Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim: ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമാണ്.
Fact: ഈ പ്രചരണം തെറ്റാണ്.
ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമാണ് എന്ന പേരിൽ ഒരു പ്രചരണം വാട്ട്സ്ആപ്പിൽ നടക്കുന്നുണ്ട്.
ക്യാൻസർ ബാധിച്ച് ചികിത്സയിൽ മടുത്ത ആരെയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഈ വാർത്താക്കുറിപ്പ് ലഭിച്ച എല്ലാവരും പത്ത് കോപ്പികൾ മറ്റുള്ളവർക്ക് അയച്ചാൽ, തീർച്ചയായും ഒരു ജീവനെങ്കിലും രക്ഷിക്കാനാകുമെന്ന് ഡോ.രാജേന്ദ്ര ബഡ്വേ പറയുന്നുവെന്ന ആമുഖത്തോടെയാണ് ഈ ദീർഘമായ കുറിപ്പ് ഷെയർ ചെയ്യപ്പെടുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക: Fact Check: സുപ്രഭാതം ആശംസകൾക്ക് 18% ജിഎസ്ടി ഈടാക്കുമോ?
ഞങ്ങള്‍ സന്ദേശത്തെ കുറിച്ച് ഓൺലൈനിൽ ഒരു കീ വേർഡ് സേർച്ച് നാടത്തി. അപ്പോൾ,2019 മെയ് 18ന് ഹിന്ദുസ്ഥാൻ ടൈംസ് നല്കിയ വാര്‍ത്ത കിട്ടി. ഡോ.രാജേന്ദ്ര ബഡ്വേയുടെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്ന്. വ്യക്തമാക്കി, ടാറ്റാ മെമ്മോറിയല്‍ ആശുപത്രി വാര്‍ത്താക്കുറിപ്പ് ഇറക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2019 മെയ് 19 ന് ടൈംസ് ഓഫ് ഇന്ത്യ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയെ ഉദ്ദരിച്ച് ഇതേ വാർത്ത കൊടുത്തിട്ടുണ്ട്. ചൂടുള്ള തേങ്ങാവെള്ളത്തിന് ക്യാൻസർ ഭേദമാക്കാൻ കഴിയുമെന്ന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്നും വിശദീകരണം വാർത്തയിൽ നല്‍കിയിട്ടുണ്ട്.
ഇത് കൂടാതെ പബ്ലിക്ക് ഹെൽത്ത് സംഘടനയായ സിഎച്ച്ഡി ഗ്രൂപ്പ് അവരുടെ ഫേസ്ബുക്ക് പേജിൽ, ഇത് സംബന്ധിച്ച ടാറ്റ മെമ്മോറിയൽ ആശുപത്രിയുടെ പത്രക്കുറിപ്പ് ഷെയർ ചെയ്തിട്ടുണ്ട്.
ചൂടുള്ള തേങ്ങാ വെള്ളത്തിന് ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിയുമെന്ന സന്ദേശം ഡോ. രാജേന്ദ്രയോ ടാറ്റ മെമ്മോറിയൽ ആശുപത്രിയോ നല്‍കിയിട്ടില്ലെന്ന് പത്രകുറിപ്പ് വ്യക്തമാക്കുന്നു
കാരിത്താസ് ഹോസ്പിറ്റലിലെ സീനിയർ സെർജിക്കൽ ഓങ്കോളജിസ്റ്റ് ജോജോ വി ജോസഫ് ഈ വിഷയത്തിൽ ചെയ്ത ഒരു യുട്യൂബ് വീഡിയോയും ഞങ്ങൾക്ക് കിട്ടി. ജനുവരി 29,2022ലുള്ള വീഡിയോയിൽ അദ്ദേഹം പറയുന്നത് ഡോ.രാജേന്ദ്ര ബഡ്വേയെ അദ്ദേഹം വിളിച്ചിരുന്നുവെന്നും ഡോ.രാജേന്ദ്ര ബഡ്വേയെ അത്തരം ഒരു വാർത്ത കുറിപ്പ് ഇറക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയെന്നാണ്.
“ആസ്പിരിൻ എന്ന് അറിയപ്പെടുന്ന സാലിസിലിക്ക് ആസിഡ് അടങ്ങിയിട്ടുണ്ട്. തേങ്ങാ വെള്ളം ചൂടാക്കുമ്പോൾ അൽകലൈൻ ആവുമെന്നാണ്. തേങ്ങാവെള്ളം അസിഡിക് ആണ്. അത് ഒരിക്കലും അൽകലൈൻ ആവില്ല. നമ്മുടെ ശരീരത്തിൽ ശ്വാസകോശവും കിഡ്നിയും പ്രവർത്തന സജീവമായ കാലത്തോളം ആസിഡോ ആൽകലിയോ എന്ത് കൊടുത്താലും അത് ശരീരത്തിലെ അസിഡിക്ക് അല്ലെങ്കിൽ അൽകലൈൻ കണ്ടന്റിൽ മാറ്റം വരുത്തുന്നില്ല. തേങ്ങാ വെള്ളത്തിൽ ധാരാളം പ്രോട്ടീൻ അടഞ്ഞിട്ടുണ്ട്. കാർബോ ഹൈഡ്രെഡ് അടങ്ങിയിട്ടണ്ട്. മൈക്രോ ന്യൂട്രയൻസ് അടങ്ങിയിട്ടുണ്ട്. അത് എന്നാൽ ഒരു ചികിത്സയ്ക്കുള്ള അളവിൽ ഇല്ല. തേങ്ങാ എന്നാൽ ഒരു രുചിയുള്ള, ആരോഗ്യകരമായ ഭക്ഷണം തന്നെയാണ്. അത് കഴിയുന്നതും തണുത്ത് തന്നെ കഴിക്കുക. കാരണം ചൂടാക്കിയാൽ അതിൽ ഓക്സിഡേഷൻ വന്ന് അതിന്റെ നല്ല പദാർഥങ്ങൾ എല്ലാം ഓക്സിഡൈസഡ് ആയി പോവും,” ഇതാണ് ഡോ ജോജി വിഡിയോയിൽ പറയുന്ന പ്രസക്തമായ കാര്യങ്ങളിൽ ചിലത്.
ഇവിടെ വായിക്കുക: Fact Check: അരിക്കൊമ്പമ്പനല്ല എഫ്സിഐ ഗോഡൗണ്‍ തകര്‍ക്കുന്ന വീഡിയോയിലുള്ളത്
ചൂടു തേങ്ങാ വെള്ളം കുടിക്കുന്നത് കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന് ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ ഡോ. രാജേന്ദ്ര ബഡ്വേ പറഞ്ഞിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. അതിനാൽ ഈ പോസ്റ്റിലെ അവകാശവാദം വ്യാജമാണ്.
Sources
Report by Hindustan Times on May 18,2019
Report by Times of India on May 18, 2019
Facebook post by CHD Group on May 17, 2019
YouTube video by Cancer Healer Dr. Jojo V Joseph on January 29.2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.