Fact Check
ആശുപത്രിയില്‍ ഡ്രിപ്പിടാനുള്ള ബോട്ടില്‍ കയ്യില്‍ പിടിച്ച് കിടക്കുന്ന രോഗിയുടെ പടം 2015 മുതൽ പ്രചാരത്തിലുള്ളത്
Claim
സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്രിപ്പിടാനുള്ള ബോട്ടില്‍ കയ്യില്‍ പിടിച്ച് കിടക്കുന്ന രോഗിയുടെ പടം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.“ആരോഗ്യ രംഗത്ത് കേരളം യൂറോപ്പ്യൻ മാതൃകയിലെന്നു ആരോഗ്യ മന്ത്രി, ” എന്ന കാപ്ഷനോടെയാണ് ചിത്രം വൈറലാവുന്നത്.

Fact
ഞങ്ങൾ ഈ ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഫേസ്ബുക്കിൽ നിന്നും ഈ ചിത്രം കിട്ടി. DYFI Ottapalam Meghala Committee 2015 ഓഗസ്റ്റ് 17 ന് പോസ്റ്റ് ചെയ്തതാണ് ചിത്രം.

ആലപ്പുഴക്കാരുടെ പേജ് എന്ന പ്രൊഫൈലിൽ നിന്നും സെപ്റ്റംബർ 2, 2015 നും ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. രതീഷ് മാധവം എന്ന ഐഡിയിൽ നിന്നും ഓഗസ്റ്റ് 14, 2015 ന് ,ഈ പടം പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നും ഞങ്ങൾ കണ്ടെത്തി.
ആരോഗ്യ രംഗത്ത് കേരളം യൂറോപ്പ്യൻ മാതൃകയിലെന്നു കേരള മുഖ്യൻ ഉമ്മൻ ചാണ്ടി എന്നാണ് 2015 ലെ എല്ലാ പടങ്ങളുടെയും കാപ്‌ഷൻ. പടം എവിടെ നിന്നുള്ളതാണ് എന്ന് ഞങ്ങൾക്ക് കണ്ടെത്താനായില്ല. എന്നാൽ 2015 മുതൽ ഈ പടം പ്രചരിക്കുന്നുണ്ട്.
Result: Missing Context
Sources
Facebook post by DYFI Ottapalam Meghala Committee on August 17, 2015
Facebook post by alappuzhakkarudepage on September 2,2015
Facebook Post by Ratheesh Madhavam on August 14,2015
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.