Claim
“2026ലും ഇടതുമുന്നണിക്ക് തുടർ ഭരണം,” എന്ന് മനോരമ ന്യൂസ് സർവേ എന്ന പേരിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. “പിണറായി സര്‍ക്കാര്‍ കൊള്ളാം. സര്‍വേ. മനോരമ വിവിആര്‍ ഒപീനിയന്‍ പോള്‍ എന്ന പേരില്‍ മനോരമയുടെ സര്‍വേ ഫലം,” എന്ന ന്യൂസ് കാർഡിനൊപ്പമാണ് പ്രചരണം.

ഇവിടെ വായിക്കുക:Fact Check: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ബിയർ വിളമ്പിയോ?
Fact
മനോരമ വിവിആര്‍ ഒപീനിയന്‍ പോള്‍ എന്ന് ന്യൂസ്‌കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സൂചന വെച്ച് ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ, മനോരമയുടെ എക്സ് പേജിൽ നിന്നും ഡിസംബർ 11, 2023ൽ ഈ സർവേ ഫലത്തിന്റെ ന്യൂസ് കാർഡ് കിട്ടി. 2024 ഏപ്രിലില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനോട് മുന്നോട്ടിയായി തെരഞ്ഞെടുപ്പിന് നാല് മാസം മുന്‍പ് നടത്തിയ സര്‍വേ ഫലമാണിത്.

സിപിഎം നേതാവ് കെ എസ് അരുൺകുമാർ ഡിസംബർ 11, 2023ൽ ഈ സർവേഫലത്തിന്റെ ന്യൂസ് കാർഡ് ഷെയർ ചെയ്തിട്ടുണ്ട്.

“ഇത് ഒരു വര്‍ഷം മുന്‍പ് ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ സര്‍വേ ഫലത്തിന്‍റെ ന്യൂസ് കാര്‍ഡാണ്,” മനോരമ ന്യൂസിന്റെ ഡിജിറ്റൽ ടീമും അറിയിച്ചു. “അതിലെ ഡേറ്റ് മാത്രം മാറ്റി ഇപ്പോൾ ഷെയർ ചെയ്യുകയാണ്,” അവർ വ്യക്തമാക്കി..
Result: False
ഇവിടെ വായിക്കുക: Fact Check: ഗുരുവായൂർ കേശവൻ ഭഗവാനെ തൊഴുന്ന വീഡിയോയല്ലിത്
Sources
X post by Manorama News on December 11, 2023
Facebook post by Advocate K S Arun Kumar on December 12, 2023
Telephone Conversation with Manorama TV Digital Team
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.