Friday, November 22, 2024
Friday, November 22, 2024

HomeFact CheckReligionശബരിമലയിലെ അരവണ നിര്‍മാണത്തിനുള്ള കരാര്‍ `കോയമാർക്ക്' കൊടുത്തിട്ടില്ല

ശബരിമലയിലെ അരവണ നിര്‍മാണത്തിനുള്ള കരാര്‍ `കോയമാർക്ക്’ കൊടുത്തിട്ടില്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

“ശബരിമലയിലെ മതേതരത്വം പറഞ്ഞു ദേവസ്വം ബോർഡ് ടെൻഡർ നൽകി കോയമാർക്ക് അരവണ ഉണ്ടാക്കാൻ കരാറു കൊടുത്താൽ, ആ വിശ്വാസത്തിനു പിന്നെ പ്രസക്തി ഉണ്ടോ. ഹിന്ദുവിന്റെ നാശം അതാണ് ലക്ഷ്യം എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്”.

ഭാരതീയ ജനതാ പാർട്ടി (BJP) പ്രവാസി Sreejith S S ഷെയർ ചെയ്ത പോസ്റ്റിനു ഞങ്ങൾ കണ്ടപ്പോൾ  36 റീഷെയറുകൾ ഉണ്ടായിരുന്നു.

Facebook post of Sreejith SS

Sreejith S S’s post

Ambedkar Mkയുടെ പോസ്റ്റിനു  3 ഷെയറുകൾ ഉണ്ടായിരുന്നു. 

Ambedkar Mk’s Facebookpost

Ambedkar Mk’s post

Shiv Sena Peroorkada Unitന്റെ പോസ്റ്റിനു 5 ഷെയറുകളും ഉണ്ടായിരുന്നു.

Shiv Sena Peroorkada Unit’s post

Shiv Sena Peroorkada Unit’s post


അരവണ പായസം 

സംസ്‌ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ പ്രസാദമായി വിതരണം ചെയ്യപ്പെടുന്ന ഒരു പായസമാണ് അരവണ. എന്നാൽ ശബരിമല ക്ഷേത്രത്തിലെ അരവണ വളരെ പ്രസിദ്ധമാണ്.

ശബരിമലയിലെ അരവണ നിര്‍മാണത്തിനുള്ള കരാര്‍ `കോയമാർക്ക്’ എന്ന  പോസ്റ്റുകളെ തുടർന്ന്  Change.org-ൽ അരവണ ഉത്പാദനം  വാണിജ്യപരമായി ഉപയോഗിക്കപ്പെടുന്നത് ഒഴിവാക്കാൻ അതിനു  GI ടാഗ്  ലഭ്യമാക്കാൻ നടപടി എടുക്കാൻ  കേരള സർക്കാരിനോട് ആവശ്യപ്പെട്ടുന്ന ഒരു നിവേദനവും ആരംഭിച്ചു.

A screengrab of the online petition demanding GI tag on Aravana Payasam

Fact Check/Verification

ശബരിമലയിലെ അരവണ പ്രസാദത്തിന്റെ ടിന്നിൽ ശ്രദ്ധേയമായ രണ്ടു പ്രതീകങ്ങൾ  ‘തിരുവിതാംകൂർ ദേവസ്വം ബോർഡ്’  ‘ശരണം അയ്യപ്പ’ എന്നീ എഴുത്തുകൾ ആണ്. ഇത് വൈറലായ പടത്തിലെ അരവണയിൽ ഇല്ല. പോരെങ്കിൽ വൈറലായ പടത്തിൽ എഴുതിയിരിക്കുന്നത്  ‘അരവണ പായസം’ എന്നാണ്. ‘അരവണ പ്രസാദം’ എന്നല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

Left: The actual Aravana Prasadam packaging; Right: The packaged Aravana Payasam in viral post

പ്രചരണത്തെ കുറിച്ച് കൂടുതൽ അറിയാൻ, ‘ഹലാൽ അരവണ പായസം’ നിർമ്മിക്കുന്ന സ്ഥാപനം  എന്ന് പോസ്റ്റുകൾ അവകാശപ്പെടുന്ന  അൽ സഹാ സ്വീറ്റ്‌സ് എന്ന പേര് ഗൂഗിളിൽ തിരഞ്ഞു.  കമ്പനി ലിസ്‌റ്റിംഗ് വെബ്‌സൈറ്റായ ‘ഡിലിജൻസിയ’യിൽ നിന്നും സ്ഥാപനത്തിന്റെ ബയോ കിട്ടി. വെബ്‌പേജിന്റെ ആർക്കൈവുചെയ്‌ത പകർപ്പ് ഇവിടെ ചേർത്തിരിക്കുന്നു.

“യുണൈറ്റഡ് അറബ് എമിറേറ്റിലെ അജ്മാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അൽ സഹാ സ്വീറ്റ്‌സ് എൽഎൽസി 2020-ൽ സ്ഥാപിതമായ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. ഭക്ഷ്യ ഉൽപന്ന മേഖലയിലാണ് കമ്പനി പ്രവർത്തിക്കുന്നത്,” എന്നാണ് ബയോ പറയുന്നത്.

The listing of the company on Diligencia

തുടർന്ന് ഞങ്ങൾ, കമ്പനിയുടെ കോൺടാക്റ്റ് വിവരങ്ങൾ ട്രാക്കു ചെയ്തു .ഈ  ഉൽപ്പന്നത്തിന് ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്ന് അൽ സഹായിലെ അധികൃതർ  ന്യൂസ്‌ചെക്കറിനോട് സ്ഥിരീകരിച്ചു.

“ഞങ്ങളുടെ ഉൽപ്പന്നത്തെക്കുറിച്ചുള്ള കിംവദന്തികൾ ഞങ്ങൾ ശ്രദ്ധിച്ചു. അറബിക് മധുരപലഹാരങ്ങൾ ഉൾപ്പെടെ വിവിധതരം ലഘുഭക്ഷണങ്ങളും മധുരപലഹാരങ്ങളും നിർമ്മിക്കുന്ന, യുഎഇയിൽ സ്ഥിതി ചെയ്യുന്ന ഒരു LLC (ലിമിറ്റഡ് ലയബിലിറ്റി കമ്പനി) ആണ് ഞങ്ങളുടേത്.

യുഎഇയിലെ സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ വൃത്തിയായി  ശുചിത്വമുള്ള അന്തരീക്ഷത്തിലാണ്  ഞങ്ങളുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. ഞങ്ങളുടെ ജനപ്രിയ ബ്രാൻഡായ അരവണ പായസത്തിന് ഏതെങ്കിലും  മതം, ജാതി, വിശ്വാസം എന്നിവയുമായി ബന്ധമില്ല.

ഈ ഉൽപ്പന്നത്തിന് അയ്യപ്പനുമായോ ശബരിമലയുമായോ ഒരു ബന്ധവുമില്ല. ഏതെങ്കിലും ഇന്ത്യൻ അല്ലെങ്കിൽ കേരള കമ്പനിയുമായോ ഏതെങ്കിലും ബോർഡുമായോ ഞങ്ങൾക്ക് ഒരു കരാറും ഇല്ല. ഞങ്ങൾ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ യുഎഇ വിപണിയിൽ മാത്രമാണ് വിൽക്കുന്നത്. അരവണ എന്നത് ‘കട്ടിപായസം’ (കട്ടിയുള്ള പായസം) സൂചിപ്പിക്കുന്നു,” കമ്പനി അധികൃതർ ന്യൂസ്‌ചെക്കറിനോട് പറഞ്ഞു.

വൈറലായ പോസ്റ്റിലെ അവകാശവാദങ്ങൾ സ്ഥാനം ഒഴിയുന്ന  തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു ന്യൂസ്‌  ചെക്കറോട് സ്ഥിരീകരിച്ചു. ഇത്തരം പ്രചാരണങ്ങൾ  തീർത്തും തെറ്റാണ്. ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറുടെ മേൽനോട്ടത്തിൽ ക്ഷേത്ര അധികാരികൾ ശബരിമല ക്ഷേത്രത്തോട് ചേർന്നുള്ള സൗകര്യങ്ങളിൽ നിർമ്മിക്കുന്ന ഒരു പ്രസാദമാണ് അരവണ പായസം. പ്രസാദം നിർമ്മിക്കുന്നതിന് മറ്റേതെങ്കിലും സ്ഥാപനത്തിന് ടെൻഡർ നൽകാൻ കഴിയില്ല, ”അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരാണ് അരവണ തയ്യാറാക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പിആർഒ സുനിൽ അരുമാനൂർ പറഞ്ഞു. ശബരിമലയിൽ തന്നെ പ്രസാദം ഉണ്ടാക്കാനുള്ള സൗകര്യമുണ്ട്, അദ്ദേഹം കൂടി ചേർത്തു.


ഒക്ടോബർ 3 ന് സൈലന്റ് സ്പ്രിംഗ്സ് എന്ന ഹാൻഡിൽ അപ്‌ലോഡ് ചെയ്ത അൽ സാഹ നിർമ്മിച്ച അരവണ പായസത്തെ കുറിച്ചുള്ള  ഒരു മലയാളം യൂട്യൂബ് വീഡിയോ ഞങ്ങൾ കണ്ടെത്തി. ഉൽപ്പന്നം വിദേശ മലയാളികൾക്കായി വിൽക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന്  അവതാരക ആ യുട്യൂബ് വീഡിയോയിൽ പറയുന്നു. അത് യുഎഇയിൽ ഉണ്ടാക്കി അവിടെ വിൽക്കുന്നതാണ്  എന്നും അവതാരക വെളിപ്പെടുത്തുന്നുണ്ട്.

Silent Springs youtube video


‘അരവണ’ എന്ന ബ്രാൻഡ് നെയിമിനെച്ചൊല്ലിയുള്ള വിവാദങ്ങൾ പുതിയതല്ല. 2007-ൽ സിംഗപ്പൂർ ആസ്ഥാനമായുള്ള വിൽമർ ഇന്റർനാഷണൽ ബ്രാൻഡ് അരവണയ്ക്ക്  പേറ്റന്റ് നേടാൻ  ശ്രമിച്ചിരുന്നു.

ഞങ്ങളുടെ ഇംഗ്ലീഷ് ടീം ഇത് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത്  ഇവിടെ വായിക്കാം.

Conclusion

ശബരിമലയിലെ അരവണ പായസത്തിന്റെ ടെൻഡർ ഇപ്പോൾ യുഎഇ ആസ്ഥാനമായുള്ള കമ്പനിക്ക് നൽകിയെന്ന അവകാശപ്പെടുന്ന, അറബി എഴുത്തുകളുള്ള ഒരു  ഉൽപ്പന്നതിന്റെ  ഫോട്ടോയുള്ള,  വൈറൽ  പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ശബരിമലയിലെ അരവണ ഉല്പാദിപ്പിക്കുന്നത് ക്ഷേത്ര പരിസരത്ത് തന്നെയാണ്.

Partly False

Sources

YouTube

The Week

Our sources


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular