Friday, November 22, 2024
Friday, November 22, 2024

HomeFact CheckViralFact  Check: ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് അരികടത്തുന്ന വീഡിയോ പഴയത് 

Fact  Check: ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് അരികടത്തുന്ന വീഡിയോ പഴയത് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സിപിഎം പ്രവര്‍ത്തകര്‍ സാധനങ്ങൾ കടത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍.

Fact  
2018ലെ പ്രളയ സമയത്ത് പരുമല പള്ളി സെമിനാരിയിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും പകർത്തിയ ദൃശ്യം.

വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സിപിഎം പ്രവര്‍ത്തകര്‍ സാധനങ്ങൾ കടത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ എന്ന പേരിൽ  ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

“കാമറേഡ്. ചകാക്കള് വീണ്ടും പഴയ പരിപാടി. രാത്രി ലൈറ്റ് ഓഫ് ചെയ്ത് ദുരിതാശ്വാസ ക്യാമ്പിൽ നിന്നും അരി കടത്തി കൊണ്ടു പോകാ൯ വന്ന ലോക്കൽ സെക്രട്ടറി ഷാജിയേ അടക്കം പൊതുജനം നല്ല പൂശു പൂശി വിട്ടിട്ടുണ്ട്. കണ്ണിൽ ചോരയില്ലാത്ത ഉളുപ്പില്ലാത്ത വ൪ഗം. ഇനിയിപ്പോ ന്യായീകരണ ക്യാപ്പ്സ്യൂളൂമായി അന്തം കമ്മികളിറങ്ങും.” എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request we got in our tipline number
Request we got in our tipline number

ഇവിടെ വായിക്കുക: Fact Check: ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ കട്ടിലിൽ  പ്രതിഷേധക്കാർ  കിടക്കുന്ന ഫോട്ടോ അല്ലിത്

Fact Check/Verification

വൈറൽ വീഡിയോ ഞങ്ങൾ ശ്രദ്ധാപൂർവം കേട്ടു. അപ്പോൾ ഒരാൾ പരുമല സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ അരി കടത്താൻ ശ്രമിച്ചുവെന്ന് പറയുന്നത് കേട്ടു. ഇത് ഒരു സൂചനയായി എടുത്ത് കീ വേർഡ് സെർച്ച് ചെയ്തു. അപ്പോൾ “ദുരിതാശ്വാസ ക്യാമ്പിൽനിന്ന് സാധനങ്ങൾ കടത്താൻ ശ്രമം, പിന്നിൽ സിപിഎം ലോക്കൽ സെക്രട്ടറിയെന്ന് ആരോപണം” എന്ന തലകെട്ടിൽ മലയാളം ന്യൂസ് 2018 ആഗസ്റ്റ് 23ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത കിട്ടി. 

“ദുരിതാശ്വാസ ക്യാമ്പിൽനിന്ന് രാത്രി സാധനങ്ങൾ കടത്താൻ ശ്രമിച്ചതിന് രണ്ടു പേരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പത്തനംതിട്ട ജില്ലയിലെ പരുമല ക്യാമ്പിൽനിന്നാണ് അരി അടക്കമുള്ള സാധനങ്ങൾ കടത്താൻ ശ്രമിച്ചതെന്നാണ്,” റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

തുടർന്ന് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. എന്നാൽ മറ്റൊരു ക്യാമ്പിലേക്ക് സാധനങ്ങൾ കൊണ്ട് പോവുകയായിരുന്നു എന്നാണ് പിടിയിലായവർ പറഞ്ഞതെന്നും വാർത്തയിലുണ്ട്. വാർത്തയോടൊപ്പം ഒരു വീഡിയോയും നൽകിയിട്ടുണ്ട്. വീഡിയോയുടെ കുറച്ച് ഭാഗമാണ് വൈറൽ വീഡിയോയിലുള്ളതെന്ന് പരിശോധനയിൽ വ്യക്തമായി. 

Courtesy: Malayalam News Daily 
Courtesy: Malayalam News Daily 

“അരി കടത്തി ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് രാത്രിയിൽ അടി വാങ്ങിയ രംഗം,” എന്ന തലക്കെട്ടിൽ, HOC Entertainments എന്ന ഫേസ്ബുക്ക് പേജ്  2018 ആഗസ്റ്റ് 23ന് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്നും ഞങ്ങളുടെ പരിശോധനയിൽ വ്യക്തമായി.

Facebook post by HOC Entertainments
Facebook post by HOC Entertainments

വീഡിയോ വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയാണ് എന്ന അവകാശവാദത്തോടെ Shambhu Parumala എന്ന ഫേസ്ബുക്ക് പേജിൽ സിപിഎം പ്രവര്‍ത്തകര്‍ 2018 ആഗസ്റ്റ് 23ന് ചെയ്ത ഒരു ലൈവ് വീഡിയോയും ഞങ്ങൾക്ക് ലഭിച്ചു. 

ആ വീഡിയോയിലെ വിവരങ്ങൾ ഇങ്ങനെയാണ്: “പരുമല പള്ളിയിലെ ക്യാമ്പിലാണ് പരുമലയിലെ മറ്റ് 30 ക്യാമ്പിലേക്ക് വേണ്ട സാധനങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്നത്. പാലചുവട് ഏൽപിസ്കൂളിലെ ക്യാമ്പിലേക്ക്  മൂന്നു നേരം ഭക്ഷണം വിളമ്പാൻ ആവശ്യമായ സാധനങ്ങള്‍ പരുമല പള്ളിയിലെ മെയിന്‍ ക്യാമ്പില്‍ നിന്നും എടുക്കുന്ന സമയത്ത് ചിലർ പ്രകോപനം ഉണ്ടാക്കുകയും സി‌പി‌എം പ്രവര്‍ത്തകരെ  മര്‍ദ്ദിക്കുകയും ചെയ്തു.”

“പിന്നീട് പോലീസ് ഇടപ്പെട്ട് പ്രശ്നം ഉണ്ടാക്കിയവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. ലോറി കിട്ടാൻ വൈകിയത് കൊണ്ടാണ് രാത്രി വന്ന് സാധനങ്ങൾ എടുക്കുന്നത്,” എന്നും ഈ വീഡിയോയിൽ പറയുന്നു.

Facebook post by Shambhu Parumala
Facebook post by Shambhu Parumala

ഇവിടെ വായിക്കുക:Fact Check: വയനാട് ഉരുൾപൊട്ടൽ നടക്കും മുമ്പ് രക്ഷപ്പെടുന്ന ആനക്കൂട്ടമല്ലിത്

Conclusion

2018 പ്രളയ സമയത്ത് പരുമല പള്ളിയിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പിൽ നടന്ന സംഭവത്തിന്റെ ദൃശ്യമാണ് വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പ്രചരിപ്പിക്കുന്നത്.

Result: False

ഇവിടെ വായിക്കുക:Fact Check: കാട്ടാനക്കൂട്ടങ്ങൾ പുഴ കടക്കുന്ന വീഡിയോ വയനാട്ടിൽ നിന്നല്ല

Sources
News report by Malayalam News Daily on August 23, 2018
Facebook post by HOC Entertainments on August 29, 2018
Facebook post by Shambhu Parumala  on August 23, 2018 


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular