Authors
Claim
മഹാരാഷ്ട്രയിലെ കോൺഗ്രസ്സ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പാകിസ്ഥാൻ പതാക.
Fact
മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഈദ്-ഇ-മിലാദ് സമയത്ത് നടന്ന ബൈക്ക് റാലി.
മഹാരാഷ്ട്രയിലെ കോൺഗ്രസ്സ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പാകിസ്ഥാൻ പതാക ഉപ്രയോഗിച്ചതായി ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
“രാജ്യത്തെ ഞെട്ടിക്കുന്ന ദൃശ്യം. ഇത് പാകിസ്ഥാനിൽ അല്ല, ഇത് മഹാരാഷ്ട്രയിലെ അകോലയിൽ ആണ്. അവരുടെ കൈയ്യിലെ കൊടികൾ നോക്കൂ. പലസ്തീൻ, ഇറാൻ, ഇറാഖ്, ഐസിസ്, ഹിസ്ബുള്ള എന്നിവയുടെ പതാകകളാണ് അവ! ഒരൊറ്റ ഇന്ത്യൻ പതാക പോലുമില്ല. മതേതര മഹാരാഷ്ട്രയുടെ പടിഞ്ഞാറ് അകോലയിലെ കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥി സാജിദ് ഖാൻ മസ്താൻ ഖാൻ എന്നയാളുടെ തിരഞ്ഞെടുപ്പ് റാലിയാണ് ഇത്! എന്താ.ഒരു മതേതരത്വം. ഇവിടുത്തെ ഒരു വാർത്തമധ്യമങ്ങളിലും ഇതൊന്നും കാണില്ല,” എന്നാണ് പോസ്റ്റിലെ വിവരണം.
വാട്ട്സ്ആപ്പിലും എക്സിലും ഫേസ്ബുക്കിലും പോസ്റ്റ് വൈറലാവുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക: Fact Check: റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ എന്ന പ്രചരണത്തിന്റെ വാസ്തവമെന്താണ്?
Fact Check/ Verification
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ, കോൺഗ്രസ്സ് ഉൾപ്പെടുന്ന മഹാ വികാസ് അഘാഡിയുടെ ഘടകകക്ഷികളുടെ ഒരു പതാക പോലും ഞങ്ങൾ കണ്ടില്ല. ഈ സാഹചര്യത്തിൽ ഞങ്ങൾ മുഴുവൻ വീഡിയോയും ശ്രദ്ധാപൂർവ്വം വീക്ഷിച്ചു.
വീഡിയോയിൽ കാണുന്ന പോലീസ് വാഹനത്തിൽ മഹാരാഷ്ട്ര പോലീസിൻ്റെ ചിഹ്നമുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി. കൂടാതെ പോലീസ് ബൈക്കിൽ മറാത്തിയിൽ പോലീസ് എന്ന് എഴുതിയിട്ടുണ്ട്.
വീഡിയോയിൽ കാണുന്ന മോട്ടോർസൈക്കിളിൽ MH 24 എന്ന് എഴുതിയിരിക്കുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരിലെ വാഹന രജിസ്ട്രേഷൻ നമ്പർ എംഎച്ച് 24 ആണെന്നും ഞങ്ങൾക്ക് വിവരം ലഭിച്ചു.
വീഡിയോയുടെ പിൻഭാഗത്ത് കാണുന്ന ഹോർഡിംഗ് ‘ലാത്തൂർ ഇൻ്റൻസീവ് കെയർ ഹോസ്പിറ്റൽ’ എന്ന് വായിക്കാം. ഗൂഗിൾ കീവേഡുകൾ തിരഞ്ഞപ്പോൾ, മഹാരാഷ്ട്രയിലെ ലാത്തൂരിലെ നന്ദേഡ് റോഡിലെ ഗാന്ധി ചൗക്കിലാണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്.
ഞങ്ങൾ ഗൂഗിൾ മാപ്‌സിൻ്റെ സഹായത്തോടെ ഈ വിലാസം കണ്ടെത്തി. അതിന് ശേഷം, വൈറൽ ക്ലിപ്പിൽ കാണുന്ന ലൊക്കേഷനുമായി ഗൂഗിൾ സ്ട്രീറ്റ് വ്യൂവിന്റെ സഹായത്തോടെ ചുറ്റുമുള്ള പ്രദേശം താരതമ്യം ചെയ്തു. അപ്പോൾ വൈറൽ ക്ലിപ്പിൽ കണ്ട സ്ഥലം ലാത്തൂരിലെ ഗാന്ധി ചൗക്കാണെന്ന് മനസ്സിലായി.
മുഹമ്മദ് നബിയുടെ ജന്മദിനവും ചരമവാർഷികവുമാണ് ഈദ്-ഇ-മിലാദ് എന്നത് ശ്രദ്ധേയമാണ്. ഈ വർഷം, ഈദ്-ഇ-മിലാദ് സെപ്റ്റംബർ 15 വൈകുന്നേരം മുതൽ സെപ്റ്റംബർ 16, 2024 വരെ ആയിരുന്നു.
ജാഥയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ലാത്തൂരിലെ പ്രാദേശിക പത്രപ്രവർത്തകനായ അഷ്ഫാഖ് പഠാനുമായി സംസാരിച്ചു. “മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഈദ്-ഇ-മിലാദ് പ്രമാണിച്ച് നടത്തിയ ഒരു ഘോഷയാത്രയുടെതാണ് ഈ വീഡിയോ. എല്ലാ വർഷവും ഈദ്-ഇ-മിലാദ് പ്രമാണിച്ച് ഈ ഘോഷയാത്ര നടത്താറുണ്ടെന്ന്,” അദ്ദേഹം പറഞ്ഞു.”
“ഘോഷയാത്ര ലാത്തൂരിലെ സൂഫിയ മസ്ജിദിൽ നിന്ന് ആരംഭിച്ച് ഷാഹു ചൗക്കിലൂടെ കടന്നുപോകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ അന്വേഷണത്തിനായി ഞങ്ങൾ ലാത്തൂർ പോലീസ് സൂപ്രണ്ട് പ്രേംപ്രകാശ് മരോത്റാവു മകോഡുമായി സംസാരിച്ചു. “ഈ ഘോഷയാത്ര സെപ്റ്റംബർ 19 ന് നടന്ന ഈദ്-ഇ-മിലാദ് പ്രമാണിച്ച് ബൈക്ക് റാലിയാണ്. ഗണേഷ് വിസർജനും ഈദ്-ഇ-മിലാദും ഒത്തുചേരുന്നതിനാൽ ലാത്തൂരിൽ സാമൂഹിക ഐക്യമുണ്ട്,” അദ്ദേഹം പറഞ്ഞു.
തുടർന്ന്, ഞങ്ങൾ ഗൂഗിളിൽ ‘ഈദ്-ഇ-മിലാദ് റാലി ലാത്തൂർ’ എന്ന കീവേഡ് സെർച്ച് ചെയ്തു. ഇത്തവണ, ലാത്തൂരിൽ നടന്ന ഈദ്-ഇ-മിലാദ് റാലിയുടെ വീഡിയോ ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ ഞങ്ങൾ കണ്ടെത്തി. അത് ഇവിടെയും ഇവിടെയും ഇവിടെയും കാണാം.
എല്ലാ വീഡിയോകളിലും, വൈറലായ ക്ലിപ്പിലെ പോലെ, ജാഥയുടെ തുടക്കത്തിൽ ഒരു കറുത്ത കാറിൽ ത്രിവർണ പതാകയുമായി നിൽക്കുന്ന ഒരാളെ ഞങ്ങൾ കണ്ടെത്തി. അതിനു പിന്നിൽ മുഴുവൻ ഇരുചക്ര ഘോഷയാത്രയും ആരംഭിച്ചു.
ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ, ഹരിയാനയിലെ മേവാത്തിൽ ഒരു കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണ റാലിയാണെന്ന് അവകാശപ്പെട്ട് ഇതേ വീഡിയോ പ്രചരിപ്പിച്ചിരുന്നു. അന്ന് ന്യൂസ്‌ചെക്കർ നടത്തിയ മറാത്തി, ഹിന്ദി വസ്തുതാ പരിശോധനകൾ നിങ്ങൾക്ക് ഇവിടെ വായിക്കാം.
ഇവിടെ വായിക്കുക: Fact Check: കവർച്ച സംഘം ഗൃഹനാഥനെ കൊലപ്പെടുത്തുന്ന വീഡിയോ സ്ക്രിപ്റ്റഡാണ്
Conclusion
മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഈദ്-ഇ-മിലാദ് പ്രമാണിച്ച് നടത്തിയ ഒരു ബൈക്ക് റാലിയുടെ വീഡിയോ കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥയാണെന്ന് പറഞ്ഞ് വ്യാജമായി ഷെയർ ചെയ്യപെടുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Result: False
ഈ പോസ്റ്റ് ആദ്യം ഫാക്ട്ചെക്ക് ചെയ്തത് ഞങ്ങളുടെ മറാത്തി ടീമാണ്. അത് ഇവിടെ വായിക്കാം.
Sources
Google Maps
Telephonic Conversation with Journalist from Latur, Ashfaq Pathan
TelePhonic Conversation with Latur Police
Social Media Posts
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.