Saturday, November 23, 2024
Saturday, November 23, 2024

HomeFact CheckViralFact Check: വയനാട്ടിലെ ദുരന്തത്തില്‍ അകപ്പെട്ടതല്ല ഈ രണ്ട് കുരങ്ങന്മാർ 

Fact Check: വയനാട്ടിലെ ദുരന്തത്തില്‍ അകപ്പെട്ടതല്ല ഈ രണ്ട് കുരങ്ങന്മാർ 

Authors

A post-graduate in Mass Communication, Ram has an experience of 8 years in the field of Media. He has worked for radio, television, e-commerce. Appalled by the spread of fake news and disinformation, he found it both challenging and satisfying to bring out the truth and nullify the effects of fake news in society.

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Pankaj Menon is a fact-checker based out of Delhi who enjoys ‘digital sleuthing’ and calling out misinformation. He has completed his MA in International Relations from Madras University and has worked with organisations like NDTV, Times Now and Deccan Chronicle online in the past.

Claim
വയനാട്ടിലെ ദുരന്തത്തില്‍ അകപ്പെട്ട രണ്ട് കുരങ്ങന്മാർ.
Fact
വയനാട് ദുരന്തത്തിന് മുൻപ് തന്നെ ടിക് ടോക്കിൽ പങ്കിട്ട  വീഡിയോ.

വയനാട്ടിലെ ദുരന്തത്തില്‍ ഉൾപ്പെട്ട രണ്ട് കുരങ്ങന്മാർ എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. വയനാട് ഉരുൾപൊട്ടിയടുത്തു നിന്നും രക്ഷപ്പെട്ട ഒരു അമ്മ കുരങ്ങനും കുഞ്ഞു കുരങ്ങനും എന്നാണ് പോസ്റ്റിലെ വിവരണം.

akhil7168's post
akhil7168’s post

ഇവിടെ വായിക്കുക: Fact  Check: ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് അരികടത്തുന്ന വീഡിയോ പഴയത് 

Fact Check/Verification

വയനാട് ഉരുൾപൊട്ടിയെടത്ത് നിന്നും രക്ഷപ്പെട്ട ഒരു അമ്മ കുരങ്ങനും കുഞ്ഞു കുരങ്ങനും എന്ന വീഡിയോ ഞങ്ങൾ  കീഫ്രെയിമുകളാക്കി റിവേഴ്സ് സെർച്ച് ചെയ്തു. അപ്പോൾ, ഈ വൈറൽ വീഡിയോ 2024 ജൂലൈ 20-ന് ബിന്ദുചൗധരി485 എന്ന  ഐഡിയുള്ള ടിക്‌ടോക്ക് പേജിൽ പോസ്റ്റ് ചെയ്‌തതാണെന്ന് കണ്ടെത്തി.

Courtesy:TikTok / binduchaudhary485
Courtesy: TikTok / binduchaudhary485

ഇതിൽ നിന്നും വയനാട് ഉരുൾപൊട്ടൽ നടന്ന ജൂലൈ 30, 2024ന് മുമ്പ് വൈറലായ വീഡിയോ ഈ പേജിൽ പോസ്റ്റ് ചെയ്തതാണെന്ന് മനസ്സിലായി
ബിന്ദുചൗധരി 485 എന്ന യൂസർ ഐഡിയുള്ള ആളുടെ പ്രൊഫൈൽ  അന്വേഷിച്ചപ്പോൾ നേപ്പാൾ സ്വദേശിയാണെന്ന് കണ്ടെത്തി.

Courtesy: TikTok / binduchaudhary485
Courtesy: TikTok / binduchaudhary485

തൻ്റെ ടിക് ടോക്ക് പേജിലെ വൈറലായ വീഡിയോ കൂടാതെ, കുരങ്ങുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ഇയാൾ പങ്കുവയ്ക്കുന്നത് കണ്ടു.

Courtesy: TikTok / binduchaudhary485
Courtesy: TikTok / binduchaudhary485

എന്നാൽ വീഡിയോകൾ എപ്പോൾ എടുത്തതാണെന്ന് ഒരു വീഡിയോയിലും പരാമർശിച്ചിട്ടില്ല. വൈറലായ വീഡിയോ എവിടെയാണ് ചിത്രീകരിച്ചതെന്ന വിവരവും അദ്ദേഹം നൽകിയിട്ടില്ല.

 വൈറലായ വീഡിയോ എവിടെ നിന്ന്, എപ്പോൾ പകർത്തിയതാണെന്ന് ഞങ്ങൾക്ക്  സ്ഥിരീകരിക്കാനാകില്ല. എന്നാൽ ഈ വീഡിയോയ്ക്ക് വയനാട് ദുരന്തവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാണ്. കാരണം വയനാട് ദുരന്തത്തിന് പത്ത് ദിവസം മുമ്പ് ഷെയർ ചെയ്തതാണ് ഈ വീഡിയോ.

ഇവിടെ വായിക്കുക: Fact Check: ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ കട്ടിലിൽ  പ്രതിഷേധക്കാർ  കിടക്കുന്ന ഫോട്ടോ അല്ലിത്

Conclusion

വയനാട് ഉരുൾപൊട്ടിയെടത്ത് നിന്നും രക്ഷപ്പെട്ട ഒരു അമ്മ കുരങ്ങനും കുഞ്ഞു കുരങ്ങനും എന്ന വൈറൽ  വീഡിയോയിലെ അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. വയനാട് ഉരുൾപൊട്ടലിന് പത്ത് ദിവസം മുമ്പ് നേപ്പാളിൽ നിന്നുള്ള ടിക് ടോക്ക് ഉപയോക്താവ് ടിക് ടോക്കിൽ ഈ വീഡിയോ പങ്കിട്ടിട്ടുണ്ട്.

Result: False

ഇവിടെ വായിക്കുക:Fact Check: വയനാട് ഉരുൾപൊട്ടൽ നടക്കും മുമ്പ് രക്ഷപ്പെടുന്ന ആനക്കൂട്ടമല്ലിത്

(ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ തമിഴ് ടീമാണ്. അത് ഇവിടെ വായിക്കാം.)

Sources
TikTok post from the user, binduchaudhary485, Dated July 20, 2024
Report from Vikatan, Dated July 20, 2024

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Most Popular