Friday, November 22, 2024
Friday, November 22, 2024

HomeFact Checkമേജർ രവി 2018 ൽ പ്രളയ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഫോട്ടോ തെറ്റായ അവകാശവാദത്തോടെ ഷെയർ...

മേജർ രവി 2018 ൽ പ്രളയ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഫോട്ടോ തെറ്റായ അവകാശവാദത്തോടെ ഷെയർ ചെയ്യപ്പെടുന്നു

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

മേജർ രവി ഈ അടുത്ത കാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ സർക്കാരിന് ഉണ്ടാവുന്ന പാകപിഴയെ കുറിച്ച് സംസാരിച്ചിരുന്നു. പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയില്‍  ബാബു എന്ന ചെറുപ്പക്കാരൻ പാറക്കെട്ടിനിടയിൽ കുടുങ്ങിയിരുന്നു. കരസേനയുടെ നേതൃത്വത്തില്‍ ഫെബ്രുവരി ഒൻപതാം തീയതി അദ്ദേഹത്തെ രക്ഷിച്ചു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മലയാളത്തിലെ മുൻനിര സംവിധായകനായ അദ്ദേഹം, രക്ഷാപ്രവർത്തനങ്ങളിൽ ഉണ്ടായ പാകപ്പിഴയെ കുറിച്ച്, മുൻ ആർമി ഉദ്യോഗസ്ഥൻ എന്ന അനുഭവത്തിന്റെ കൂടെ അടിസ്ഥാനത്തിൽ, സംസാരിച്ചത്.

ബാബുവിനെ നീണ്ട 44 മണിക്കൂറിന് ശേഷമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. ആദ്യം തന്നെ കരസേനയുടെ സഹായം തേടിയിരുന്നെങ്കിൽ  ഇത്രയും താമസത്തിനിടയില്ലാതെ യുവാവിനെ രക്ഷിക്കാമായിരുന്നു എന്നു സംവിധായകന്‍ മേജര്‍ രവി പറഞ്ഞിരുന്നു. കേരളത്തില്‍ ഭരണാധാരികളുടെ അറിവില്ലായിമയാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ഇതിനെ തുടർന്ന്, “റെസ്ക്യൂവിനെ കുറിച്ച് വല്യ തള്ള് തള്ളിയ പട്ടാളം രവിയെ കഴിഞ്ഞ പ്രളയ കാലത്ത് സാധാരണ ജനങ്ങൾ രക്ഷിച്ചപ്പോൾ. പെൻഷൻ പറ്റിയ ചില പട്ടാളക്കാരും മണ്ടപോയ തെങ്ങും ഒരുപോലെ ആണെന്ന് പറയിക്കാതെ ഒന്ന് പോകണം ഹേ. നല്ലവരായ എക്സ് മിൾട്രിക്കാരെ പറയിക്കാതെടോ.”എന്ന വിവരണത്തോടെ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. മേജർ രവിയ്ക്ക് രക്ഷാപ്രവർത്തനത്തെ കുറിച്ച് ധാരണയില്ല എന്ന് സൂചിപ്പിക്കുകയാണ് ഈ പോസ്റ്റ് ചെയ്യുന്നത്.

CPIM Cyber Commune എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 380 ഷെയറുകളും 1.5 k വ്യവുകളുമാണ് ഞങ്ങൾ നോക്കുമ്പോൾ കണ്ടത്.

Pandalam Shaji എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 22 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണുമ്പോൾ RL Jeevanlalന്റെ പോസ്റ്റിന് 7 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification

ഞങ്ങൾ ഈ പടം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, 2018 ഓഗസ്റ്റ് 21നുള്ള മാതൃഭൂമി വാര്‍ത്ത കിട്ടി. മേജര്‍ രവിയുടെ നേതൃത്വത്തിൽ  200 ഓളം  പേരെ   മഹാപ്രളയത്തില്‍ നിന്നും രക്ഷിച്ചുവെന്നാണ് വാർത്ത.  പെരിയാറിനടുത്തുള്ള  ആലുവ ഏലൂക്കര ഭാഗത്ത് പുഴ കരകവിഞ്ഞൊഴുകിയപ്പോഴാണ് മേജര്‍ രവി മത്സ്യതൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന്  വാര്‍ത്ത പറയുന്നു.

Screenshot of Mathrubhumi’s News

തന്റെ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് മേജർ രവി പറയുന്നതിന്റെ ഒരു വീഡിയോയ്‌യും ഞങ്ങൾക്ക് കിട്ടി.

Major Ravi speaking of his rescue operations during Kerala Floods

തുടർന്ന് മേജർ രവിയെ വിളിച്ചു. “ഏലൂക്കര ജുമാമസ്ജിദിന് സമീപത്തുള്ള ഇരുന്നൂറോളം ആളുകളെ  അന്ന് രക്ഷപ്പെടുത്തി. ആദ്യം ട്യൂബ് ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് മത്സ്യത്തൊഴിലാളിയായ സില്‍വസ്റ്ററൂം മകനും ഒപ്പം ചേര്‍ന്നു ബോട്ടിലായി രക്ഷാ പ്രവർത്തനം. എനിക്കൊപ്പം അന്ന് ഇരുപതോളം പേര്‍ ഉണ്ടായിരുന്നു. ഈ സംഭവമാണ് ഇപ്പോൾ തെറ്റായി വ്യാഖ്യാനിക്കുന്നത്.
മലമ്പുഴയിലെ രക്ഷാപ്രവർത്തനത്തിന് ആദ്യം തന്നെ ആർമിയെ ഉപയോഗപ്പെടുത്തണമായിരുന്നു  എന്ന് പറഞ്ഞതാണ്, ഇപ്പോഴത്തെ സൈബർ ആക്രമണത്തിൽ കാരണം. അതിനു പകരം കോസ്റ്റ് ഗാർഡിനെ ആണ് ആദ്യം അറിയിച്ചത്. പ്രോട്ടോകോൾ പ്രകാരം ആദ്യം പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ കമാൻഡിങ് ഓഫീസറായ ബ്രിഗേഡിയറിനെ അറിയിച്ചിരുന്നെങ്കിൽ അദ്ദേഹം എല്ലാ സേന വിഭാഗങ്ങളുടെയും സേവനം സമയബന്ധിതമായി ഉറപ്പാക്കിയേനെ. അങ്ങനെ എങ്കിൽ 44 മണിക്കൂർ വേണ്ടി വരില്ലായിരുന്നു. 24 മണിക്കൂറിനകം രക്ഷിക്കാൻ കഴിയുമായിരുന്നു. ജീവൻ രക്ഷാ ദൗത്യത്തിൽ സമയം ഒരു വലിയ ഘടകമാണ് എന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു.

വായിക്കാം: ഇത് കർണാടകയിൽ  ‘അല്ലാഹു അക്ബർ’ വിളിച്ച് വൈറലായ പെൺകുട്ടിയുടെ  ഫോട്ടോയാണോ?

Conclusion

പ്രചരിക്കുന്ന ഫോട്ടോ യഥാർഥത്തിൽ, 2018ലെ പ്രളയ സമയത്ത് ആലുവ ഏലൂക്കര പ്രദേശത്ത് മേജർ രവി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്റേതാണ് എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞത്. അല്ലാതെ അദ്ദേഹത്തെ കഴിഞ്ഞ പ്രളയ കാലത്ത് സാധാരണ ജനങ്ങൾ രക്ഷിക്കുന്ന ഫോട്ടോ അല്ലിത്.

Result: Misleading/Partly False

Our Sources

Mathrubhumi

Viral videos kerala

Telephone conversation with Major Ravi


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular