Claim: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിഞ്ഞ ആകാശത്തിന് ടാറ്റ കൊടുക്കുന്നു.
Fact: മറ്റൊരു വിമാനത്തിലേക്കാണ് കൈ വീശുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിഞ്ഞ ആകാശത്തിന് ടാറ്റ കൊടുക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “പക്ഷികൾക്ക് ആണോ ടാറ്റാ കൊടുക്കുന്നത്,” തുടങ്ങിയ വിവരണങ്ങൾക്കൊപ്പമാണ് പോസ്റ്റ്.
Arun Pulimath എന്ന ഐഡിയിൽ നിന്നുള്ള ഇത്തരം ഒരു പോസ്റ്റിന് ഞങ്ങൾ കാണും വരെ 3 k ഷെയറുകൾ ഉണ്ടായിരുന്നു.

Vs Achuthanandan fans എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 1.1 K ഷെയറുകൾ ഉണ്ടായിരുന്നു.

Nettayam Akshay എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണും വരെ അതിന് 51 ഷെയറുകൾ ഉണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിഞ്ഞ ആകാശത്തിന് ടാറ്റ കൊടുക്കുന്നുവെന്ന പോസ്റ്റുകളുടെ പശ്ചാത്തലം
ഒലിവ് ഗ്രീൻ ഫൈറ്റർ പൈലറ്റ് ജി-സ്യൂട്ട് ധരിച്ച്, തദ്ദേശീയമായ ലഘു യുദ്ധവിമാനമായ തേജസിൽ മോദി അടുത്ത കാലത്ത് പറന്നത് വളരെ വാർത്ത പ്രാധാന്യം നേടിയിരുന്നു.
2014-ന് മുമ്പുള്ള പരിശ്രമങ്ങൾ അംഗീകരിക്കാൻ മടിക്കുന്ന “മാസ്റ്റർ ഓഫ് ചുനവി ഫോട്ടോ-ഓപ്‌സ്“(തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഫോട്ടോകളുടെ മാസ്റ്റർ) എന്നാണ് കോൺഗ്രസ് ഇതിനെ വിമർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തേജസ് യുദ്ധവിമാനത്തിൽ പറന്ന സംഭവത്തെ വിമർശിച്ച പ്രതിപക്ഷ പാർട്ടികൾക്കെതിരെ ബിജെപി ആഞ്ഞടിച്ചു. “അവർ അദ്ദേഹത്തെ വെറുക്കുക മാത്രമല്ല രാജ്യത്തിന്റെ ക്ഷേമം ആഗ്രഹിക്കുന്നില്ലെന്നും,” ബിജെപി ആരോപിച്ചു. ഈ സന്ദർഭത്തിലാണ് ഇത്തരം പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നത്.
ഇവിടെ വായിക്കുക: Fact Check: സീതാദേവി അശോക വനത്തിൽ ഇരുന്ന പാറ ശ്രീലങ്കയിൽ നിന്നും കൊണ്ടുവന്ന ദൃശ്യമാണോ ഇത്?
Fact Check/Verification
ഞങ്ങൾ ആദ്യം തേജസിൽ മോദി അടുത്ത കാലത്ത് പരന്ന സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ഒരു കീ വേർഡ് സേർച്ച് നടത്തി.
അപ്പോൾ നവംബർ 25 ,2023ൽ നരേന്ദ്ര മോദിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഈ വീഡിയോയുടെ കുറച്ചു കൂടി വിപുലമായ ഒരു പതിപ്പ് കണ്ടത്. 59 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയുടെ 35 സെക്കൻഡിൽ മോദി കൈ വീശുന്ന ഷോട്ടിന് തൊട്ട് മുൻപ് മറ്റൊരു വിമാനം അദ്ദേഹത്തിന്റെ വിമാനത്തിന് അരികിലൂടെ പോവുന്ന ഷോട്ട് കണ്ടു. അതിൽ നിന്നും അദ്ദേഹം ആ വിമാനത്തിലേക്കാണ് ആണ് കൈവീശി കാട്ടുന്നത് എന്ന് വ്യക്തമാണ്.

CNBC-TV18 25 ,2023ൽ അവരുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത 1.46 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ കണ്ടു. അതിന്റെ 46 മുതൽ 56 വരെയുള്ള സെക്കൻഡിലെ ദൃശ്യങ്ങളിൽ മോദി കൈ വീശുന്ന ഷോട്ടിന് തൊട്ട് മുൻപ് മറ്റൊരു വിമാനം അദ്ദേഹത്തിന്റെ വിമാനത്തിന് അരികിലൂടെ പോവുന്ന ഷോട്ട് കണ്ടു. ഇതിൽ നിന്നെല്ലാം മറ്റൊരു വിമാനത്തിലേക്കാണ് മോദി കൈവീശുന്നത് എന്ന് വ്യക്തമാണ്.

ഇവിടെ വായിക്കുക: Fact Check: നവകേരള സദസിനെ ബൃന്ദ കാരാട്ട് വിമർശിച്ചോ?
Conclusion
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിഞ്ഞ ആകാശത്തിന് ടാറ്റ കൊടുക്കുന്നു എന്ന വാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. അദ്ദേഹം കൈ വീശുന്നത് മറ്റൊരു വിമാനത്തിന് നേരെയാണ്.
Result: False
ഇവിടെ വായിക്കുക: Fact Check: റോബിനു വേണ്ടിയുള്ള പണപ്പിരിവിന്റെ വാസ്തവം എന്ത്?
Sources
Youtube video by Narendra Modi on November 25,2023
Youtube video by CNBC-TV18 on November 25, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.