Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralFact Check: പർദ ധരിച്ച് സല്യൂട്ട് സ്വീകരിക്കുന്ന കർണാടക കളക്ടർ അല്ലിത്

Fact Check: പർദ ധരിച്ച് സല്യൂട്ട് സ്വീകരിക്കുന്ന കർണാടക കളക്ടർ അല്ലിത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: പർദ ധരിച്ച് സല്യൂട്ട് സ്വീകരിക്കുന്ന കർണാടക കളക്ടർ.
 
Fact: ജമ്മുവിലെ കിഷ്ത്വാർ ജില്ലയിലെ ജില്ലാ വികസന കൗൺസിൽ (ഡിഡിസി) വൈസ് പ്രസിഡന്റ് സൈമ പർവീൺ ലോൺ ആണ് വീഡിയോയിൽ.

പർദ ധരിച്ച് ധരിച്ച ഒരു സ്ത്രീ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. കർണാടക കളക്ടർ ആണ് ഈ സ്ത്രീ എന്നാണ് അവകാശവാദം. എന്നാൽ കർണാടകയിലെ ഏത് ജില്ലയുടെ കലക്ടറാണ് ഈ സ്ത്രീ എന്ന് വിവരണത്തിൽ ഇല്ല.

“ശ്രദ്ധാലുവായിരിക്കുക. ഹിന്ദുക്കളുടെ ഒരു തെറ്റായ വോട്ട് നമ്മുടെ രാഷ്ട്രത്തിന്റെ ഇസ്ലാമികവൽക്കരണത്തിലേക്ക് ഇന്ത്യയെ തള്ളിവിടും. കർണാടകയിൽ ഇതിനകം സംഭവിച്ചു. ദ്വജ വന്ദന വേളയിൽ ബർഖയിലെ ലേഡി കളക്ടർ. പരേഡിന്റെ പരിശോധന സമയത്തും അവൾ ധരിച്ചിരിക്കുന്ന ‘ഹിജാബ്’ കാണുക. ഫ്രാൻസിലും ഇതെല്ലാം ആരംഭിച്ചത് ഇങ്ങനെയാണ്.  പല ഫ്രഞ്ചുകാരും ഇത് തങ്ങളുടെ വിശ്വാസമാണെന്ന് കരുതി,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.

 ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for fact check we received in our tipline

അമ്യത നാഥ് എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 101 ഷെയറുകൾ ഉണ്ടായിരുന്നു. ഞങ്ങൾ കാണും വരെ Hinduwayoflife എന്ന ഐഡിയിൽ നിന്നും 51 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.Sathish Kumar C G എന്ന ഐഡിയിൽ നിന്നും ഇതേ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 30 പേർ ഷെയർ ചെയ്തിരുന്നു.

ഇവിടെ വായിക്കുക:Fact Check: ഈ ശ്രീരുദ്രസ്തോത്ര പാരായണം വൈറ്റ് ഹൗസിൽ നടന്നതല്ല

Fact Check/Verification

ഞങ്ങൾ  വീഡിയോയുടെ കീ ഫ്രേമുകൾ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ Asif Iqbal Naik ഓഗസ്റ്റ് 15,2023ൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയുടെ നീണ്ട പതിപ്പ് യൂട്യൂബിൽ നിന്നും കിട്ടി. “77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിസി ഡിഡിസി കിഷ്ത്വാർ സൈമ പർവീൺ പരേഡ് പരിശോധിച്ച് ദേശീയ പതാക ഉയർത്തി,” എന്നാണ് വീഡിയോയുടെ വിവരണം.  

 ആ വീഡിയോയിൽ ഒരിടത്ത് ഡിസ്ട്രിക്റ്റ് അഡ്മിനിസ്ട്രേഷൻ കിഷ്ത്വാർ എന്ന ബോർഡ് കണ്ടു. മറ്റൊരിടത്ത് ചൗഗാൻ ഗ്രൗണ്ട് എന്നും. പോരെങ്കിൽ ആ സ്ത്രീ സഞ്ചരിക്കുന്ന വണ്ടിയുടെ നമ്പർ പ്ലേറ്റിൽ JK എന്ന് കാണാം. കാറിൽ മറ്റൊരിടത്ത്  JK എന്ന ബോർഡും.

ചൗഗാൻ ഗ്രൗണ്ട് എന്നത് കിഷ്ത്വാർ എന്ന ജമ്മു ആൻഡ് കശ്മീരിലെ ജില്ലാ ആസ്ഥാനത്തെ പ്ലേ ഗ്രൗണ്ട് ആണെന്നും ഞങ്ങൾ ഗൂഗിൾ മാപ്പിൽ നിന്നും കണ്ടെത്തി.

Chowgan Ground in Kishtwar in Google map
Chowgan Ground in Kishtwar in Google map

കൂടുതൽ തിരച്ചിലിൽ ഫാസ്റ്റ് ന്യൂസ് എന്ന ഫേസ്ബുക്ക് പേജിൽ ഓഗസ്റ്റ് 15,2013 ൽ ഈ വീഡിയോ കണ്ടെത്തി. “സ്വാതന്ത്ര്യദിനം 2023:-സൈമ പർവീൺ ലോൺ വൈസ് ചെയർപേഴ്‌സൺ കിഷ്ത്വാർ ചൗഗാൻ ഗ്രൗണ്ടിൽ ദേശീയ പതാക ഉയർത്തി. ചരിത്രത്തിലാദ്യമായി വൈസ് ചെയർപേഴ്‌സൺ, കിഷ്ത്വാർ സൈമ പർവീൺ, ഹിജാബ് ധരിച്ച് കിഷ്ത്വറിലെ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു,” എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം.

Fast News's post
Fast News’s post

ജമ്മു കശ്മീരിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കിഷ്ത്വാറിലെ ചൗഗൻ മൈതാനിയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൊടുത്തിട്ടുണ്ട്. ചടങ്ങിൽ എസ്എസ്പി ഖലീൽ അഹമ്മദ് പോസ്വാളിനൊപ്പം ഡിഡിസി വൈസ് ചെയർപേഴ്സൺ സൈമ പർവീൺ ലോൺ പതാക ഉയർത്തി എന്നും റിപ്പോർട്ട് പറയുന്നു.

ഇവിടെ വായിക്കുക:Fact Check: വൈറലായ ഭൂമിയുടെ ദൃശ്യങ്ങൾ ചന്ദ്രയാനിൽ നിന്നുള്ളതല്ല 

Conclusion

വൈറൽ വീഡിയോയിൽ പർദ ധരിച്ച് സല്യൂട്ട് സ്വീകരിക്കുന്ന സ്ത്രീ, കർണാടക കളക്ടർ അല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ ജില്ലാ വികസന കൗൺസിൽ വൈസ് പ്രസിഡന്റ് സൈമ പർവീണാണ് വീഡിയോയിലുള്ളത്.

Result: False

ഇവിടെ വായിക്കുക:Fact Check:നദി തീരത്ത് സ്ത്രീയെ മുതല പിടിക്കുന്ന  ദൃശ്യം 2013ലെ പരസ്യ ചിത്രത്തിലേത്

Sources
YouTube video by Asif Iqbal Naik, posted on August 15,2023
Google Maps
Website of Kishtwar district
Facebook post by Fast News on August 15, 2023
Press Release by Department of Public Relations, Jammu and Kashmir on August 15, 2023

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular