Claim
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാര്‍ലമെന്റില്‍ നേര്‍ക്കുനേര്‍ നിന്ന് ഒരു വനിത അംഗം പരിഹസിക്കുന്നതായി അവകാശപ്പെട്ട് ഒരു വീഡിയോ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: അദ്വാനിക്ക് ഭാരതരത്‌നം നൽകുമ്പോൾ രാഷ്ട്രപതി മുർമുവിന് ഇരിപ്പിടം കൊടുത്തില്ലേ?
Fact
പ്രചരിക്കുന്ന 8.40 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയുടെ ഇടതുഭാഗത്ത് മുകളിലായി Courtesy, Delhi Vidhan Sabha എന്ന് എഴുതിയിട്ടുള്ളത് ഞങ്ങൾ ശ്രദ്ധിച്ചു.

തുടര്‍ന്ന് ഞങ്ങള്‍ വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജില്‍ തിരഞ്ഞപ്പോൾ 2020 മാര്‍ച്ച് 14ന് ആം ആദ്മി പാര്‍ട്ടിയുടെ ഒഫിഷ്യല്‍ യുട്യൂബ് പേജിൽ ഈ വീഡിയോ കൊടുത്തിട്ടുള്ളതായി കണ്ടെത്തി.

ഇതേ വീഡിയോ ThePrint 2020 മാര്‍ച്ച് 16 ന് അവരുടെ യൂട്യൂബ് ചാനലിൽ പ്രസീദ്ധീകരിച്ചിട്ടുണ്ട്. “എഎപി നേതാവ് രാഖി ബിർള തിങ്കളാഴ്ച ഡൽഹി വിധാൻ അസംബ്ലിയിൽ സംസാരിക്കവെ എൻആർസി, എൻപിആർ, സിഎഎ എന്നിവ നടപ്പാക്കുന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു. സർക്കാരിൻ്റെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച ബിർള, ‘വിദേശികൾക്ക്’ സർക്കാർ പൗരത്വം നൽകുമ്പോൾ, സ്വന്തം ആളുകളോട് അവരുടെ പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുന്നത് ദൗർഭാഗ്യകരമാണെന്ന് പറഞ്ഞു,” എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം.

വൈറൽ വീഡിയോയുടെ തുടക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ലമെന്റില്‍ ഇരിക്കുന്ന ഭാഗം വിഡിയോയിൽ കൂടി ചേർത്തതാണ് എന്നും ഞങ്ങൾക്ക് മനസ്സിലായി. അതിൽ നിന്നും രാഖി ബിര്‍ല 2020ല്‍ ഡല്‍ഹി അസംബ്ലിയില്‍ നടത്തിയ പ്രസംഗമാണിതെന്ന് വ്യക്തമായി.
Result: False
ഇവിടെ വായിക്കുക:Fact Check: ഇത് ബിജെപി നേതാവിന്റെ ഗോഡൗണിൽ നിന്നും കണ്ടെടുത്ത കള്ള പണമല്ല
Sources
YouTube Video by Aam Aadmi Party on March 14, 2020
YouTube Video by The Print on March 16, 2020
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.