Wednesday, April 23, 2025
മലയാളം

Fact Check

‘ഹോം അഫയേഴ്‌സ് ഓഫീസർമാരായി നടിച്ച് തട്ടിപ്പ്,’ എന്ന മുന്നറിയിപ്പ്  എക്സൈസ്  ഡിപ്പാർട്ട്മെൻറ്  കൊടുത്തതല്ല  

Written By Sabloo Thomas
Sep 19, 2022
banner_image

ഹോം അഫയേഴ്‌സ് ഓഫീസർമാരായി നടിച്ച് തട്ടിപ്പ്, എന്ന  പേരിൽ ഒരു മുന്നറിയിപ്പ്  എക്സൈസ് ഡിപ്പാർട്ട്മെൻറ് കൊടുത്തത് എന്ന  പേരിൽ വാട്ട്സ് ആപ്പിൽ വൈറലാവുന്നുണ്ട്. ”പുതിയ തട്ടിപ്പ്.ഉയർന്ന സുരക്ഷാ മുന്നറിയിപ്പ്. എല്ലാവരും സൂക്ഷിക്കുക,” എന്ന തലക്കെട്ടോടെയാണ് പോസ്റ്റുകൾ വൈറലാവുന്നത്.

ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈൻ  നമ്പറായ 9999499044ൽ ഒന്നിലധികം പേർ ഇത് ഫാക്ട്ചെക്ക്  ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാട്ട്സ്ആപ്പിലെ പോലെ വൈറൽ അല്ലെങ്കിലും ഫേസ്ബുക്കിലും ചിലർ ഇത് ഷെയർ ചെയ്യുന്നുണ്ട്.

Screen shoot of the post we got in our tipline

Shahul Hameed എന്ന ഐഡി,Nazir Bava എന്ന ഐഡി  KL33 ചങ്ങനാശ്ശേരിക്കാർ എന്ന ഗ്രൂപ്പിലിട്ട പോസ്റ്റ് എന്നിവയും ഈ വിഷയവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.

Shahul Hameed‘s Post
,Nazir Bava ‘s Post in the group KL33 ചങ്ങനാശ്ശേരിക്കാർ 

എന്നാൽ ഫേസ്ബുക്കിൽ വാട്ട്സ്ആപ്പിൽ കിട്ടിയത് പോലെ ഒരു പ്രചാരം ഈ പോസ്റ്റുകൾക്ക് കിട്ടിയില്ല. 

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെയാണ്:” വീട് കൊള്ളയടിക്കാനുള്ള ഏറ്റവും പുതിയ മാർഗവുമായി  ഒരു തട്ടിപ്പുകാർ ( കൊള്ള സംഘം). ഹോം അഫയേഴ്‌സ് ഓഫീസർമാരായി നടിച്ച് വീടുവീടാന്തരം കയറുന്നുണ്ട്.അവരുടെ കൈവശം രേഖകളും ആഭ്യന്തര മന്ത്രാലയത്തിന്റെ ലെറ്റർഹെഡും ഉണ്ട്. കൂടാതെ വരാനിരിക്കുന്ന സെൻസസിനായി എല്ലാവർക്കും സാധുവായ തിരിച്ചറിയൽ കാർഡ് ഉണ്ടെന്ന് സ്ഥിരീകരിക്കാൻ അവകാശപ്പെടുന്നു.  അവർ വീടുകൾ കൊള്ളയടിക്കുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നത് അറിയുക.

ദയവായി ഇത് നിങ്ങളുടെ അയൽപക്ക ഗ്രൂപ്പുകളിലേക്കും മറ്റും അയയ്ക്കുക.  അവർ എല്ലായിടത്തും ഉണ്ട്, നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിവരങ്ങൾ അറിയിക്കുക.  ‘ആയുഷ്യമാൻ ഭാരത് ‘
പദ്ധതിക്ക് കീഴിൽ എനിക്ക് നിങ്ങളുടെ ഫോട്ടോയും / പെരുവിരലടയാളവും എടുക്കണമെന്ന് വീട്ടിൽ വന്ന് ഒരാൾ പറയുന്നു. അവരുടെ കയ്യിൽ ഒരു ലാപ്‌ടോപ്പും ബയോമെട്രിക് മെഷീനും ഉണ്ട്.
അവരുടെ പേരുകളുടെ ലിസ്റ്റും ഉണ്ട്.  അവർ ഒരു ലിസ്റ്റ് കാണിച്ച് ഈ വിവരങ്ങളെല്ലാം ചോദിക്കുകയാണ്.ഇതെല്ലാം വ്യാജമാണ്.
ദയവായി അവർക്ക് ഒരു വിവരവും ആരും നൽകരുത്.
സർക്കാറിൻ്റെ ഭാഗത്തു നിന്നും അത്തരം ഒരു നടപടികളും നടക്കുന്നില്ല. എല്ലാം വീടുകൾ കൊള്ളയടിക്കാനുള്ള പുതിയ കവർച്ചാ സംഘത്തിൻ്റെ പുതിയ തട്ടിപ്പുകളാണ്.
പ്രത്യേകിച്ച് സ്ത്രീകളോട്,വീട്ടിൽ വരുന്നവർ തിരിച്ചറിയൽ കാർഡ് കാണിച്ചാലും അവരെ വീടിനുള്ളിൽ പ്രവേശിപ്പിക്കരുത്.വീടിൻ്റെ വാതിൽ ഒരു കാരണവശാലും തുറക്കരുത്. വിവരങ്ങൾ ഒന്നും നൽകരുത്.
 എല്ലാവരുടെയും അറിവിലേക്കായി ഈ പോസ്റ്റ് അയക്കുന്നു. എല്ലാവരും ജാഗ്രത പാലിക്കുകയും ഗ്രൂപ്പിൽ ഇല്ലാത്തവരോട് വിവരങ്ങൾ പറയുകയും വേണം.
എല്ലാവരും ജാഗ്രതൈ!!”

ഇതിന്റെ താഴെ ”സ്‌കൂൾ പരിസരത്ത് മയക്കുമരുന്ന് വില്പന സംശയം തോന്നിയാൽ Excise Department നെ പരാതി അറിയിക്കാൻ മടിക്കരുത്.Landline: 04712322825,Mob: 9447178000, 9061178000, email : mailto:cru.excise@kerala.gov.in,ഫേസ്ബുക്ക്.  മെസഞ്ചർ,https://www.facebook.com/KeralaStateExcise,ഇൻസ്റ്റാഗ്രാം,  https://instagram.com/kerala_excise?igshid=YmMyMTA2M2Y=,” എന്നിങ്ങനെയുള്ള എക്സൈസ് ഡിപ്പാർട്ട്മെൻറ് ഉപയോഗിക്കുന്ന സമൂഹ മാധ്യമ ഐഡികളും പോസ്റ്റിന് താഴെ കൊടുത്തിട്ടുണ്ട്.

Fact Check/Verification

സാധാരണ മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ആണ്  എക്സൈസ്  ഡിപ്പാർട്ട്മെൻറ്  അന്വേഷിക്കാറുള്ളത്. അത് കൊണ്ട് തന്നെ ഹോം അഫയേഴ്‌സ് ഓഫീസർമാരായി നടിച്ച് തട്ടിപ്പ്, എന്ന  പേരിൽ  ഒരു മുന്നറിയിപ്പ് അവർ നൽകാൻ സാധ്യതയില്ലെന്ന് ഞങ്ങൾക്ക് തോന്നി. അത് കൊണ്ട് അവരുടെ സമൂഹ മാധ്യമ ഹാൻഡിലുകൾ ഞങ്ങൾ പരിശോധിച്ചു.അപ്പോൾ ഇത്തരം ഒരു മുന്നറിയിപ്പ് തങ്ങൾ നൽകിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന അവരുടെ ഫേസ്ബുക്ക് പോസ്റ്റ് ഞങ്ങൾക്ക് കിട്ടി.

Facebook Post by Excise department

”ഹോം അഫയേഴ്‌സ് ഓഫീസർമാരായി നടിച്ച് വീട് വീടാന്തരം തട്ടിപ്പുകാർ കയറുന്നുണ്ട് എന്ന മുന്നറിയിപ്പോടെയുള്ള സന്ദേശം എക്സൈസ്  വകുപ്പിന്റേതല്ല. അക്കാര്യത്തിൽ അന്വേഷണം നടത്തേണ്ട ഏജൻസിയും എക്സൈസ് അല്ല. എന്നാൽ ഈ പോസ്റ്റിന്റെ അവസാന ഭാഗത്ത് കൊടുത്തിരിക്കുന്ന മയക്കുമരുന്ന് വില്പന അറിയിക്കുന്നതിനുള്ള നമ്പറുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും എക്സൈസ്  വകുപ്പിന്റേതാണ്,”എന്ന് പോസ്റ്റിൽ എക്സൈസ് വ്യക്തമാക്കിയിട്ടുണ്ട്.

തുടർന്ന് ഇത്തരം ഒരു സന്ദേശം  പോലീസ് നൽകിയിട്ടുണ്ടോ എന്നറിയാൻ ഞങ്ങൾ പോലീസ് ഇൻഫോർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ  വി പി പോലീസ് ആസ്ഥാനത്തു നിന്ന് ഇത്തരം മുന്നറിയിപ്പ് നൽകിയിട്ടില്ല.അദ്ദേഹം പറഞ്ഞു:”പോലീസ് ആസ്ഥാനത്തു നിന്ന് ഇത്തരം മുന്നറിയിപ്പ് നൽകിയിട്ടില്ല.എന്നാൽ അത്തരം  കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയില്ലെന്ന് ഔദ്യോഗികമായി പറയാനാവില്ല.”

വായിക്കാം: ‘ലൈംഗീക അതിക്രമ’ വീഡിയോയ്ക്ക് ഭാരത് ജോഡോ യാത്രയുമായി ബന്ധമില്ല

Conclusion

ഹോം അഫയേഴ്‌സ് ഓഫീസർമാരായി നടിച്ച് തട്ടിപ്പ് എന്ന മുന്നറിയിപ്പ്  എക്സൈസ്  ഡിപ്പാർട്ട്മെൻറ് നൽകിയിട്ടില്ല. ‘പോലീസ് ആസ്ഥാനത്തു നിന്നും  ഇത്തരം മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ അത്തരം ഒരു  കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയില്ലെന്ന് പറയാനാവില്ല.

Result: False

Sources

Facebook post by Excise department on September 14,2022

Telephone conversation with State Police Media Centre Deputy Director V P Pramod Kumar


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.