Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralFact Check: ദേശീയ പതാകയെ കർഷകർ  അപമാനിച്ചെന്ന പ്രചരണം തെറ്റ് 

Fact Check: ദേശീയ പതാകയെ കർഷകർ  അപമാനിച്ചെന്ന പ്രചരണം തെറ്റ് 

Authors

Vijayalakshmi leads our Tamil team. She’s worked in the media industry for more than eight years. This includes her work as a senior correspondent for Times Now before joining Newschecker. She turned to fact-checking to create awareness around misinformation through her writing.

Sabloo Thomas
Pankaj Menon

Claim: കർഷകർ ദേശീയ പതാകയെ അപമാനിക്കുന്നു.
Fact: വൈറലായ വീഡിയോയിൽ കാണുന്ന സംഭവം 2023-ൽ കാനഡയിൽ നടന്നത്. 

പ്രതിഷേധത്തിനിടെ ഇന്ത്യൻ ദേശീയ പതാകയെ അപമാനിക്കുന്ന കർഷകരുടെ വീഡിയോ എന്ന പേരിൽ ചില ദൃശ്യങ്ങൾ  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. “ഇവരാണ് നിങ്ങൾ പറയുന്ന കർഷകർ,” എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം.

KuruppamVeedu Indrajith എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 4.1 k ഷെയറുകൾ ഉണ്ടായിരുന്നു.

KuruppamVeedu Indrajith's Post
KuruppamVeedu Indrajith’s Post

Vinu Rajendran എന്ന ഐഡിയിലെ പോസ്റ്റിന് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 51 ഷെയറുകൾ ഉണ്ടായിരുന്നു.

Vinu Rajendran's Post 
Vinu Rajendran’s Post 

ഇവിടെ വായിക്കുക: Fact Check: ഖാലിസ്ഥാൻ സിന്ദാബാദ് എന്ന പ്ലക്കാർഡ് കർഷക സമരത്തിൽ നിന്നല്ല

Fact Check/ Verification 

ഞങ്ങൾ വീഡിയോയുടെ കീഫ്രെയിമുകളുടെ ഒരു റിവേഴ്‌സ് ഇമേജ് സേർച്ച്  നടത്തി. അത് ഞങ്ങളെ വൈറൽ വീഡിയോയിലെ ദൃശ്യങ്ങൾ ഉള്ള 2023 ജൂലൈ 31-ലെ ഒരു ട്വീറ്റിലേക്ക് നയിച്ചു.

Tweet from July 31,2023

കാനഡ, യുകെ, യുഎസ് എന്നിവിടങ്ങളിലെ ഇന്ത്യൻ കോൺസുലേറ്റുകൾക്ക് പുറത്ത് നടന്ന പ്രകടനങ്ങളിൽ ഖാലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ ദേശീയ പതാകയെ അവഹേളിക്കുന്നതിനെക്കുറിച്ച് 2023 ജൂലൈ മുതൽ പ്രചരിക്കുന്ന ഒന്നിലധികം വാർത്താ റിപ്പോർട്ടുകളിലേക്ക് ഒരു കീവേഡ് സേർച്ച്  ഞങ്ങളെ നയിച്ചു. ജൂൺ 18 ന് കാനഡയിലെ സറേയിൽ വെച്ച് വെടിയേറ്റ് മരിച്ച ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടത്തിൽ നിന്നായിരുന്നു വിഡിയോകൾ. ഈ വിഡിയോയിലെ സംഭവം  ടൊറൻ്റോയിലെ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിലാണ് നടന്നതെന്ന്  ഡെക്കാൻ ഹെറാൾഡും ഹിന്ദുസ്ഥാൻ ടൈംസും  റിപ്പോർട്ട് ചെയ്തിരുന്നു.

Screen shot of Report from Deccan Herald
Screen shot of Report from Deccan Herald

 കാനഡയിൽ വെച്ച് ഖാലിസ്ഥാൻ അനുകൂലികൾ ദേശീയ പതാകയെ അവഹേളിച്ചപ്പോൾ എടുത്തതാണ് വൈറലായ വീഡിയോയെന്ന് അതിൽ നിന്നും മനസ്സിലായി.

ഇവിടെ വായിക്കുക: Fact Check: സമരക്കാർക്ക് എതിരെ പ്രതിഷേധിക്കുന്ന സ്ത്രീയുടെ വീഡിയോ പഴയത്

Conclusion

കാനഡയിലെ ടൊറൻ്റോയിൽ നടന്ന ഒരു പ്രതിഷേധത്തിനിടെ ഖലിസ്ഥാൻ അനുകൂലികൾ ദേശീയ പതാകയെ അനാദരിക്കുന്ന ഒരു പഴയ വീഡിയോയാണ് കർഷക സമരത്തിൽ നിന്നും എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.

Result: Missing Context

(ഈ വീഡിയോ മുൻപ് ഞങ്ങളുടെ തമിഴ്, ഇംഗ്ലീഷ് ഫാക്ട് ചെക്കിങ് ടീമുകൾ പരിശോധിച്ചിട്ടുണ്ട്.)

ഇവിടെ വായിക്കുക:Fact Check:കർഷക സമരത്തിൽ നിന്നല്ല മദ്യം വിളമ്പുന്ന വീഡിയോ

Sources
Report from Hindustan Times, Dated July 09, 2023
Report from Deccan Herald, Dated September 27, 2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Vijayalakshmi leads our Tamil team. She’s worked in the media industry for more than eight years. This includes her work as a senior correspondent for Times Now before joining Newschecker. She turned to fact-checking to create awareness around misinformation through her writing.

Sabloo Thomas
Pankaj Menon

Most Popular