Friday, March 29, 2024
Friday, March 29, 2024

HomeFact Checkയോഗിയെ വിമർശിച്ചതിനാണോ യുപി പോലീസ് IAS ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്?

യോഗിയെ വിമർശിച്ചതിനാണോ യുപി പോലീസ് IAS ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

യോഗിയുടെ നയങ്ങളെ വിമർശിച്ച IAS ഉദ്യോഗസ്ഥനെ യു.പി പോലീസ് അറസ്റ്റ് ചെയ്യുന്നു എന്ന പേരിൽ ഒരു വീഡിയോ പോസ്റ്റ് വൈറലാവുന്നുണ്ട്.

Pushpavally Haridas എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 72   ഷെയറുകൾ ഉണ്ടായിരുന്നു.

ആർക്കൈവ്ഡ് ലിങ്ക് 

നിലമ്പൂർ സഖാവ് എന്ന ഐഡിയിൽ നിന്നുള്ള  പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 89 ഷെയറുകൾ ഉണ്ടായിരുന്നു.

ആർക്കൈവ്ഡ് ലിങ്ക് 

ഏണസ്റ്റോ ചെ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 17 ഷെയറുകൾ ഉണ്ടായിരുന്നു.

ആർക്കൈവ്ഡ് ലിങ്ക് 

നജീബ് ബക്കർ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 26  ഷെയറുകൾ ഉണ്ടായിരുന്നു.

ആർക്കൈവ്ഡ് ലിങ്ക് 

  Fact Check/Verification

ഞങ്ങൾ UP police arrested IAS Officer എന്ന കീ വേർഡ് സേർച്ച് ചെയ്തപ്പോൾ ഓഗസ്റ്റ്‌ 16, 2021ന് ഡല്‍ഹിയില്‍ സുപ്രീം കോടതിയുടെ മുൻവശത്തു   ഒരു യുവതി ദേഹത്ത് തീകൊളുത്തി  ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ അമിതാബ് താക്കൂർ എന്ന ഐ പി  എസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത വാർത്ത കിട്ടി.

യുവതി മരിക്കും മുൻപ് വീഡിയോയില്‍ തന്‍റെ മരണത്തിന് ഉത്തരവാദികൾ ബി.എസ്.പി. എം.പി. അതുല്‍ റായിയും, അമിതാബ്  ഠാക്കൂറും ചില  പോലീസുകാരും ഒരു ജഡ്ജിയും ആണ് എന്ന്  വെളിപ്പെടുത്തിയിരുന്നു.

തുടർന്ന് അമിതാബ് ഠാക്കൂർ എന്ന് കീ വേർഡ് സേർച്ച് ചെയ്തപ്പോൾ ഇതിനു സമാനമായ ടൈംസ് നൗവിന്റെ വീഡിയോ കിട്ടി.

ഇതേ ദൃശ്യങ്ങൾ ഉള്ള ഹിന്ദുസ്ഥാൻ ടൈംസിന്റെ വീഡിയോയും യൂട്യൂബിൽ നിന്നും കിട്ടി.

വാർത്തകൾ സൂചിപ്പിക്കുന്നത് അദ്ദേഹം IAS ഉദ്യോഗസ്ഥനല്ല,മുൻ  IPS ഉദ്യോഗസ്ഥനാണ് എന്നാണ്.

അമിതാബ് താക്കൂർ യോഗി ആദിത്യ നാഥിന്റെ വിമർശകനായിരുന്നു എന്നത് ശരിയാണ്. പോരെങ്കിൽ  അദ്ദേഹം യോഗിയ്ക്കെതിരെ ഇലക്ഷനിൽ  മത്സരിക്കാൻ തീരുമാനിച്ചതായി വെളിപ്പെടുത്തിയിരുന്നു. അത് സംബന്ധിച്ച പത്ര വാർത്തകൾ ഇൻറർനെറ്റിൽ ലഭ്യമാണ്.

ഞങ്ങൾ അദ്ദേഹത്തിനെതിരെ പോലീസ് എടുത്ത കേസിലെ എഫ് ഐ ആർ പരിശോധിച്ചു. അതിൽ കൊടുത്തിരിക്കുന്ന IPCയിലെ വകുപ്പുകൾ 120-B (criminal conspiracy),167 (public servant framing an incorrect document with intent to cause injury), 195-A (threatening any person to false evidence),218 (public servant framing incorrect record etc), 306 (abetment of suicide),504 (intentional insult with intent to provoke breach of the peace),506 (criminal intimidation) എന്നിവയാണ്.

അതിന്റെ അർഥം ആത്മഹത്യ പ്രേരണ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉള്ളത് എന്നാണ്.

വായിക്കാം:വീഡിയോയിൽ ഉള്ളത് താലിബാൻ Chief Secretary അല്ല

Conclusion

വീഡിയോയിൽ ഉള്ളത് അമിതാബ് ഠാക്കൂർ എന്ന ഉദ്യോഗസ്ഥനാണ്. അയാൾ  IAS  ഉദ്യോഗസ്ഥനല്ല, മുൻ IPS ഉദ്യോഗസ്ഥനാണ്. അയാൾ അറസ്റ്റ്  ചെയ്യപ്പെട്ടത് ഒരു യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ്.

Result: Partly False

Sources

TIMES NOW

Hindustan Times

New Indian Express

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular