അഫ്ഗാൻ വ്യോമസേനയിലെ നാല് വനിതാ പൈലറ്റുമാരിൽ ഒരാളായ സഫിയ ഫിറോസി എന്ന 42 കാരിയെ ശരിയത്ത് നിയമലംഘന കുറ്റത്തിന് 18-08-2021 ന് രാവിലെ താലിബാൻ ഭരണകൂടം പരസ്യമായി കല്ലെറിഞ്ഞു കൊന്നു എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
പ്രജാപതി എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത ഈ ഫോട്ടോ ഞങ്ങൾ കണ്ടപ്പോൾ 93 പേർ റീഷെയർ ചെയ്തിട്ടുണ്ട്.
Muralee Shankar എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത ഈ ഫോട്ടോ ഞങ്ങൾ കണ്ടപ്പോൾ 112 പേർ റീഷെയർ ചെയ്തിട്ടുണ്ട്.
Athira Saraswat എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത ഇതേ ഫോട്ടോയ്ക്ക് 44 റീഷെയറുകൾ ഉണ്ടായിരുന്നു.
Fact Check/Verification
ഈ ഫോട്ടോ ഞങ്ങൾ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അതിൽ നിന്നും അത് ഫർഖുണ്ട മാലിക്സാദ (Farkhunda Malikzada,)എന്ന 27 വയസുണ്ടായിരുന്നപ്പോൾ, 2015ൽ കൊല്ലപ്പെട്ട അഫ്ഗാൻ വനിതയാണ് എന്ന് മനസിലായി.

ഫോട്ടോ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ belfastchildis എന്ന മാധ്യമത്തിലെ റിപ്പോർട്ട് കിട്ടി. ആ റിപ്പോർട്ട് പ്രകാരം മാർച്ച് 19, 2015ൽ കാബൂളിൽ ആൾക്കൂട്ടം പരസ്യമായി കൊല്ലപ്പെടുത്തിയ വനിതയാണ് അവർ.
ഒരു കൂട്ടം ആളുകൾ ബഹളം വച്ചപ്പോൾ ഫർഖുണ്ടയ്ക്ക് ചുറ്റും തെരുവുകളിൽ ഒരു വലിയ ജനക്കൂട്ടം രൂപപ്പെട്ടു. ഈ കൂട്ടം ഫർഖുണ്ട ഖുർആൻ കത്തിച്ചുവെന്ന് അവർ അവകാശപ്പെട്ടു.
തുടർന്ന് ആൾക്കൂട്ടം അവളെ തെരുവിലൂടെ വലിച്ചിഴച്ചു.അവളുടെ ശരീരത്തിലൂടെ ഒരു കാർ ഓടിച്ചു കയറ്റി. തുടർന്ന് അവർ അവളുടെ മൃതദേഹം കത്തിച്ചു belfastchildisന്റെ റിപ്പോർട്ട് പറയുന്നു.
Belfastchildisന്റെ റിപ്പോർട്ട് പ്രകാരം പോലീസ് അന്വേഷണത്തിൽ ഫർഖുണ്ട മാലിക്സാദ കുറ്റവാളിയല്ലെന്ന് കണ്ടെത്തി. തുടർന്ന് 49 പേരെ അറസ്റ്റ് ചെയ്തു.
പ്രായപൂർത്തിയായ മൂന്ന് പേർക്ക് ഇരുപത് വർഷം തടവും മറ്റ് എട്ട് പേർക്ക് പതിനാറ് വർഷം തടവും വിധിക്കപ്പെട്ടു. ഒരു പ്രായപൂർത്തിയാക്കാത്ത ആൾക്ക് പത്ത് വർഷം തടവും വിധിച്ചു.
പതിനൊന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് ഫർഖുണ്ടയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിന് ഒരു വർഷത്തെ തടവ് ശിക്ഷ ലഭിച്ചു.
തുടർന്ന്, Farkhunda Malikzada എന്ന കീ വേർഡ് സെർച്ചിൽ ബിബിസി,ന്യൂയോർക്ക് ടൈംസ് എന്നിവയൊക്കെ ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് മനസിലായി.
വായിക്കുക: ഇന്ത്യ ടുഡെ-മൂഡ് ഓഫ് ദി നാഷൻ സർവ്വേയിൽ മുന്നിൽ എത്തിയത് രാഹുൽ ഗാന്ധിയല്ല
Conclusion
ഈ ഫോട്ടോയിൽ ഉള്ളത് ശരിയത്ത് നിയമലംഘന കുറ്റത്തിന് താലിബാൻ ഭരണകൂടം പരസ്യമായി കല്ലെറിഞ്ഞു കൊന്ന സഫിയ ഫിറോസി എന്ന പൈലറ്റല്ല.മാർച്ച് 19, 2015ൽ കാബൂളിൽ ആൾക്കൂട്ടം പരസ്യമായി കൊല്ലപ്പെടുത്തിയ ഫർഖുണ്ട മാലിക്സാദ എന്ന വനിതയാണ്.
Result: Misplaced Context
Our Sources
BBC
Belfastchildis
The New York Times
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.