Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim: ഇന്ത്യൻ ആർമിയുടെ എഎഫ്‌ബിസിഡബ്ല്യൂഎഫ് ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന സംഭാവന സൈന്യത്തിനും അർദ്ധസൈനിക സേനയ്ക്കും ആയുധങ്ങൾ വാങ്ങാൻ ഉപയോഗിക്കും.
Fact:പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്ത സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ ഉപയോഗിക്കുന്നു.
ഇന്ത്യൻ ആർമിയുടെ എഎഫ്‌ബിസിഡബ്ല്യൂഎഫ് ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന സംഭാവനയെ കുറിച്ചൊരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായി സംഭാവനകൾ സ്വീകരിക്കാൻ നരേന്ദ്ര മോദി സർക്കാർ ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ചതായി പോസ്റ്റ് പറയുന്നു.
സൈനികരുടെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനായി ഓരോ ഇന്ത്യക്കാരനും ‘ആംഡ് ഫോഴ്‌സ് ബാറ്റിൽ കാഷ്വാലിറ്റി വെൽഫെയർ ഫണ്ട്’ (AFBCWF) ബാങ്ക് അക്കൗണ്ടിലേക്ക് എത്ര തുക വേണമെങ്കിലും സംഭാവന ചെയ്യാമെന്ന് പോസ്റ്റ് പറയുന്നു. സൈന്യത്തിനും അർദ്ധസൈനിക വിഭാഗത്തിനും ആയുധങ്ങൾ വാങ്ങാനും ഈ സംഭാവന ഉപയോഗിക്കുമെന്ന് പോസ്റ്റിൽ പറയുന്നു. പോസ്റ്റീൽ ഫണ്ടിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ കാനറ ബാങ്ക് A/C പേര്: ആർമി വെൽഫെയർ ഫണ്ട് ബാറ്റിൽ കാഷ്വാലിറ്റികൾ, എ/സി നമ്പർ- 90552010165915, IFSC കോഡ്- CNRB0000267, സൗത്ത് എക്സ്റ്റൻഷൻ ബ്രാഞ്ച്, ന്യൂഡൽഹി.) കൊടുത്തിട്ടുണ്ട്. സിനിമ നടൻ അക്ഷയ് കുമാറാണ് ഇത്തരം ഒരു ഫണ്ട് ആരംഭിക്കാൻ ആവശ്യപ്പെട്ടത് എന്നും പോസ്റ്റുകൾ പറയുന്നു.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക:Fact Check: ഇന്ത്യ പോസ്റ്റ് സർവ്വേ വഴി സബ്‌സിഡി ലഭിക്കുമോ?
Fact Check/Verification
പോസ്റ്റിൽ പറഞ്ഞിരിക്കുന്ന എഫ്‌ബിസിഡബ്ല്യൂഎഫ് ബാങ്ക് അക്കൗണ്ടിൻ്റെ വിശദാംശങ്ങൾ തിരഞ്ഞപ്പോൾ, ഇന്ത്യൻ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും വിശദാംശങ്ങൾ ഞങ്ങൾ കണ്ടെത്തി. വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരണത്തിൽ ഇങ്ങനെ പറയുന്നു, “ഇന്ത്യ ഗവൺമെൻ്റ്/ഡിഫൻസ് മിനിസ്ട്രിക്ക് വേണ്ടി ഇന്ത്യൻ ആർമി, ആർമി, നേവി, എയർഫോഴ്‌സ് എന്നി സേന വിഭാഗത്തിലെ യുദ്ധത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കായി സംഭാവനകൾ സ്വീകരിക്കുന്ന ആംഡ് ഫോഴ്‌സ് ബാറ്റിൽ കാഷ്വാലിറ്റി വെൽഫെയർ ഫണ്ട് എന്ന ഒരു അക്കൗണ്ട് ഉണ്ട്. ഫണ്ടിൽ ലഭിക്കുന്ന സംഭാവനകൾ കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്കായി യുദ്ധത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കും (നോകെ) ആശ്രിതർക്കും സാമ്പത്തിക സഹായം നൽകാനാണ് ഉപയോഗിക്കുന്നത്. ബാങ്ക് അക്കൗണ്ടിലേക്ക്ഭാ ലഭിക്കുന്ന സംഭാവനകൾ സൈന്യത്തിനോ അർദ്ധസൈനിക സേനയ്‌ക്കോ സൈനിക ഉപകരണങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നതായി വിവരണത്തിൽ എവിടെയും പരാമർശിച്ചിട്ടില്ല.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വൈറലായ പോസ്റ്റിനെക്കുറിച്ച് ഇന്ത്യൻ ആർമിയുടെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ ഓഗസ്റ്റ് 26,2020ൽ വിശദീകരണം നൽകിയതായും ഞങ്ങൾ കണ്ടെത്തി.
ഈ കിംവദന്തികൾ തെറ്റാണെന്ന് സ്ഥിരീകരിച്ച് എക്സ് പ്ലാറ്റഫോറുമിൽ നൽകിയ വിശദീകരണത്തിൽ, ഇങ്ങനെ പറയുന്നു “ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനായി സായുധ സേന യുദ്ധത്തിൽ മരിച്ചവരുടെ ക്ഷേമനിധിയിലെ സംഭാവനകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന റിപ്പോർട്ടുകൾ ശരിയല്ല. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ / അവരുടെ അടുത്ത ബന്ധുകളുടെ ക്ഷേമത്തിന് സംഭാവന നൽകാനുള്ള ആത്മാർത്ഥയുള്ള പൗരന്മാരുടെ ആഗ്രഹത്തിന് മറുപടിയായാണ് ഈ ഫണ്ട് ആരംഭിച്ചതെന്നും അതിനായി മാത്രമാണ് ഇത് വിനിയോഗിക്കുന്നതെന്നും വ്യക്തമാക്കുന്നു”
സിൻഡിക്കേറ്റ് ബാങ്കിൻ്റെഎക്സ് അക്കൗണ്ടായ ‘സിൻഡിക്കേറ്റ് ബാങ്ക് – നൗ കാനറ ബാങ്ക്,’ 2019 ഫെബ്രുവരി 15-ന്, പരാമർശിച്ചിരിക്കുന്ന അക്കൗണ്ട് ആർമി വെൽഫെയറുടേതാണോ എന്ന് അറിയാൻ ശ്രമിച്ച ഒരു ഉപയോക്താവിൻ്റെ ചോദ്യത്തിന് മറുപടി നൽകിയിരുന്നു. ഫണ്ടിൽ ലഭിക്കുന്ന സംഭാവനകൾ യുദ്ധത്തിൽ മരിച്ചവരുടെയും ആശ്രിതരുടെയും വിധവകൾക്ക് ഗ്രാൻ്റ് നൽകുന്നതിന് ഉപയോഗിക്കുമെന്ന് മറുപടിയിൽ പറയുന്നു.
മറ്റൊരു ഉപഭോക്താവിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ,കാനറ ബാശംഖിന്റെ എക്സ് പ്രൊഫൈൽ, ലയനത്തിന് ശേഷം സിൻഡിക്കേറ്റ് ഐഎഫ്‌സിഎൻ കോഡുകൾ പ്രവർത്തനരഹിതമാക്കിയെന്നും അവ കാനറാ ബാങ്കിന്റെ കോഡുകളാക്കി മാറ്റിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആ പുതിയ അക്കൗണ്ട് നമ്പറാണ് ആർമിയുടെ വെബ്‌സൈറ്റിലും കൊടുത്തിട്ടുള്ളത്.
ഈ വെബ്‌സൈറ്റിലൊരിടത്തും അക്ഷയ് കുമാർ നിർദേശിച്ചത് കൊണ്ടാണ് ഈ ഫണ്ട് രൂപീകരിച്ചത് എന്ന് പറഞ്ഞിട്ടില്ല.
Conclusion
‘ആംഡ് ഫോഴ്‌സ് ബാറ്റിൽ കാഷ്വാലിറ്റി വെൽഫെയർ ഫണ്ട്, ’പോസ്റ്റുകൾ അവകാശപ്പെടുന്നത് പോലെ ആയുധങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ആ ഫണ്ട് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും വിധവകൾക്കും സാമ്പത്തിക സഹായം/ഗ്രാൻ്റുകൾ നൽകാനാണ് ഉപയോഗിക്കുന്നത്.
Result: Partly False
ഇവിടെ വായിക്കുക: Fact Check: പാകിസ്താനിലെ കുട്ടികളല്ല അസാധുവാക്കിയ നോട്ടുകൾ വെച്ച് കളിക്കുന്നത്
Sources
X post by @syndicatebank on February 15, 2019
X post by @adgpi on August 26, 2020
Indian Army Website
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.