Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckNewsFact Check: മുസ്ലിങ്ങൾ സിഖ് കർഷകരായി വേഷം മാറിയോ?

Fact Check: മുസ്ലിങ്ങൾ സിഖ് കർഷകരായി വേഷം മാറിയോ?

Authors

Vasudha noticed the growing problem of mis/disinformation online after studying New Media at ACJ in Chennai and became interested in separating facts from fiction. She is interested in learning how global issues affect individuals on a micro level. Before joining Newschecker’s English team, she was working with Latestly.

Sabloo Thomas

Claim: മുസ്ലിങ്ങൾ സിഖ് കർഷകരായി വേഷം മാറുന്നു. 
Fact: പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയുടെ അവസാന പ്രാർത്ഥനാ സമ്മേളനത്തിൽ സംഘടിപ്പിച്ച തലപ്പാവ് ലംഗറിൻ്റെ 2022ലെ വീഡിയോ.

സിഖ് തലപ്പാവ് ധരിക്കുന്നതിനായി ഒരാൾ മുസ്ലിങ്ങൾ ധരിക്കുന്ന തരം തൊപ്പി മാറ്റുന്ന ഒരു വീഡിയോ കർഷക സമരവുമാറ്റിയി ബന്ധിപ്പിച്ചു സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നുണ്ട്. “സമരത്തിന് ഇറങ്ങാൻ തൊപ്പി മാറ്റി തലപ്പാവ് കെട്ടി സിഖ് കർഷകനായി സുടാപ്പി റെഡി ആവുന്ന വീഡിയോ,” എന്ന പേരിലാണ് വീഡിയോ ഷെയർ ചെയ്യുന്നത്.

ത്രിലോക് നാഥ് ഷെയർ ചെയ്ത റീൽസിന് ഞങ്ങൾ കാണും വരെ 75 ഷെയറുകൾ ഉണ്ടായിരുന്നു.

ത്രിലോക് നാഥ്’s Post

Jith Panakkal എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 27 ഷെയറുകൾ ഉണ്ടായിരുന്നു.

Jith Panakkal's Post
Jith Panakkal’s Post

ഇവിടെ വായിക്കുക:Fact Check: അബുദാബി ക്ഷേത്രത്തിൽ കെ ടി ജലീലിനൊപ്പമുള്ളത് ഉത്തർപ്രദേശ് ബിജെപി നേതാവല്ല

Fact Check/Verification

വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ Google lens ഉപയോജിച്ച് സേർച്ച് ചെയ്തപ്പോൾ, @chouhan_jasmeet, എന്നയാളുടെ, 2022 ജൂൺ 9ലെ  ഒരു X പോസ്റ്റിലേക്ക് അത് ഞങ്ങൾ നയിച്ച്. ക്ലിപ്പ് പഴയതാണെന്നും കർഷകരുടെ പ്രതിഷേധവുമായി അതിന് ബന്ധമില്ലെന്നും സ്ഥിരീകരിക്കുന്ന വിവരങ്ങൾ വൈറൽ ഫൂട്ടേജ് പോസ്റ്റിൽ നിന്നും ലഭിച്ചു.

Screengrab from X post by @chouhan_jasmeet
Screengrab from X post by @chouhan_jasmeet

കൂടാതെ, ” സിദ്ധു മൂസ് വാലയുടെ അവസാന പ്രാർത്ഥനയിലെ തലപ്പാവ് പരിശീലന ക്യാമ്പ്” (ഗൂഗിളിൽ വിവർത്തനം ചെയ്തത്) എന്ന പഞ്ചാബി വാചകം വീഡിയോയിൽ സൂപ്പർഇമ്പോസ് ചെയ്തിരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു.

Screengrab from viral video
Screengrab from viral video

പശ്ചാത്തലത്തിൽ മൂസ് വാലയുടെ ഫോട്ടോയും “സർദാരിയൻ ട്രസ്റ്റ്” എന്ന് ഭാഗികമായി വായിക്കാവുന്ന പഞ്ചാബി വാചകവും ഉള്ള ഒരു ബാനറും ഞങ്ങൾ കണ്ടു.

Screengrab from viral video
Screengrab from viral video

ഇത് ഒരു സൂചനയായി എടുത്ത്, ഞങ്ങൾ  Googleൽ പഞ്ചാബി ഭാഷയിൽ “സർദാരിയൻ ട്രസ്റ്റ്,””സിദ്ധു മൂസ് വാല,” “തലപ്പാവ്”, “ക്യാമ്പ്” എന്നീ കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞു. 2022 ജൂൺ 10-ന് Sardarian Trust Punjabൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റീൽവൈറലായ വീഡിയോ കണ്ടു. ഗായകൻ സിദ്ധു മൂസ് വാലയുടെ അവസാന പ്രാർത്ഥനാ സംഗമത്തിൽ സർദാരിയൻ ട്രസ്റ്റ് തലപ്പാവ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു എന്നായിരുന്നു അടിക്കുറിപ്പ്. ഹിന്ദു, മുസ്ലീം സമുദായാംഗങ്ങളും ഇതിൽ പങ്കെടുത്തുവെന്നും അടിക്കുറിപ്പ് പറയുന്നു. അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലും വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Screengrab from Facebook post by Sardarian Trust Punjab
Screengrab from Facebook post by Sardarian Trust Punjab

അവരുടെ ഇൻസ്റ്റാഗ്രാം പേജിൽചടങ്ങിൻ്റെ ഒരു പോസ്റ്ററും ഞങ്ങൾ കണ്ടെത്തി.

മൂസ് വാലയുടെ പിതാവിൻ്റെ അഭ്യർത്ഥന മാനിച്ച്  അവസാന പ്രാർത്ഥനാ സമ്മേളനത്തിൽ സംഘടിപ്പിച്ച ദസ്തർ ലംഗറാണ്  വീഡിയോയിൽ കാണിക്കുന്നത് എന്ന് സർദാരിയൻ ട്രസ്റ്റ് ലുധിയാന ജില്ലാ പ്രസിഡൻ്റ് ഹർപ്രീത് സിംഗ് ഫോൺ ചെയ്തപ്പോൾ ഞങ്ങളെ  അറിയിച്ചു. എല്ലാ മതത്തിൽപ്പെട്ടവരും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും സിംഗ് കൂട്ടിച്ചേർത്തു.

ഗായകനെ പിന്തുണയ്ക്കുന്നവരെയും യുവാക്കളെയും തലപ്പാവ് ക്യാമ്പിലേക്ക് ക്ഷണിക്കുന്ന ആളുകളുടെ ഒരു  വീഡിയോയും അദ്ദേഹം പങ്കിട്ടു. മൂസ് വാലയുടെ പിതാവ് ബൽക്കൗർ സിംഗിനെയും ഈ വീഡിയോയിൽ കാണാം.

ഇവിടെ വായിക്കുക: Fact Check: ഖാലിസ്ഥാൻ സിന്ദാബാദ് എന്ന പ്ലക്കാർഡ് കർഷക സമരത്തിൽ നിന്നല്ല

Conclusion

പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയുടെ അവസാന പ്രാർത്ഥനാ സമ്മേളനത്തിൽ സംഘടിപ്പിച്ച തലപ്പാവ് ലംഗറിൻ്റെ ഏകദേശം രണ്ട് വർഷം പഴക്കമുള്ള വീഡിയോ കർഷകരുടെ പ്രതിഷേധത്തിന്റേത് എന്ന പേരിൽ തെറ്റായി പങ്കിട്ടുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം.)

Result: False

ഇവിടെ വായിക്കുക: Fact Check: ദേശീയ പതാകയെ കർഷകർ  അപമാനിച്ചെന്ന പ്രചരണം തെറ്റ് 

Sources
X Post By @chouhan_jasmeet, Dated June 9, 2022
Facebook Post By Sardarian Trust Punjab, Dated June 10, 2022
Instagram Post By @sardarian_trust_punjab, Dated June 7, 2022
Telephonic Conversation With Harpreet Singh, Ludhiana District President, Sardarian Trust On February 19, 2024


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Vasudha noticed the growing problem of mis/disinformation online after studying New Media at ACJ in Chennai and became interested in separating facts from fiction. She is interested in learning how global issues affect individuals on a micro level. Before joining Newschecker’s English team, she was working with Latestly.

Sabloo Thomas

Most Popular