Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim
ന്യൂനപക്ഷങ്ങൾക്ക് മാത്രമായി പ്രത്യേക വിദ്യാഭ്യാസ സഹായ നിധിയും വികസന പദ്ധതികളും.
Fact
പ്രത്യേക പരിഗണന ഏതെങ്കിലും വിഭാഗത്തിന് കിട്ടുന്നില്ല.
കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മാത്രമായി ധാരാളം പദ്ധതികൾ കൊണ്ട് വന്നിട്ടുണ്ട് എന്നും ഹിന്ദുക്കൾ അവഗണിക്കപ്പെടുകയാണ് എന്നും ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. “ഓരോ ഹിന്ദുവും അറിയണം, ,കേരളത്തിലെ മതേതരം,” എന്ന തലക്കെട്ടിലാണ് പോസ്റ്റ്.
പോസ്റ്റിൽ അക്കമിട്ടു പറയുന്ന പദ്ദതികൾ ഇതൊക്കെയാണ്:
Lump sum grant : മതന്യൂനപക്ഷം -₹ 1000
ഹിന്ദു – ₹ 250
പ്രത്യേക വിദ്യാഭ്യാസ സഹായ നിധി :
മതന്യൂനപക്ഷം – ₹ 500
ഹിന്ദു – ₹ OO
വിദ്യാഭ്യാസ വായ്പ :
മതന്യൂനപക്ഷം – 3% പലിശ.
ഹിന്ദു – 12.5% പലിശ.
IAS . IPS . IFS സ്കോളർഷിപ്പ് :
മതന്യൂനപക്ഷം – ₹ 24000
ഹിന്ദു – ₹ 00
IIT .IIM സ്കോളർഷിപ്പ് :
മതന്യൂനപക്ഷം -₹ 20000
ഹിന്ദു – ₹ 00
സ്ക്കൂളുകൾക്ക്
പ്രത്യേക സാമ്പത്തിക സഹായം :
മുസ്ലിം സ്ക്കൂളുകൾക്ക് – ₹ 50 ലക്ഷം.
ഹിന്ദു – ₹ 00
മദ്രസ നവീകരണത്തിന് ഓരോന്നിനും ₹ 20 ലക്ഷം വീതം.
“ഹിന്ദു സമൂഹമേ, ഇവിടെ രാഷ്ട്രിയം നോക്കിയല്ല , ആനുകൂല്യം നൽകുന്നത്. മതം നോക്കി വേർതിരിച്ച് തന്നെയാണ് എല്ലാം നൽകുന്നത്. ഇവിടെ നിങ്ങളുടെ രാഷ്ട്രീയം ഏതുമാകട്ടെ മറ്റു മതങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യം ഹിന്ദു സമൂഹത്തിനും ലഭിക്കണം. വേണ്ടേ? മതേതരം തിരയുന്ന പ്രബുദ്ധ ജന്തുക്കൾ,” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ.
ഈ അവകാശവാദം പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. Sree BG എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 1.5 k ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നു.
ഞങ്ങൾ കാണുമ്പൽ അഘോരി ഗ്രൂപ്പിലെ പോസ്റ്റിന് 465 ഷെയറുകൾ ഉണ്ടായിരുന്നു.
Claim 1 : Lump sum grant : മതന്യൂനപക്ഷം -₹ 1000 ഹിന്ദു -₹ 250
ലംപ്‌സം ഗ്രാന്റ് എന്താണ് എന്നാണ് ആദ്യം പരിശോധിച്ചത്. SC/ST, OEC വിഭാഗങ്ങളിലെ വിദ്യാര്‍ഥികൾക്ക് മാത്രം നൽകുന്ന ഒരു ധനസഹായമാണ് ലംപ്‌സം ഗ്രാന്റ്. പട്ടികജാതി/ പട്ടികവര്‍ഗ വികസന വകുപ്പ് വഴിയാണ് ഇത് നൽകുന്നത്.
സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളകളിലും അംഗീകൃത സ്വകാര്യ സ്‌കൂളുകളിലും പഠിക്കുന്ന ഈ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്റ് നൽകും. നഴ്‌സറി മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലംപ്‌സം ഗ്രാന്റ് ലഭിക്കുന്നു. കോഴ്സ് അനുസരിച്ച് ലഭിക്കുന്ന തുകയിൽ വ്യത്യാസം ഉണ്ട്. ഹയര്‍സെക്കന്ററി- ₹ 1130 രൂപ, ഡിഗ്രി-₹ 1190, പിജി-₹ 1570 എന്നിങ്ങനെയാണ് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ലംപ്‌സം ഗ്രാന്റ്. പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ₹440 മുതൽ 3130 വരെ കോഴ്സിന്റെ സ്വഭാവം അനുസരിച്ച് ഗ്രാന്റ് നൽകും.
Result: False
Claim 2 : പ്രത്യേക വിദ്യാഭ്യാസ സഹായ നിധി :മതന്യൂനപക്ഷം – ₹ 500 രൂപ ഹിന്ദു – ₹ OO രൂപ
ഞങ്ങളുടെ പരിശോധനയിൽ മുസ്ലീം/നാടാര്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉണ്ട്. പ്ലസ് ടു, ഡിഗ്രി തലത്തിൽ ഉള്ള ഈ സ്കോർഷിപ്പിന്റെ തുക പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതുപോലെ ₹ 500 അല്ല, പ്രതിമാസം ₹ 125 ആണ്. മുസ്ലിം സമുദായത്തെ കൂടാതെ നാടാർ സമുദായത്തിനും സ്കോർഷിപ്പിന് അർഹതയുണ്ട്.
Result: Partly False
Claim 3 : വിദ്യാഭ്യാസ വായ്പ :മതന്യൂനപക്ഷം – 3% പലിശ ഹിന്ദു – 12.5% പലിശ
മതന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ വായ്പ 3% എന്ന വാദവും തെറ്റിദ്ധരിപ്പിക്കുന്നതാണ്. സാമ്പത്തിക സ്ഥിതി പരിഗണിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പലിശയിളവ് നല്‍കുന്നുണ്ട്. ഈ പദ്ധതി ദി നാഷണല്‍ മൈനോരിറ്റി ഡവലപ്‌മെന്റ് ആന്റ് ഫിനാന്‍സ് കോര്‍പറേഷന്‍(NMDFC) ആവിഷ്കരിച്ചതാണ്. കേരള സ്റ്റേറ്റ് മൈനോരിറ്റി ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ വഴിയാണ് നടപ്പിലാക്കുന്നത് എന്ന് മാത്രം. ഇതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പങ്കില്ല. 6 ശതമാനം പലിശയ്ക്ക് ലഭിക്കുന്ന വായ്‌പ,8 ശതമാനം പലിശയ്ക്ക് ലഭിക്കുന്ന വായ്പ എന്നിങ്ങനെ നിങ്ങൾ എടുക്കാൻ ഉദ്ദേശിക്കുന്ന വായ്പ തുകയനുസരിച്ച് രണ്ടു തരം പദ്ധതി നിലവിലുണ്ട്.
ക്രെഡിറ്റ് ലൈന്‍-1: ₹ 98,000 വരെയുള്ള ഗ്രാമീണ മേഖലയിലെയും, ₹ 1,20,000 രെ വാര്‍ഷിക വരുമാനമുള്ള നഗര മേഖലയിലെയും ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് 6 ശതമാനം പലിശയ്ക്ക് ₹ 20 ലക്ഷം വരെയുള്ള വായ്പ കിട്ടുന്നത്. ക്രെഡിറ്റ് ലൈന്‍-2: ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടിക്ക് 6 %, ആണ്‍കുട്ടികള്‍ക്ക് 8% എന്നിങ്ങനെയാണ് പലിശ നിരക്ക്. ₹ 30 ലക്ഷം വരെയുള്ള വായ്പ കിട്ടും. ആറ് ലക്ഷമാണ് വരുമാന പരിധി.
Result: Partly False
Claim 4: IAS IPS IFS സ്കോളർഷിപ്പ് : മതന്യൂനപക്ഷം -₹ 24000 ഹിന്ദു – ₹ 00
മതന്യൂനപക്ഷങ്ങൾക്ക് സിവിൽ സർവീസ് പരിശീലനത്തിന് ഹോസ്റ്റല്‍ ഫീസ് ₹ 10,000, ട്യൂഷൻ ഫീസ് ₹ 20,000 എന്നിങ്ങനെ സ്‌കോളർഷിപ്പ് ലഭ്യമാണ്. എന്നാൽ വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ താഴെ വരുന്നവർക്ക് മാത്രമേ ഇത് ലഭിക്കൂ.
Result: Partly False
Claim 5 IIT IIM സ്കോളർഷിപ്പ് :മതന്യൂനപക്ഷം -₹ 20000 ഹിന്ദു – ₹ 00
ഐഐടി, ഐഐഎം എന്നീ സ്ഥാപങ്ങളിൽ മാത്രമല്ല മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവർക്കും ഇത് കിട്ടും. ₹ 7000 ആണ് പ്രതിവര്‍ഷം നല്‍കുന്ന സ്റ്റൈപ്പന്റ്. ഹോസ്റ്റല്‍ ഫീസ് ആയി ₹ 13,000 നല്‍കും. എന്നാല്‍ ഇവയില്‍ ഏതെങ്കിലും ഒന്നുമാത്രമെ ഒരാള്‍ക്ക് ലഭിക്കൂ എന്ന് നിബന്ധനകളിൽ പറയുന്നുണ്ട്. എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരും, 50% ന് മുകളില്‍ മാര്‍ക്ക് നേടിയവരും ആയിരിക്കണമെന്നും വ്യവസ്ഥ ഉണ്ട്.
Result: Partly False
Claim 6 : സ്ക്കൂളുകൾക്ക് പ്രത്യേക സാമ്പത്തിക സഹായം : മുസ്ലിം സ്ക്കൂളുകൾക്ക്- ₹ 50 ലക്ഷം ഹിന്ദു – -₹ 00
ഞങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ നോക്കിയപ്പോൾ, ഏതെങ്കിലും പ്രത്യേക സമുദായം നടത്തുന്ന സ്‌കൂളുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതായി കണ്ടെത്താനായില്ല. എന്നാൽ എയ്ഡഡ് സ്‌കൂളുകൾക്ക് ഗ്രാന്റ് നൽകുന്നുണ്ട്. വിവിധ സമുദായങ്ങളും സംഘടനകളും വ്യക്തികളും എയ്ഡഡ് സ്‌കൂളുകൾ നടത്തുന്നുണ്ട്. കുട്ടികളുടെ കൃത്യമായ എണ്ണതിന്റെ അടിസ്ഥാനത്തിൽ, സ്കൂളുകളിലെ ലോവർ പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളിലെ ഓരോ വിദ്യാർത്ഥിക്കും പ്രതിവർഷം ₹3.25രൂപ, സ്കൂളുകളിലെ ഹൈസ്കൂൾ ക്ലാസുകളിലെ ഓരോ വിദ്യാർത്ഥിക്കും പ്രതിവർഷം ₹5.00 മെയിന്റനൻസ് ഗ്രാന്റ് ആണ് എയ്ഡഡ് സ്‌കൂളുകൾക്ക് നൽകുന്നത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഇൻ ചാർജ്ജ് എസ് രഘുവരനോട് ഈ കാര്യം സംസാരിച്ചപ്പോൾ, അത്തരം പ്രത്യേക സാമ്പത്തിക സഹായം വകുപ്പ് നൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌കൂളുകൾക്ക് ന്യൂനപക്ഷ പദവി കൊടുക്കാറുണ്ട്. അത് ലഭിക്കുന്നത് വഴി കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിൽ അപേക്ഷിക്കാനുള്ള അർഹത നേടുന്നുണ്ട്. എന്നാൽ, ന്യൂനപക്ഷ പദവിയ്ക്ക് മുസ്ലിം സമുദായത്തിന് മാത്രമല്ല അർഹത. ക്രിസ്ത്യൻ സമുദായത്തെ പോലെ ആ പദവിയ്ക്ക് അർഹരായവർ വേറെയും ഉണ്ട്, അദ്ദേഹം പറഞ്ഞു.
Result: False
Claim 7: മദ്രസ നവീകരണത്തിന് ഓരോന്നിനും ₹ 20 ലക്ഷം വീതം
മദ്രസ നവീകരണത്തിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് സാമ്പത്തിക സഹായമൊന്നും നൽകുന്നില്ല, എന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എസ് രഘുവരൻ പറഞ്ഞു. കേരള സുന്നി യുവജന പ്രസ്ഥാനത്തിന്റെ (SYS) സഹ കാര്യദർശിയും, ജംഇയ്യത്തുൽ ഖുതുബാഅ് ജനറൽ സെക്രട്ടറിയുമായ നാസർ ഫൈസി കൂടത്തായിയെയും ഞങ്ങൾ ബന്ധപ്പെട്ടു. മദ്രസ നവീകരണത്തിന് സർക്കാർ സഹായം എന്ന പ്രചരണം തെറ്റാണ് എന്നദ്ദേഹം പറഞ്ഞു. “ഇത് വർഷങ്ങളായി സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Result: False
ഇപ്പോൾ പ്രചരിക്കുന്ന മറ്റ് അവകാശവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോഴും, അവ വർഷങ്ങളായി തുടരുന്ന കുപ്രചരണങ്ങളാണ് എന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു. “ഞങ്ങളുടെ സംഘടനയടക്കം സമൂഹ മാധ്യമങ്ങളിലും മറ്റും ധാരാളം പ്രാവശ്യം ഇവ തെറ്റാണ് എന്ന് വ്യക്തമാക്കിയതാണ്,” അദ്ദേഹം കൂടിക്കിച്ചേർത്തു.
ഇവിടെ വായിക്കുക:Fact Check: സംഘ പരിവാർ മുസ്ലിങ്ങളെ വേട്ടയാടുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞോ?
Conclusion
ന്യൂനപക്ഷങ്ങൾക്ക് മാത്രമായി പ്രത്യേക വിദ്യാഭ്യാസ സഹായ നിധിയും വികസന പദ്ധതികളും സർക്കാർ നടത്തുന്നവെന്ന അവകാശവാദത്തിൽ പറയുന്ന കാര്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Telephone Conversation with S Raghuvaran, Director in Charge, Minority Welfare Department
Telephone Conversation with general secretary of the Samastha Kerala Jam-Iyyathul Qutba committee
Scholarship website Minority Welfare Department
General Education Department Website
Kerala State Minorities Development Finance Corporation Website
Collegiate Education Directorate Website
Scheduled Caste Development Department Website
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.