Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralFact Check: 'കോട്ടയത്ത്  കണ്ട പെരുമ്പാമ്പ്' എന്ന വീഡിയോ 2022ലേത്

Fact Check: ‘കോട്ടയത്ത്  കണ്ട പെരുമ്പാമ്പ്’ എന്ന വീഡിയോ 2022ലേത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

“കോട്ടയം തിരുവഞ്ചൂർ നാല് മണിക്കാറ്റിന് സമീപം കണ്ട  പെരുമ്പാമ്പ്,” എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

Vinod PG Puthuppally's reels
Vinod PG Puthuppally’s reels

ഇവിടെ വായിക്കുക: Fact Check: 7 എസ്എഫ്ഐ പ്രവര്‍ത്തകരെ യുകെയില്‍ നിന്ന് നാട് കടത്തിയോ?

Fact

ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, 2022 മാർച്ച് 5-ന് ഇതേ വീഡിയോ ETV ഭാരത് അപ്‌ലോഡ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി.

കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാർവാർ പട്ടണത്തിനടുത്തുള്ള ഹനകോണ ഗ്രാമത്തിൽ നിന്നുള്ളതാണ് വീഡിയോയെന്നാണ് ETV ഭാരത് റിപ്പോർട്ട് ചെയ്തത്. ചില ഫേസ്ബുക്ക് പേജുകളിലും യൂട്യൂബ് ചാനലുകളിലും ഇത് കാർവാറിൽ നിന്നുള്ള വീഡിയോ എന്ന പേരിൽ 2022 മാർച്ചിൽ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. അത് ഇവിടെയും ഇവിടെയും ഇവിടെയും വായിക്കാം.

ETV's video
ETV’s video

2022 മാര്‍ച്ചിൽ തന്നെ, മാഗൂ,ബസ്‌തര്‍, തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഈ പാമ്പിനെ കണ്ടതായി അവകാശപ്പെടുന്ന വീഡിയോ യൂട്യൂബ് ചാനലുകളിൽ പ്രചരിച്ചിരുന്നു. അത് ഇവിടെയും ഇവിടെയും വായിക്കാം.

Somesh Singh Thakur's youtube video
Somesh Singh Thakur’s youtube video

കേരളത്തിലെ വയനാട്ടില്‍ നിന്നുള്ള വീഡിയോ എന്ന അവകാശവാദത്തോടെ  ടൈംസ് ഓഫ് ഇന്ത്യ 2022 മാര്‍ച്ച് 20ന് ഒരു  വാര്‍ത്ത നൽകിയിരുന്നു.

Times of India's video

Times of India’s video

“നാല് മണിക്കാറ്റ് റോഡിലൂടെ കടന്നുപോയത് വ്യാജ പെരുമ്പാമ്പ്,” എന്ന് ഒക്ടോബർ 31,2023 ൽ ഒരു വാർത്തയിൽ മനോരമ ഓൺലൈനും വ്യക്തമാക്കി. നാലുമണിക്കാറ്റിൽ അത്തരം ഒരു പെരുമ്പാമ്പിനെ കണ്ടിട്ടില്ലെന്നും വാർത്ത വ്യാജമാണ് എന്നും നാലുമണികാറ്റ് പ്രദേശം ഉൾകൊള്ളുന്ന മണ്ണാർക്കാട് -ഏറ്റുമാനൂർ ബൈപാസ് റോഡ് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ പുന്നൻ കുര്യൻ വേങ്കടത്ത് പറഞ്ഞു. ഈ വീഡിയോ എവിടെ നിന്ന് പകര്‍ത്തിയതാണ് എന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാൽ ഇത് 2022 മാർച്ച് മുതൽ പ്രചാരത്തിലുണ്ട്.

Result: False 

ഇവിടെ വായിക്കുക: Fact Check: ഇസ്രായേലി പട്ടാളക്കാർ ഹിസ്ബുല്ലയ്ക്ക് മുന്നിൽ കീഴടങ്ങുന്ന വീഡിയോയല്ലിത്

Sources
News report by ETV Bharat on March 6, 2022
News report by Times of India on March 20, 2022
News Report in Manoramaonline on October 31, 2023
Telephone conversation with Dr. Punnen Kurian Venkadathu, Manarcaud-Ettumanur Bypass Residents Association 

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular