Thursday, December 19, 2024
Thursday, December 19, 2024

HomeFact Checkആലപ്പുഴയിലെ അശോക ഹോട്ടലിൽ നിന്നും പട്ടിയിറച്ചി പിടിച്ചു എന്ന പ്രചരണം  വ്യാജം 

ആലപ്പുഴയിലെ അശോക ഹോട്ടലിൽ നിന്നും പട്ടിയിറച്ചി പിടിച്ചു എന്ന പ്രചരണം  വ്യാജം 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

ആലപ്പുഴയിലെ അശോക ഹോട്ടലിൽ നിന്നും പട്ടിയിറച്ചി പിടിച്ചു. 

T H Kareem‘s Post

Fact 

ഈ പോസ്റ്റ്  പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഈ പോസ്റ്റ്  പ്രചരിക്കുന്നുണ്ട്. 

ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു വാർത്ത കിട്ടി.’ നഗരത്തിലെ ഹോട്ടലില്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ പട്ടിയിറച്ചി പിടി കൂടിയെന്ന് വ്യാജ പ്രചരണം.വാട്സ് ആപ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു ചിത്രങ്ങൾ സഹിതം  പ്രചരണം. സംഭവം വൈറലയാതോടെ നഗരസഭ ഓഫിസിലേക്കും ആരോഗ്യ വിഭാഗത്തിലേക്കും നിരവധി ഫോൺ വിളികളെത്തി. സംഭവം വ്യാജ വാർത്തയാണെന്നും ‘ദി അശോക ഹോട്ടൽ’ എന്നപേരിൽ ആലപ്പുഴയിൽ ഹോട്ടൽ പ്രവർത്തിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി,” വാർത്ത പറയുന്നു. 

Screen shot from Asianet News

ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ സൗമ്യ രാജിനോട് ഞങ്ങൾ സംസാരിച്ചു. അത്തരം ഒരു പരാതി ലഭിച്ചിട്ടില്ലെന്നും ആലപ്പുഴ നഗരസഭാ അതിർത്തിയിൽ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും അവർ പറഞ്ഞു.

എന്നാൽ ഈ ഫോട്ടോയിൽ ഉള്ള ഹോട്ടൽ ഹൗറയിൽ ഉള്ളതാണ്. അവിടെ 2018 ൽ മേയ് 5 ന് ഒരു റെയ്‌ഡിൽ ഉപയോഗയോഗ്യമല്ലാത്ത മാംസം പിടിച്ചിരുന്നു. ഫോട്ടോയിൽ കാണുന്ന പട്ടികളുടെ പടം 2013 സെപ്റ്റംബർ 30 ന് ഡോഗ്സ്റ്റർ എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വിയറ്റ്നാമിലെ  കരിച്ചന്തയിൽ പട്ടികളെ വിൽക്കുന്നതിനെ കുറിച്ചുള്ള വാർത്തയിൽ നിന്നുള്ളതാണ്. 

Screen shot of dogster website

ആലപ്പുഴയിലെ ഹോട്ടലിൽ പട്ടിയിറച്ചി പിടിച്ചു എന്ന വാർത്ത വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

  Result:False

Sources

News Report in Asianet News on December 6,2022

Telephone conversation with Alappuzha Muncipal Chairperson Soumya Raj

News report in Dogster website on September 30,2013

Youtube video of NEWS AGNI on  May 5, 2018

നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular