Friday, September 27, 2024
Friday, September 27, 2024

HomeFact CheckViralFact Check: വെള്ളക്കെട്ടുള്ള തകർന്ന റോഡ് ഇന്ത്യയിൽ നിന്നല്ല 

Fact Check: വെള്ളക്കെട്ടുള്ള തകർന്ന റോഡ് ഇന്ത്യയിൽ നിന്നല്ല 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

വെള്ളക്കെട്ടുള്ള തകർന്ന റോഡിലൂടെ ഒരു മിനി ബസ് പോകുന്ന വീഡിയോ ഇന്ത്യയിൽ നിന്നും എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആ മിനി ബസിന്റെ മുകളിൽ ഇരിക്കുന്ന ഒരാൾ വെള്ളക്കെട്ടിലേക്ക് വീഴുന്നതും വീഡിയോയിൽ കാണാം.

“നമ്മുടെ “ജി ” പുതിയതായി കണ്ട് പിടിച്ച “സ്പേസ് ടെക്നോളജി” യിലൂടെ പണിഞ്ഞ റോഡ്. ഇതേ പോലെ വികസനത്തിനുള്ള പുതിയ പുതിയ സ്പേസ് ടെക്നോളജികൾ വേറെയും ഉണ്ടോ ജി ?,” എന്ന  വിവരണത്തോടെയാണ് വീഡിയോ.

“റോഡുകളുടെ നിർമ്മിക്കാൻ നമ്മൾ സ്പേസ് ടെക്നോളജി ഉപയോഗിക്കാൻ തുടങ്ങി. സ്പേസ് ടെക്‌നോളജി വഴി മോണിറ്ററിങ്ങ് നടക്കും. റോഡുകളുടെ ഫോട്ടോഗ്രാഫുകൾ എടുക്കാൻ കഴിയും,” എന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദി പ്രസംഗത്തിന്റെ ശബ്ദ രേഖ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 Post in the group 𝐂𝐏𝐈𝐌 𝐊𝐄𝐑𝐀𝐋𝐀 𝐂𝐘𝐁𝐄𝐑 𝐖𝐈𝐍𝐆

 Post in the group 𝐂𝐏𝐈𝐌 𝐊𝐄𝐑𝐀𝐋𝐀 𝐂𝐘𝐁𝐄𝐑 𝐖𝐈𝐍𝐆

ഇവിടെ വായിക്കുക: Fact Check: ഊട്ടിയിലെ യുവതിയുടെ കൊലപാതകം ലൗ ജിഹാദിനെ തുടർന്നല്ല 

Fact

ഞങ്ങൾ വൈറൽ വിഡിയോയുടെ കീ ഫ്രേമുകളിൽ ഒന്ന് റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ ഇന്തോനേഷ്യൻ മാധ്യമമായ Buletin iNewsന്റെ, യൂട്യൂബ് പേജിൽ 2022 ഒക്ടോബർ 1ന് പങ്ക് വെച്ച വീഡിയോ കിട്ടി.

“ലബുഹാൻ ബട്ടുവിലെ സാരമായി തകർന്ന റോഡിലൂടെ കടന്നുപോകുന്ന വാഹനത്തിൽ നിന്നും യാത്രക്കാരൻ താഴെ വീണു,” എന്നാണ് ഇന്തോനേഷ്യൻ ഭാഷയിലുള്ള തലക്കെട്ടിന്റെ മലയാളം വിവർത്തനം.

YouTube Video by Buletin iNews
YouTube Video by Buletin iNews 

2022 സെപ്റ്റംബർ 30ന് METRO TV എന്ന ഇന്തോനേഷ്യൻ മാധ്യമം നൽകിയ റിപ്പോർട്ടും ഞങ്ങൾക്ക് കിട്ടി.

“വടക്കൻ സുമാത്രയിലെ ലബുഹാൻ ബട്ടുവിലെ ജാംബുർ 9 ഹാംലെറ്റിലെ തകർന്ന റോഡിലൂടെ പോവുമ്പോൾ ഒരു യാത്രക്കാരൻവാഹനത്തിൽ നിന്ന് വീഴുന്നത്  കാണിക്കുന്ന ഒരു അമേച്വർ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി,” എന്നാണ് ഈ വാർത്തയിലെ വിവരണം.

YouTube Video by Buletin iNews
YouTube Video by Buletin iNews 

ഇതിൽ നിന്നും ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിലെ  ലബുഹാൻ ബട്ടുവിലെ തകർന്ന റോഡിലൂടെ പോവുന്ന വാഹനത്തിൽ നിന്നും വീഴുന്ന വഴിയാത്രകാരനാണ് ചിത്രത്തിൽ എന്ന് മനസ്സിലായി.

Result: False

Sources
News Report by METRO TV on September 30,2022
YouTube Video by Buletin iNews on October 1,2022

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular