Friday, November 22, 2024
Friday, November 22, 2024

HomeFact Checkകുവൈറ്റിൽ മത നിന്ദ ആരോപിച്ച് ഒരാളെ മർദ്ദിക്കുന്ന വീഡിയോ 2020ലേത്

കുവൈറ്റിൽ മത നിന്ദ ആരോപിച്ച് ഒരാളെ മർദ്ദിക്കുന്ന വീഡിയോ 2020ലേത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

”മോദിയുടെ ഒരു കട്ട അനുഭാവി കുവൈറ്റിൽ വിശുദ്ധ ഖുർആനിൽ ചവിട്ടി. സ്വയം ഫോട്ടോയെടുത്തു. ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന ചാണക സംഘി അയാളോടൊപ്പം ജോലി ചെയ്യുന്ന മുസ്ലീങ്ങളെ അവൻ അപമാനിച്ചു. പിന്നെ അവൻ്റെ കാര്യത്തിൽ കുവൈത്തികളുടെ തീരുമാനം ഇതാണ്,” എന്ന പേരിൽ ഒരു പോസ്റ്റ്.

Fact check

പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയിം ഞങ്ങൾ റിവേഴ്‌സ് ഇമേജില്‍ സെര്‍ച്ച് ചെയ്തു. അപ്പോൾ 2020ലെ അറബിയിലുള്ള ഒരു പോസ്റ്റ് കിട്ടിആ പോസ്റ്റിൽ ഇപ്പോൾ വൈറലായിരിക്കുന്ന അതെ വീഡിയോ കാണാം.

പോസ്റ്റിലെ അറബി വിവരണം ഗൂഗിൾ ട്രാൻസിലേറ്റർ ഉപയോഗിച്ച് വിവർത്തനം ചെയ്തപ്പോൾ, പോസ്റ്റിൽ പറയുന്നത് പോലെ കുവൈറ്റിൽ ഖുർആനെ അപമാനിച്ചുവെന്നതാണ് ആക്രമിക്കപ്പെടുന്ന വ്യക്തിയ്‌ക്കെതിരെയുള്ള ആരോപണം എന്ന് മനസിലായി. എന്നാൽ സംഭവം നടന്നത് 2020ലാണ്.

Result of the googletranslation of Arabic post of 2020

ഈ പോസ്റ്റ്,സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾക്ക് മറുപടിയായി സോഷ്യൽ മീഡിയയിലെ രോഷവും പ്രതിഷേധവും വരുന്ന സാഹചര്യത്തിൽ ഷെയർ ചെയ്യപ്പെടുന്നത് കൊണ്ട് സമീപ കാല സംഭവമായി പലരും തെറ്റിദ്ധരിക്കുന്നുണ്ട്. പോസ്റ്റിലാവട്ടെ സംഭവം നടന്ന സമയത്തെ കുറിച്ച് സൂചനയും നൽകുന്നില്ല.

 മത നിന്ദ ആരോപണത്തെ കുറിച്ചുള്ള പോസ്റ്റിലെ വിവരണം ശരിയാണ്. എന്നാൽ എന്നാണ് സംഭവം നടന്നത് എന്ന് പോസ്റ്റിൽ പറയുന്നില്ല.അത് കൊണ്ട് തന്നെ 2020ലെ ഈ സംഭവം സമീപകാല സംഭവമായി പലരും തെറ്റിദ്ധരിക്കുന്നു.

നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾക്ക് ശേഷം ധാരാളം വ്യാജ പ്രചരണങ്ങൾ ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.അതിൽ  ചിലത്  ഞങ്ങൾ  ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം.

മത നിന്ദ ആരോപിച്ച് ഒരാളെ മർദ്ദിക്കുന്ന ഈ വീഡിയോ പഴയതാണ് എന്ന്  കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതായി പറയുന്ന അറബ് ടൈംസ് ഓണലൈനിന്റെ ജൂൺ ഏഴാം തീയതി പ്രസിദ്ധീകരിച്ച  റിപ്പോർട്ടും ഞങ്ങൾക്ക് കിട്ടി.

Result: False Context/Missing Context

Sources

Facebook Post byابو فطيمه الصعيدي on September 28 ,2020

News report of Arab Times online on June 7,2022

നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular