Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim
മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിന് പ്രവർത്തകരെത്തിയത് പാകിസ്ഥാൻ ക്രിക്കറ്റ് ജേഴ്സി അണിഞ്ഞുകൊണ്ട്.
Fact
പച്ചപ്പട ആറങ്ങാടി എന്നെഴുതിയ ജേഴ്സിയാണവർ അണിഞ്ഞിരുന്നത്.
കാസർഗോഡ് മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിന് പ്രവർത്തകർ പാകിസ്ഥാൻ ക്രിക്കറ്റ് ജേഴ്സിയണിഞ്ഞെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “#പാകിസ്താന്റെ ക്രിക്കറ്റ് ജേഴ്സി അണിഞ്ഞുകൊണ്ട് കാസർഗോഡ് ലീഗ് ഓഫീസ് ഉത്ഘാടനം,” എന്ന വിവരണത്തോടെയാണ് വീഡിയോ.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക:Fact Check: ഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെൻ്റ് 1965ൽ നിർത്തലാക്കിയോ?
Fact Check/Verification
ഞങ്ങൾ ആദ്യം ഈ ജേഴ്സി പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റേതാണോ എന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ വെബ്സൈറ്റിൽ പരിശോധിച്ചു. പാകിസ്താൻ ബോർഡിന്റെ ജേഴ്സിയിൽ പച്ചനിറത്തിനൊപ്പം കടുംപച്ച ഷെയ്ഡും ഒരു നക്ഷത്രവും അതിനുള്ളിൽ ഉർദുവിൽ എഴുതിയിരിക്കുന്നതു കാണാം. പോരെങ്കിൽ, പാകിസ്ഥാൻ എന്നും അതിൽ ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. ഐസിസി വേൾഡ് കപ്പിന്റെ ലോഗോയും അതിൽ കാണാം. ഒരു കയ്യിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ചുരുക്കെഴുത്തായ പിസിബി എന്നും ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. മറുകൈയിൽ ടീമിന്റ സ്പോണ്സർമാരായ പെപ്സിയുടെ ലോഗോ ഉണ്ട്.
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ വെബ്സൈറ്റിലും പാകിസ്ഥാൻ ജേഴ്സിയുടെ പടമുണ്ട്.
വൈറലായ വീഡിയോയിൽ ആളുകൾ ധരിച്ചിരിക്കുന്ന ജേഴ്സി ഇതല്ല.
തുടർന്ന് ഞങ്ങൾ കീ വേർഡ് ഉപയോഗിച്ച് ഫേസ്ബുക്കിൽ സേർച്ച് ചെയ്തു. അപ്പോൾ പച്ചപ്പട ആറങ്ങാടി എന്ന ഫേസ്ബുക്ക് പേജിൽ നിന്നും ജൂൺ 28, 2024ൽ പോസ്റ്റ് ചെയ്ത ഇതേ വീഡിയോ ലഭിച്ചു.
ഇതേ പേജിൽ അതേ ജേഴ്സിയിട്ട ആളുകൾ ഉള്ള മറ്റൊരു വീഡിയോയും ജൂൺ 28,2024ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയിൽ ജേഴ്സിയിൽ എഴുത്തുകൾ കൂടുതൽ വ്യക്തമാണ്.
ഈ വീഡിയോയിൽ ഒരാളുടെ ജേഴ്സിയുടെ പുറകിൽ പച്ചപ്പട ആറങ്ങാടി എന്ന് മലയാളത്തിൽ എഴുതിയിട്ടുണ്ട്. വീഡിയോയിൽ ഒരാളുടെ ജേഴ്സിയുടെ മുൻവശത്ത് ഇംഗ്ലീഷിൽ ആറങ്ങാടി എന്ന് എഴുതിയിട്ടുണ്ട്. മുൻവശത്ത് വലത് ഭാഗത്ത് ലീഗിന്റെ ചിഹ്നവും ഒരു ലോഗോയും കാണാം.
വലത് കൈയ്യിൽ ഐയുഎംഎൽ എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. ഇടത് കൈയ്യിൽ എംവൈഎൽ എന്നും ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്.
ഇവിടെ വായിക്കുക:Fact Check: ₹10 ലക്ഷം രൂപയ്ക്ക് മുകളിൽ നിർമ്മാണ ചിലവുള്ള വീടുകൾക്ക് കേരള സർക്കാർ സെസ്സ് ഏർപ്പെടുത്തിയോ?
Conclusion
മുസ്ലിം ലീഗ് പ്രവർത്തകർ ധരിച്ച ജേഴ്സി പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റേതല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പച്ചപ്പട ആറങ്ങാടി എന്നെഴുതിയ ജേഴ്സിയാണവർ അണിഞ്ഞിരുന്നത്.
Result: False
ഇവിടെ വായിക്കുക:Fact Check: ശമ്പളം ചോദിച്ചതിന് ജോലിക്കാരനെ ഉത്തർപ്രദേശിലെ എംഎൽഎ മർദ്ദിക്കുന്ന രംഗമല്ലിത്
Sources
ICC Website
PCB website
Facebook Post by Pachapada Arangadi on June 28, 2024
Facebook Post by Pachapada Arangadi on June 28, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.