന്ന ഐഡിയിൽ നിന്നുള്ള വീഡിയോയ്ക്ക്, 485 റിയാക്ഷൻസും  1.1 K വ്യൂവ്‌സും, ഞങ്ങൾ നോക്കുമ്പോൾ ഉണ്ടായിരുന്നു. 

ആർക്കൈവ്ഡ് ലിങ്ക്

പോസ്റ്റിനൊപ്പമുള്ള വിവരണം ഇങ്ങനെയാണ്:

#മോദിജി 🔥UNSC യിൽ അധ്യക്ഷ്യനാകുക എന്നത് വലിയ കാര്യമല്ല. എന്നാൽ 192 മെമ്പർ ഉള്ള സ്ഥലത്ത് 184 വോട്ട് ലഭിക്കുക എന്നത് ചിന്തിക്കേണ്ട വിഷയം ആണ്…അതാണ് 56 ഇഞ്ച് നെഞ്ച് വിരിവുള്ള ഒരു ചായക്കടക്കാരന്റെ കഴിവ് അത് പാകിസ്ഥാനികൾക്ക് വരെ മനസിലായി…💪#നരേന്ദ്രമോദി

അബ്ദുൾ റഹീം അബൂട്ടി എന്ന ഐഡിയിൽ നിന്നുള പോസ്റ്റ് ചെയ്ത ഇതേ വീഡിയോയ്ക്ക് 445  റിയാക്ഷൻസും 785 വ്യൂവ്‌സും ഉണ്ടായിരുന്നു.

ആർക്കൈവ്ഡ് ലിങ്ക്

Fact Check/Verification

ഞങ്ങൾ ഈ വീഡിയോയുടെ ദൃശ്യങ്ങൾ reverse image search ചെയ്തപ്പോൾ അവ ഇൻറർനെറ്റിൽ ധാരാളമായി ഷെയർ ചെയ്യപ്പെട്ടതാണ് എന്ന് മനസിലായി.

 ഇതിൽ നിന്നും പാക്‌ പാര്‍ലമെന്‍റില്‍  2020 ജൂണ്‍ മാസത്തില്‍ മുന്‍ പാകിസ്ഥാന്‍ രക്ഷ മന്ത്രി ഖവാജ മുഹമ്മദ്‌ ആസിഫ്  നടത്തിയ ഒരു പ്രസംഗത്തിന്‍റെ ഒരു ഭാഗമാണ് വീഡിയോയിൽ ഉള്ളത് എന്ന് മനസിലായി.

ARY news എന്ന ഐഡിയിൽ നിന്നും 2020 ജൂണിലാണ് അത് പോസ്റ്റ്  ചെയ്തത്. അതായത് 2021 ഓഗസ്റ്റിൽ ഇന്ത്യ യു എൻ രക്ഷാ സമിതി അധ്യക്ഷ പദവിയിൽ എത്തുന്നതിന് ഏറെ മുൻപ്. 

ഖവാജ മുഹമ്മദ്‌ ആസിഫിന്റെ വാക്കുകൾ ഇങ്ങനെയാണ്: 

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ താല്‍ക്കാലിക അംഗത്വം നേടുന്നത് വലിയ കാര്യമല്ല, പക്ഷെ 192 വോട്ടുകളില്‍ 184 വോട്ടുകള്‍ നേടിയിട്ടാണ്  അംഗത്വം നേടുന്നത് വലിയ കാര്യമാണ്. നമ്മള്‍ സഹോദര രാജ്യങ്ങളായി കാണുന്ന  രാജ്യങ്ങള്‍ വരെ ഇന്ത്യക്ക് വോട്ട് ചെയ്തു. സാധാരണ 160/140/145 വോട്ടുകള്‍ നേടിയിട്ടാണ് രാജ്യങ്ങള്‍ ഈപദവിയിലേക്ക് തെരിഞ്ഞെടുക്കപ്പെടുന്നത് അവര്‍ക്ക് 184 വോട്ടുകൾ ലഭിച്ചു. ഈ വാസ്തവം  തിരിച്ചറിയണം. വിദേശ നയത്തിലും  ആരോഗ്യ മേഖലയിലും  സമ്പദ്‌ വ്യവസ്ഥയിലും എല്ലാം  നമ്മൾ  (പാകിസ്ഥാൻ)ക്ഷീണിക്കുന്നു…തകരുന്നു..!

അതിൽ നിന്നും മനസിലാവുന്നത്,ഇന്ത്യ യു എൻ രക്ഷാ സമിതി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നതിനെ കുറിച്ചല്ല  ഖവാജ മുഹമ്മദ്‌ ആസിഫ്  പറയുന്നത്, മറിച്ചു  രക്ഷാസമിതി താത്കാലിക അംഗത്വത്തിനുള്ള തിരഞ്ഞെടുപ്പ് ഇന്ത്യ ജയിച്ചതിനെ കുറിച്ചാണ്.

യു എൻ രക്ഷാ സമിതി അധ്യക്ഷ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ നേതാവാണ്  നരേന്ദ്ര മോഡി എന്ന ഒരു പ്രചാരണവും ഇതിനൊപ്പം നടക്കുന്നുണ്ട്. അതിനെ കുറിച്ച് ഞങ്ങൾ ഫാക്ട് ചെക്ക് ചെയിതിട്ടുണ്ട്. അത് ഇവിടെ വായിക്കാം.

ജൂണിൽ 192 മെമ്പർ ഉള്ള യുഎൻ ജനറൽ അസംബ്ലിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ,184 വോട്ട് ലഭിച്ച്‌ ഇന്ത്യയ്ക്ക്  UNSCയിൽ താത്കാലിക അംഗത്വം ലഭിച്ചതിനെ കുറിച്ച്, ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

ജനുവരി ഒന്ന് മുതൽ രണ്ടു വർഷത്തേക്ക്  UNSCയിൽ ഇന്ത്യ താത്കാലിക അംഗത്വം ഏറ്റെടുത്തതായും ഹിന്ദു അടക്കമുള്ള  റിപ്പോർട്ടുകൾ ഉണ്ട്. ആ റിപ്പോർട്ടുകളിൽ തന്നെ 2021 ആഗസ്റ്റിൽ ഇന്ത്യ രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കും എന്ന കാര്യവുമുണ്ട്.


UNSC അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന വിധം യുഎൻ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. യുഎന്‍ രക്ഷാസമിതിയിലെ  രാജ്യങ്ങള്‍ക്ക് ഇംഗ്ലീഷ് അക്ഷരമാല ക്രമം അനുസരിച്ച് ഊഴം വെച്ചാണ്  അധ്യക്ഷ പദവി ലഭിക്കുന്നത്. രാജ്യങ്ങൾക്കാണ് അല്ലാതെ വ്യക്തികൾക്കല്ല അധ്യക്ഷ പദവി കൊടുക്കുന്നത്. 

അതനുസരിച്ചാണ് ഓഗസ്റ്റ് മാസം ഇന്ത്യയ്ക്ക് അധ്യക്ഷ പദവി വഹിക്കാൻ അവസരം  ലഭിച്ചത് .

Conclusion

അംഗരാജ്യങ്ങളുടെ പേരുകളുടെ ഇംഗ്ലീഷ് അക്ഷരമാല ക്രമം അനുസരിച്ച് ഓരോ അംഗങ്ങളും ഓരോ മാസവും കൗൺസിലിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്നു. അല്ലാതെ തിരഞ്ഞെടുപ്പിലൂടെയല്ല, അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്.

Result: Misleading

Sources

UN Website

ARY news Youtube video


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,924

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.