Authors
Claim: ഹിന്ദു പെൺകുട്ടികളെ ബംഗ്ലാദേശിൽ ബുർഖ ധരിക്കാത്തതിന് മർദ്ദിക്കുന്നു.
Fact: മർദ്ദിക്കുന്നത് ലൈംഗിക തൊഴിലാളികളെയാണ്.
റോഡിൽ നിൽക്കുന്ന ചില സ്ത്രീകളെ ഒരാൾ പിന്തുടരുകയും അവരെ മർദ്ദിക്കുകയും ചെയ്യുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ‘ബംഗ്ലാദേശിൽ ബുർഖ ധരിക്കാത്തതിന് ഹിന്ദു പെൺകുട്ടികളെ ഓടിച്ചിട്ട് മർദിക്കുന്നു’ എന്ന അവകാശവാദത്തോടെയാണ് വീഡിയോ ഷെയർ ചെയ്യുന്നത്.
“നാളെ ബുർഖ ധരിക്കാത്തതിന് ഇങ്ങനെ പീഡിപ്പിക്കപ്പെടും. ഒരു മതത്തിനു വേണ്ടി ഒരു രാഷ്ട്രം കൊടുത്തിട്ടും ഗതി ഇങ്ങനെ ആണ്. ബംഗ്ലാദേശിൽ ബുർഖ ധരിക്കാത്തതിന് ഹിന്ദു പെൺകുട്ടികളെ ഓടിച്ചിട്ട് മർദിക്കുന്നു,” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക: Fact Check: 1950ലെ ശബരിമലയുടെ ദൃശ്യങ്ങളല്ലിത്
Fact Check/Verification
വൈറലായ വീഡിയോയെ കീഫ്രെയിമുകളുടെ സഹായത്തോടെ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. ഈ സമയത്ത്, 2024 സെപ്തംബർ 1-ന് ബംഗാളി വാർത്താ മാധ്യമമായ prothomaloയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. ഇതിൽ വൈറൽ വീഡിയോകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉണ്ടായിരുന്നു.
റിപ്പോർട്ടിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എച്ച്എം റസൽ സുൽത്താൻ എന്നയാൾ ധാക്കയിലെ ശ്യാമോലി പ്രദേശത്ത് ചില ലൈംഗികത്തൊഴിലാളികളെ മർദിച്ചിരുന്നു, അതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിലും ഷെയർ ചെയ്യപ്പെട്ടുവെന്നും റിപ്പോർട്ട് പറയുന്നു.
തുടർന്നുള്ള തിരച്ചിലിൽ, ധാക്ക ട്രിബ്യൂണിൻ്റെ വെബ്‌സൈറ്റിൽ സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി. 2024 ഓഗസ്റ്റ് 29 ന് റെക്കോർഡുചെയ്‌ത ഒരു വീഡിയോയിൽ ശ്യാമോലി സ്‌ക്വയറിൽ നിൽക്കുന്ന ചില സ്ത്രീകളെ ഒരാൾ മർദിക്കുന്നതായി അതിൽ പറഞ്ഞിരുന്നു. എച്ച്എം റസൽ സുൽത്താൻ എന്നയാൾ പിടിയിലായായെന്നും റിപ്പോർട്ട് പറയുന്നു.
മേൽപ്പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എച്ച്എം റസ്സൽ സുൽത്താൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഞങ്ങൾ തിരഞ്ഞു. എന്നാൽ ഈ വീഡിയോ അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കണ്ടെത്തിയില്ല. എന്നാൽ അക്കൗണ്ടിൽ ഓഗസ്റ്റ് 29 ന് മറ്റൊരു ലൈവ് വീഡിയോ കണ്ടെത്തി. അതിൽ റസൽ സുൽത്താൻ വൈറൽ വിഡിയോയിൽ അതേ വസ്ത്രത്തിൽ ഉണ്ട്. ഈ ലൈവ് വീഡിയോയിൽ, ഞാൻ ലൈംഗികത്തൊഴിലാളിയെ മർദിച്ചുവെന്നും അത്തരം ബിസിനസുകൾ ബംഗ്ലാദേശിൽ നടത്തരുതെന്നും അദ്ദേഹം പറയുന്നത് കാണാം.
വൈറലായ വീഡിയോയിലെ അവകാശവാദത്തെക്കുറിച്ച് ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചപ്പോൾ, “ബുർഖ ധരിക്കാത്തതിന് ഒരു ഹിന്ദു സ്ത്രീയെയും താൻ തല്ലിയിട്ടില്ല, അവരെല്ലാം ലൈംഗികത്തൊഴിലാളികളായിരുന്നു” എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു.
,ഞങ്ങളുമായുള്ള ഒരു സംഭാഷണത്തിൽ, അദേഹം തൻ്റെ തെറ്റ് സമ്മതിച്ചു പറഞ്ഞു, “ഞാൻ ആ സ്ത്രീകളെ തല്ലാൻ പാടില്ലായിരുന്നു. കുറേ നേരം വിശദീകരിച്ചിട്ടും ഒരു മെച്ചവുമില്ലാത്തപ്പോൾ സത്യത്തിൽ എന്നോട് തന്നെ എനിക്ക് ദേഷ്യം തോന്നി.”
Conclusion
ബംഗ്ലാദേശിൽ ബുർഖ ധരിക്കാത്തതിന് ഹിന്ദു പെൺകുട്ടികളെ മർദിച്ചുവെന്ന വൈറൽ വാദം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളിൽ നിന്ന് വ്യക്തമാണ്.
Result: False
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീമാണ്. അത് ഇവിടെ വായിക്കാം)
ഇവിടെ വായിക്കുക: Fact Check: കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് പ്രാവശ്യം ആലോചിക്കണമെന്ന് വീഡി സതീശൻ പറഞ്ഞോ?
Sources
Article Published by prothomalo on 1st sep 2024
Article Published by dhaka tribune on 4th sep 2024
Video streamed by HM Rusel Sultan facebook account on 29th Aug 2024
Telephonic Conversation with HM Rusel Sultan
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.