Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim
ഗാന്ധിജിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നു എന്ന് സന്ദീപ് വാര്യർ.
Fact
സന്ദീപ് വാര്യർ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. എം സ്വരാജിനെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞ മറുപടിയുടെ ഭാഗമായിരുനിന്ന് അത്.
ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യര് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ പഴയ കോൺഗ്രസ് വിരുദ്ധ പോസ്റ്റുകൾ പലതും ട്രോളായി സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. അക്കൂട്ടത്തിൽ തെറ്റിദ്ധാരണാജനകമായ പോസ്റ്റുകളും ഉണ്ട്. അവയിൽ ഒന്ന് സന്ദീപ് വാര്യർ ഗാന്ധി വധത്തെ ന്യായികരിച്ചുവെന്ന പേരിൽ നടക്കുന്ന ഒരു വീഡിയോ പോസ്റ്റിനോപ്പം ഉള്ള പ്രചരണമാണ്.
“ആർഎസ്എസ് എന്ത് തെറ്റാണ് ചെയ്തത്? ഗാന്ധിജിയെ ചെറുതായൊന്ന് വെടി വച്ച് കൊന്നു എന്ന് പറഞ്ഞ സന്ദീപ് വാര്യർ ഇനി കോൺഗ്രസിൽ. ആനന്ദിപ്പിൻ…ആഹ്ളാദിപ്പിൻ,” എന്നാണ് പോസ്റ്റിന്റെ വിവരണം പറയുന്നത്.
ഇവിടെ വായിക്കുക: Fact Check: സുരേഷ് ഗോപിയ്ക്ക് ഇറ്റലിയിൽ നിന്നുള്ള സെക്യൂരിറ്റി ഗാർഡ്സിനെ നിയമിച്ചോ?
Factcheck/ Verification
ഞങ്ങൾ ഒരു കീവേർഡ് സേർച്ച് നടത്തി. അപ്പോൾ, നവംബർ 31, 2020ന് മനോരമ ന്യൂസിൽ നടന്ന ചർച്ച കണ്ടു. അന്ന് ബിജെപിയിലായിരുന്ന സന്ദീപ് വാര്യരും, സിപിഎം നേതാവ് എം സ്വരാജും കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കനും പങ്കെടുത്ത കൗണ്ടർ പോയിൻറ് എന്ന മനോരമ ന്യൂസ് പരിപാടിയിലെ ചർച്ചയായിരുന്നു അത്.
“പ്രതിപക്ഷനേതാവിനെ സർസംഘ് ചാലക് ആക്കുന്നതിന്റെ ഉദ്ദേശ്യമെന്ത്?,” എന്ന തലക്കെട്ടാണ് ആ വീഡിയോയ്ക്ക് കൊടുത്തിരിക്കുന്നത്. 1:21:10 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയുടെ പൂർണ്ണരൂപത്തിൽ 7:52 മിനിറ്റിൽ എം സ്വരാജ് ഗാന്ധിവധത്തെ കുറിച്ച് “ഇനിയങ്ങനെ (മഹാത്മാഗാന്ധി) ധ്വജമുയർത്തിയതിന്റെ നന്ദി സൂചകമായിട്ടാണോ എന്നറിയില്ല ഏതായാലും ഗാന്ധിജിയെ ചെറുതായിട്ടൊന്നു വെടിവെച്ചു കൊല്ലുകയാണ് ചെയ്തതെന്നാണ് ചരിത്രം നമ്മളോട് പറഞ്ഞു തരുന്നത്” എന്ന് സ്വരാജ് പറയുന്നത് കേൾക്കാം.
അതിന് മറുപടിയായിട്ടാണ്, 34:08 മിനിറ്റിൽ സന്ദീപ് വാര്യർ സ്വരാജിനെ ഉദ്ദരിച്ചു കൊണ്ട് സംസാരിക്കുന്നത്. “എന്താ അദ്ദേഹത്തിന്റെ കാലത്ത് (നിർമ്മൽ ചന്ദ്ര ചാറ്റർജി), ഹിന്ദു മഹാ സഭ ചെയ്ത കുറ്റം, ഗാന്ധിയെ ചെറുതായിട്ടൊന്ന് വെടി വെച്ച് കൊന്നു”. തുടർന്ന്, ഗാന്ധി വധക്കേസിന്റെ സമയത്ത് ഹിന്ദു മഹാസഭ നേതാവായിരുന്ന നിർമ്മൽ ചാറ്റർജി പിന്നീട് സിപിഎം പിന്തുണയോടെ എംപി ആയെന്നും അദ്ദേഹത്തിന്റെ മകനാണ് സിപിഎമ്മിന്റെ എക്കാലത്തെയും വലിയ നേതാവായിരുന്ന സോമനാഥ് ചാറ്റർജിയെന്നും സന്ദീപ് വാര്യർ സൂചിപ്പിക്കുന്നു.
കൂടാതെ ‘ഗാന്ധിജിയെ ചെറുതായൊന്ന് വെടിവെച്ചു കൊന്നുവെന്ന് സന്ദീപ് വാര്യര് പറഞ്ഞിട്ടില്ല’; സത്യമിതാണ്’ എന്ന പേരിൽ മനോരമ 2024 നവംബർ 16 ന് പ്രസിദ്ധീകരിച്ച ലേഖനവും ഞങ്ങൾക്ക് കിട്ടി. അതിൽ പണ്ട് മനോരമ ന്യൂസ് ചർച്ചയിൽ നടന്ന കാര്യത്തെ കുറിച്ച് സന്ദീപ് വിശദീകരിക്കുന്ന ഒരു വീഡിയോ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ വായിക്കുക: Fact Check: കർണ്ണാടകയിൽ നിന്നുള്ള ഐഎഎസ് ഓഫീസറുടെ പടമല്ലിത്
Conclusion
സിപിഎം നേതാവ് എം സ്വരാജ്, ആർഎസ്എസിനെ വിമർശിക്കാൻ “ഗാന്ധിയെ ചെറുതായൊന്ന് വെടിവച്ച് കൊന്നു ” എന്ന് ഒരു ടെലിവിഷൻ ചർച്ചയിൽ പറഞ്ഞപ്പോൾ , അദ്ദേഹത്തിന്റെ അതേ വാചകം അതേ ചർച്ചയിൽ ഉപയോഗിച്ച് സന്ദീപ് വാര്യർ മറുപടി നൽകിയതിൽ നിന്നും സ്വരാജ് പറഞ്ഞ ഭാഗം ഒഴിവാക്കിയാണ് വൈറൽ പോസ്റ്റുകൾ ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: Missing Context
Sources
News Report by Manorama News on November 16,2024
YouTube Video by Manorama News on November 31, 2020
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.