ശബരിമല-പമ്പ റോഡിൽ പശുവിനെ പുലി പിടിക്കുന്നു എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ പശുവിന്റെ കഴുത്തിൽ പുലി പിടുത്തമിടുകയും റോഡിന്റെ അതിരിലുള്ള റയിൽസിനടിയിലേക്ക് അതിനെ വലിച്ച് കൊണ്ടു പോകുകയും ചെയ്യുന്നത് കാണാം. പുലിയുടെ ശ്രദ്ധ മാറ്റാൻ വേണ്ടി ഒരു യാത്രകാരൻ ബഹളം വെക്കുന്നതും വാഹനത്തിന്റെ ഹോൺ മുഴക്കുന്നതും ഒപ്പം കേൾക്കാം.
ഞങ്ങളുടെ അന്വേഷണത്തിൽ Vembanadan News എന്ന പ്രൊഫൈലിൽ നിന്നും 93 പേര് വീഡിയോ ഷെയർ ചെയ്തതായി കണ്ടു.

Voice of Moolamattom എന്ന പ്രൊഫൈലിൽ നിന്നും ഞങ്ങൾ കണ്ടപ്പോൾ 17 പേർ വീഡിയോ ഷെയർ ചെയ്തിരുന്നു.

Mudra news എന്ന പ്രൊഫൈലിൽ നിന്നും 15 പേർ ഞങ്ങൾ പരിശോധിക്കുമ്പോൾ ഷെയർ ചെയ്തിട്ടുണ്ട്.

Fact Check/Verification
ഞങ്ങൾ വീഡിയോ കീ ഫ്രേമുകൾ ആക്കി റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ആഗസ്റ്റ് 16 ന് നവഭാരത് ടൈംസ് കൊടുത്ത റിപ്പോർട്ടിലെ ഫോട്ടോകളിൽ ഇതിലെ ചില ഫ്രേമുകൾ കണ്ടെത്തി. ”ഉത്തരാഖണ്ഡിലെ റാണിഖേത്തിന് സമീപമാണ് സംഭവം നടന്നതെന്നാണ് സൂചനയെന്നാണ്,” നവഭാരത് ടൈംസിന്റെ റിപ്പോർട്ട് പറയുന്നത്.

”കാമറയിൽ: ഉത്തരാഖണ്ഡിലെ റാണിഖേത്തിന് സമീപം പുള്ളിപ്പുലി പശുവിനെ കൊന്നു,” എന്ന തലക്കെട്ടോടെ ടൈംസ് ഓഫ് ഇന്ത്യ വീഡിയോ ആഗസ്റ്റ് 16 2022ൽ പ്രസീദ്ധീരികരിച്ചിട്ടുണ്ട്.

ലോക്മത്തും ആഗസ്റ്റ് 16 ന് ഉത്തരാഖണ്ഡിലെ റാണിഖേത്തിന് സമീപം നിന്നുള്ള ദൃശ്യം എന്ന പേരിൽ ഈ വീഡിയോയിലെ കീ ഫ്രേമുകളിൽ ഒന്ന് അടങ്ങുന്ന ഫോട്ടോ കൊടുത്തിട്ടുണ്ട്.
”ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സാകേത് ബഡോല ഷെയർ ചെയ്ത വീഡിയോ ട്വിറ്ററിൽ 60,000-ത്തിലധികം ആളുകൾ കണ്ടു,” എന്ന വിവരണത്തോടെ ഈ വീഡിയോ ആഗസ്റ്റ് 19 2022 സാകേത് ഷെയർ ചെയ്ത വീഡിയോയ്ക്ക് ഒപ്പം എബിപി ന്യൂസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശബരിമല-പമ്പ റോഡിൽ പശുവിനെ പുലി പിടിക്കുന്നു എന്ന പേരിൽ ഷെയർ ചെയ്യുന്ന വീഡിയോ യഥാർഥത്തിൽ ഉത്തരാഖണ്ഡിൽ നിന്നുള്ളതാണ് എന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്.

വായിക്കാം:‘ഭാരത് മാത’യെ ഹിജാബ് ധരിപ്പിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഷെയർ ചെയ്യുന്നു
Conclusion
പമ്പ റോഡിൽ പുലി പശുവിനെ പിടിക്കുന്നുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ റാണിഖേത് ജില്ലയിലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result:False
Sources
News report in Navabharat Times on August 16,2022
News report in Times of India on August 16,2022
News report in Lokmath on August 16,2022
News report in ABP News on August 19,2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.