Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
വിവാദ ടെലിവാഞ്ചലിസ്റ്റും ഇന്ത്യയിൽ നിന്ന് നാട് വിട്ട ആളുമായി സാക്കിർ നായിക്കിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്കിടെ കൂട്ട മതം മാറ്റം നടന്നുവെന്ന അവകാശവാദങ്ങൾ,2022 ഫിഫ ലോകകപ്പ് ഖത്തറിൽ നവംബർ 20 ന് ആരംഭിച്ചത് മുതൽ സജീവമാണ്.
ലോകകപ്പിനിടയിൽ മതം മാറ്റം നടത്തുന്നുവെന്ന അവകാശവാദത്തോടെ മറ്റൊരു വീഡിയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. “തന്നത് തന്നു.ഇനിമേലാൽ ഖത്തറിൽ വേൾഡ് കപ്പ് നടത്തൂല.ഫിലിപ്പേനികൾ കൂട്ടത്തോടെ ജീവിതമതമായ ഇസ്‌ലാം സ്വീകരിക്കുന്നു.അൽഹംദുലില്ലാഹ്,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.
Mansoor Mannarkkad എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 864 പേർ ഈ വിഡീയോ ഷെയർ ചെയ്തിട്ടുണ്ട്.
ഞങ്ങൾ കാണുമ്പോൾ Noufal Hameed എന്ന ഐഡിയിൽ നിന്നും 6 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
Fact check
തുടർന്ന് ഞങ്ങൾ വീഡിയോയുടെ കീഫ്രെയിമുകളുടെ ഒരു റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അത് ഞങ്ങളെ 2018 മാർച്ച് 14-ലെ ഒരു Youtube വീഡിയോയിലേക്ക് നയിച്ചു. “60 ഫിലിപ്പിനോകൾ ഇസ്‌ലാമിലേക്ക് മത പരിവർത്തനം ചെയ്യുന്നു” എന്ന തലക്കെട്ടിലായിരുന്നു വീഡിയോ .
2018 മാർച്ച് 11ലെ മറ്റൊരു വീഡിയോ കുടുതൽ തിരഞ്ഞപ്പോൾ ഞങ്ങളുടെ ശ്രദ്ധയിൽ വന്നു.
അറബി തലക്കെട്ടുള്ള യു ട്യൂബ് വീഡിയോ പറയുന്നത് ഖത്തറിലെ ദോഹയിലെ അൽ-ഷഹാനിയയിലുള്ള ചലഞ്ചർ കമ്പനിയിലാണ് മതം മാറ്റം നടന്നതെന്നാണ്.
2018-ൽ നടന്ന ഒരേ സംഭവത്തിൽ നിന്നുള്ളതാണെന്ന് ഇപ്പോൾ വൈറലായി വിഡീയോയും യുട്യൂബിൽ കണ്ട രണ്ട് വീഡിയോകളും എന്ന് അവ താരതമ്യം ചെയ്തപ്പോൾ മനസിലായി.
Conclusion
വൻതോതിലുള്ള മതം മാറ്റം നടത്തുന്ന പരിപാടിയെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പ് സമയത്ത് എടുത്തതല്ല. 2018-ൽ ഖത്തറിൽ നടന്ന മതം മാറ്റത്തിന്റേത് എന്ന അവകാശപ്പെടുന്ന വൈറൽ വീഡിയോ 2018 മുതൽ ഇൻറർനെറ്റിൽ ലഭ്യമാണ്.
(ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ കുശാൽ എച്ച് എമ്മാണ്. അത് ഇവിടെ വായിക്കാം.}
Result: Partly False
Sources
Youtube video, March 14, 2018
Youtube video, March 11, 2018
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.