Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckNewsFact Check: നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ തകർത്തോ?

Fact Check: നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ തകർത്തോ?

Authors

Vasudha noticed the growing problem of mis/disinformation online after studying New Media at ACJ in Chennai and became interested in separating facts from fiction. She is interested in learning how global issues affect individuals on a micro level. Before joining Newschecker’s English team, she was working with Latestly.

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Pankaj Menon is a fact-checker based out of Delhi who enjoys ‘digital sleuthing’ and calling out misinformation. He has completed his MA in International Relations from Madras University and has worked with organisations like NDTV, Times Now and Deccan Chronicle online in the past.

Claim: ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ നശിപ്പിച്ചു.

Fact: അന്നത്തെ ഹരിയാന മുഖ്യമന്ത്രി എം എൽ ഖട്ടറിൻ്റെ ഒരു പരിപാടിയിൽ നടന്ന അക്രമം കാണിക്കുന്ന 2021 വീഡിയോ.

ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ തകർത്തു എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നുണ്ട്.

“ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ അടിച്ചു പൊളിക്കുന്നു!! ബിജെപിയുടെ ജനദ്രോഹ പ്രവർത്തനങ്ങൾ എക്കാലവും ജനങ്ങൾ പൊറുക്കില്ലെന്ന് ബിജെപിക്കാർ ഓർത്താൽ നല്ലത്,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for Fact check we received in our tipline
Request for Fact check we received in our tipline

ഇവിടെ വായിക്കുക: Fact Check: അഞ്ചൽ ഒഴുക്കുപാറയ്ക്കലിൽ സ്കൂൾ ഷാപ്പ് ആയി മാറിയോ?  

Fact Check/Verification

വൈറലായ വീഡിയോയുടെ കീഫ്രെയിമുകളിൽ ഗൂഗിൾ ലെൻസ് സെർച്ച്, 2021 ജനുവരി 12-ന് @PagdiSingerൻ്റെ ഒരു X പോസ്റ്റിലേക്ക് ഞങ്ങളെ നയിച്ചു. പങ്കിടുന്ന വീഡിയോയുടെ ഒരു ചെറിയ പതിപ്പ് അതിൽ കാണാം.

Screengrab from X post by @PagdiSinger
Screengrab from X post by @PagdiSinger

കൂടാതെ, വൈറലായ ദൃശ്യങ്ങൾ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്തപ്പോൾ, സ്റ്റേജിൻ്റെ പശ്ചാത്തലത്തിൽ  “കിസാൻ മഹാപഞ്ചായത്ത്” എഴുതിയിരിക്കുന്നത് ഞങ്ങൾ കണ്ടെത്തി.

Screengrab from viral video
Screengrab from viral video

ഇത് ഒരു സൂചനയെടുത്ത്, ഞങ്ങൾ Google ൽ  “Kisan Mahapanchayat,” “stage,  “vandalised”” എന്നി വാക്കുകൾ ഞങ്ങൾ സേർച്ച് ചെയ്തു. ഇത് വൈറൽ ഫൂട്ടേജിൽ കാണുന്ന ദൃശ്യങ്ങൾക്ക് സമാനമായ ചിത്രങ്ങൾ ഉള്ള, 2021 ജനുവരി 10ലെ The Weekന്റെ  ഒരു റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു.

“കർഷകർ മൂന്ന് കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിച്ച് വേദി നശിപ്പിച്ചതിനെ തുടർന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കർണാലിലെ കൈംല ഗ്രാമത്തിലെ ‘കിസാൻ മഹാപഞ്ചായത്ത്’ തൻ്റെ സന്ദർശനം റദ്ദാക്കി,” എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Screengrab from The Week website

വൈറൽ ഫൂട്ടേജിൻ്റെ കീഫ്രെയിമുകളുമായി  The Weekന്റെ റിപ്പോർട്ടിൽ ഫീച്ചർ ചെയ്‌ത ചിത്രം താരതമ്യം ചെയ്തു. രണ്ടും ഒരേ സംഭവമാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് അതിൽ നിന്നും മനസ്സിലായി.

(L-R) Screengrabs from viral video and image featured in The Week’s website
(L-R) Screengrabs from viral video and image featured in The Week’s website

2021 ജനുവരി 10ലെ The Tribuneന്റെ ഒരു വീഡിയോ റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി.

“ഞായറാഴ്ച പോലീസ് കണ്ണീർ വാതക ഷെല്ലുകളും ജലപീരങ്കികളും ഉപയോഗിച്ച്, ഹെലിപാഡിലേക്ക് ഇരച്ചുകയറുകയും വേദി തകർക്കുകയും ചെയ്ത കർഷകരെ പിരിച്ചുവിട്ടു. ഈ വേദിയിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. കേന്ദ്രത്തിൻ്റെ മൂന്ന് കാർഷിക നിയമങ്ങളുടെ “പ്രയോജനങ്ങൾ” ഉയർത്തിക്കാട്ടുന്നതിനായി ഒരു ‘കിസാൻ മഹാപഞ്ചായത്ത്’ അഭിസംബോധന ചെയ്യാനിരിക്കുകയായിരുന്നു,” എന്നാണ് റിപ്പോർട്ട് പറഞ്ഞത്.

screengrab from YouTube video by The Tribune
screengrab from YouTube video by The Tribune 

ട്രിബ്യൂണിൻ്റെ റിപ്പോർട്ടിൽ കാണുന്ന ദൃശ്യങ്ങളും വൈറൽ വീഡിയോയുടെ കീഫ്രെയിമുകളും തമ്മിലുള്ള താരതമ്യം ചുവടെ കാണാം.

(L-R) Screengrabs from viral video and screengrabs from YouTube video by The Tribune
(L-R) Screengrabs from viral video and screengrabs from YouTube video by The Tribune

സംഭവത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട്, 2021 ജനുവരി 10 ലെ NDTVയുടെ റിപ്പോർട്ട് ഇങ്ങനെ പറയുന്നു, “ഞായറാഴ്‌ച ഉച്ചയ്ക്ക് കർണാലിനടുത്തുള്ള ഒരു ഗ്രാമത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ കർഷകരുമായി നടത്താനിരുന്ന കൂടിക്കാഴ്ച, വേദിയുടെ താഴെ നിലത്ത് നിൽക്കുന്ന പ്രതിഷേധക്കാരുടെ ആക്രോശം മൂലം, അദ്ദേഹത്തിൻ്റെ ഹെലികോപ്റ്ററിന് ഇറങ്ങാൻ കഴിയാത്തതിനാൽ റദ്ദാക്കേണ്ടി വന്നു.”

Screengrab from NDTV website
Screengrab from NDTV website

“കേന്ദ്രത്തിൻ്റെ കാർഷിക മേഖലയിലെ പരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകർ പോലീസുമായി ഏറ്റുമുട്ടുകയും യോഗസ്ഥലം നശിപ്പിക്കുകയും ചെയ്തു. പ്രതിഷേധക്കാരിൽ പലരും വേദിയിലിരുന്ന് കസേരകൾ വലിച്ചെറിയുന്നതും ബാനറുകളും പോസ്റ്ററുകളും വലിച്ചുകീറുന്നതും സെൽഫോൺ ഫൂട്ടേജുകളിൽ കാണാം,” റിപ്പോർട്ട് പറയുന്നു.

 മറ്റ് നിരവധി വാർത്ത മാധ്യമങ്ങളും 2021 ജനുവരിയിൽ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. അത് ഇവിടെയും ഇവിടെയും ഇവിടെയും കാണാം.

ഇവിടെ വായിക്കുക: Fact Check: റോഡ് ഷോയ്ക്കിടെ അഖിലേഷ് യാദവിന് നേരെ ചെരിപ്പെറിഞ്ഞോ?

Conclusion

അന്നത്തെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ സംഘടിപ്പിച്ച ‘കിസാൻ മഹാപഞ്ചായത്ത്’ എന്ന പരിപാടിയുടെ വേദി നശിപ്പിച്ച് പ്രതിഷേധിക്കുന്ന കർഷകരുടെ 2021-ലെ വീഡിയോ, നയാബ് സിംഗ് സൈനിയുടെ പരിപാടിക്ക് നേരെയുള്ള ആക്രമണം എന്ന പേരിൽ ഷെയർ ചെയ്യപ്പെടുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False

ഇവിടെ വായിക്കുക:Fact Check: കെ സുധാകരനൊപ്പം ജെബി മേത്തര്‍ എംപി യാത്ര ചെയ്യുന്ന വീഡിയോയുടെ വാസ്തവം അറിയുക

Sources
X Post By @PagdiSinger, Dated January 12, 2021
Report By The Week, Dated January 10, 2021
YouTube Video By The Tribune, Dated January 10, 2021

(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം.)

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Most Popular